Dr. Deepu Sadasivan സര്‍ക്കാര്‍ ഒരു - TopicsExpress



          

Dr. Deepu Sadasivan സര്‍ക്കാര്‍ ഒരു സര്‍ക്കുലരിലൂടെ കുറെ മരുന്നുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വില നിയന്ത്രണം പിന്‍ വലിച്ചിരിക്കുന്ന സന്തോഷ വാര്‍ത്ത അറിയാത്ത ആരേലും ഉണ്ടേല്‍ അവര്‍ക്ക് വേണ്ടി ലിങ്ക് പോസ്റ്റ്‌ ചെയ്യുന്നു. ഇതോടെ 108 ഓളം മരുന്നുകളുടെ വിലയെ കൂടുക ഉള്ളൂ അതും അത്ര പ്രധാനം അല്ലാത്ത ഹൃദ്രോഗം,അത്രയൊന്നും ആര്‍ക്കും ഇല്ലാത്ത പ്രമേഹം,പിന്നെ ടി ബി ,എച് ഐ വി പോലുള്ള നിസ്സാര അസുഖങ്ങളുടെ ഒക്കെ മരുന്നുകള്‍ ആയതിനാല്‍ ആരും ആശങ്കപ്പെടേണ്ട. ഉദാ:കാന്‍സര്‍ മരുന്നായ ഗ്ലിവെക് നു മുന്‍പ് 8500 ആയിരുന്നു ഇനി മരുന്ന് കിട്ടാന്‍ നിങ്ങള്‍ വെറും 1.08ലക്ഷം കൊടുത്താല്‍ മതി വൌ (ടെലിഷോപ്പിങ്ങിലെ വൌ ന്റെ ഈണത്തില്‍ വായിക്കുക) പേപ്പട്ടി വിഷബാധയ്ക്കുള്ള Kamrab വാക്സിന് മുന്‍പ് Rs 2,670,ഇനിയിപ്പോ വെറും 7,000 മാത്രം!! സര്‍ക്കാര് കണക്കു പ്രകാരം 4.1 കോടി പ്രമേഹരോഗികള്‍ 4.7 crore ഹൃദ്രോഗബാധിതര്‍, 22ലക്ഷം TBരോഗികള്‍, 11 ലക്ഷം ക്യാന്‍സര്‍ രോഗികള്‍ ,25 ലക്ഷം HIV/AIDS രോഗികളെ രാജ്യത്തുള്ളൂ.ഇങ്ങനൊക്കെ നിയമം വന്നാല്‍ അവരില്‍ പലരുടെയും കാര്യത്തില്‍ ഒരു തീരുമാനം ആവുമല്ലോ അത് മോശം കാര്യം ആണോ?!മാത്രമല്ല പോപ്പുലേഷന്‍ ആണല്ലോ നമ്മുടെ രാജ്യം നേരിടുന്ന വലിയ ഒരു പ്രശ്നം. വാല്‍ക്കഷ്ണം:ഇത് പി എം ഇന്റെ അമേരിക്കന്‍ വിസിറ്റ് നു മുന്‍പ് അമേരിക്കന്‍ കുത്തക മരുന്ന് കമ്പനി കളെ സഹായിക്കാന്‍ ഉള്ള നീക്കം ആണെന്ന് ചില ദോഷൈകദൃക്കുകള്‍ ആയ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്,ഞാന്‍ ഇത് വിശ്വസിക്കൂല്ല അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ആള് കൂടിയത് കൊണ്ടുള്ള അസൂയ ആണ് അവന്മാര്‍ക്ക്. telegraphindia/1140924/jsp/nation/story_18867002.jsp#.VCwZUvmSxcv
Posted on: Wed, 01 Oct 2014 16:14:00 +0000

Trending Topics



Recently Viewed Topics




© 2015