Non-linear ആഖ്യാനത്തിന്റെ - TopicsExpress



          

Non-linear ആഖ്യാനത്തിന്റെ സങ്കീർണസൌന്ദര്യം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച Death Trilogy യ്ക്ക് ശേഷം ആ പരമ്പരയിലെ പ്രധാനപ്പെട്ട പങ്കാളിയായ തിരക്കഥാകൃത്ത് Guillermo Arriaga ഇല്ലാതെയുള്ള ഇനാരിട്ടുവിന്റെ ചിത്രം.അപ്പോഴും സംവിധായകൻ മികച്ച ഒരു സിനിമാനുഭവത്തിലേക്ക് തന്നെയാണ് നമ്മെ കൂട്ടികൊണ്ടുപോകുന്നത്. കാൻസർ രോഗിയായ Uxbal മരണത്തെ അടുത്ത്കാണുകയാണ്.അയാളുടെ ജീവിതത്തിൽ ഇനി കുറച്ച്മാസങ്ങളെ ഭാക്കിയുള്ളൂ.അയാൾ അത്രനല്ല ജീവിതമൊന്നുമല്ല നയിച്ചിരുന്നത്,തെരുവിലെ അനധിക്രത കച്ചവടക്കാരുമായും കുടിയേറ്റക്കാരായ ചൈനക്കാരും,ആഫ്രിക്കക്കാരുമായുമൊക്കെ ബന്ധപ്പെട്ടതാണ് അയാളുടെ വരുമാനമാർഗം.രണ്ടു മക്കളുടെ പ്രിങ്കരനായ അച്ഛൻ കൂടിയാണ് Uxbal.ഇതിനിടയിലാണ് മരണം വളരെ അടുത്തെത്തി എന്ന ഭീതിതമായ അറിവും.സ്തബ്ദനായിപോകുന്ന തന്റെ മക്കളെ തനിച്ചാക്കി തനിക്ക് മരിക്കാനാവില്ല എന്ന് പറയുമ്പോഴും യാഥാർത്ഥ്യം തിരിച്ചറിയുന്ന Uxbal പിന്നീടുള്ള തന്റെ ജീവിതത്തിൽ തന്റെ മക്കള്ക്കും താൻ ഇടപെട്ടു ജീവിച്ച ലോകത്തിലെ ചിലര്ക്ക് വേണ്ടിയും സഹായമാവാൻ ശ്രമിക്കുന്നു. നഷ്ടപ്പെടുത്താൻ പാടില്ലാത്ത അനുഭവമാണ് ഇത്.ഒപ്പം Javier Bardem എന്ന മഹാനടന്റെ അവിസ്മരണീയ പ്രകടനവും.
Posted on: Wed, 05 Feb 2014 14:44:08 +0000

Trending Topics



Recently Viewed Topics




© 2015