അമേരിക്കയിലെ organised crime Syndicate - TopicsExpress



          

അമേരിക്കയിലെ organised crime Syndicate ന്റെ ചരിത്രത്തിനു അവിടത്തെ മദ്യ നിരോധനത്തോളം തന്നെയാണ് പ്രായം . 1920 - ലാണ് അമേരിക്കയില്‍ മദ്യ നിരോധനം കൊണ്ട് വരുന്നത് . നമ്മുടെ നാട്ടിലെ മദ്യ നിരോധനത്തിന് പറഞ്ഞ അതെ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് അവിടെയും മദ്യ നിരോധനം നടപ്പിലാക്കിയത് - കുറ്റ കൃത്യങ്ങള്‍ തടയുക ,പൌരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുക , സ്വസ്ഥവും സമാധാനവും നിറഞ്ഞ ഒരു പ്രദേശം ആക്കി മാറ്റുക .വളരെ മനോഹരമായ ആശയം തന്നെ . മദ്യ നിരോധനത്തിന് ശേഷമുള്ള അമേരിക്കന്‍ കാലഘട്ടം തികഞ്ഞ ആരാജകത്വത്തിലെക്കും സംഘടിത കുറ്റ ക്രിത്യങ്ങളുടെയും ഗ്യാങ്ങുകളുടെ രൂപീകരണത്തിനും വഴി വെച്ചു . ഒരു വസ്തുവിന്റെ അലഭ്യതയോ , ദൌര്‍ ലഭ്യതയോ ആ വസ്തുവിന്റെ മൂല്യവും ചോദനവും കൂട്ടുന്നു എന്നതാണ് ഇക്കനോമിക്സിലെ ഒരു അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്ന് തന്നെ The More the Scarcity of an Item increases , the more the item increases in value ,and greater the urge to own it . മദ്യ നിരോധനം മദ്യത്തിന്റെ ഡിമാന്റ് കുത്തനെ ഉയര്‍ത്തി , ഗാങ്ങുകള്‍ സമാന്തരമായി , ഇല്ലീഗല്‍ ആയി മദ്യ ഉത്പാദനവും വിതരണവും ആരംഭിച്ചു , ഇത് വന്‍ തോതില്‍ ഉള്ള ഒരു ധനാഗമ മാര്‍ഗ്ഗം ആയതോടെ ഉത്പാദനത്തിലും വിതരണത്തിലും കൂടുതല്‍ ശക്തമായ മത്സരങ്ങള്‍ ഉണ്ടായി ,അത് Gang War ലേക്കും കൂടുതല്‍ കുറ്റ ക്രിത്യങ്ങളിലെക്കും നയിച്ചു ,ബാറിനകത്തിരുന്നു കുടിച്ചിരുന്ന ആളുകള്‍ പുറത്തേക്ക് കുടി മാറ്റി ,നിയമ വ്യവസ്ഥയോട് ഒരു തരം അതൃപ്തി ആളുകളില്‍ കൂടി കൂടി വന്നു , നിയമം ലംഘികാനുള്ള പ്രേരണ കൂടുതല്‍ ആയി ,നിലവാരമില്ലാത്ത , അനധികൃതമായ മദ്യം ഉപയോഗിച്ച് ആളുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ കൂടി , , കുറ്റ കൃത്യങ്ങളുടെ തോത് വര്‍ദ്ധിച്ചു , അമേരിക്കന്‍ ഗവന്മേന്റ്റ് മദ്യ നിരോധനം നിമിത്തമുള്ള കുറ്റ കൃത്യങ്ങളെ തടയാന്‍ വേണ്ടി മാത്രം Federal Prohibition Bureau എന്ന വകുപ്പുണ്ടാക്കി , പക്ഷെ വന്‍ തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഒരു വിപണി ആയതിനാല്‍ ഗവന്മേന്റ്റ് ഒഫിഷ്യല്സിനെ ബ്രൈബ്‌ ചെയ്യാനും അങ്ങനെ സമാന്തരമായ ഒരു ഭരണം നില നിര്‍ത്താനും ഈ മാഫിയകള്‍ക്ക്‌ കഴിഞ്ഞു അവസാനം വര്‍ഷങ്ങളുടെ നിരോധനത്തിന് ശേഷം ഗവന്മേന്റ്റ് ഈ തീരുമാനം പുന പരിശോധിച്ചു - സ്ടാടിസ്ടിക്സ് പ്രകാരം ഈ കാലയളവില്‍ കുറ്റ കൃത്യങ്ങളുടെ തോത് മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരുന്നു , അത് കൂടാതെ പൌരന്മാരുടെ ആരോഗ്യ പ്രശ്നങ്ങളും നിയമ വ്യവസ്ഥയോടുള്ള അതൃപ്തിയും . അങ്ങനെ മദ്യ നിരോധനം എന്ന തീരുമാനം ഗവന്മേന്റ്റ് ഉപേക്ഷിച്ചു . മദ്യ നിരോധനം എന്നത് അപ്രായോഗികമായ , വിഡ്ഢിത്തം നിറഞ്ഞ ഒരു തീരുമാനം ആയിരുന്നു എന്നാ വിലയിരുത്തലില്‍ എത്തിച്ചേര്‍ന്നു , അക്കാലത്തെ മദ്യ നിരോധനം കൊണ്ടുണ്ടായ ഏക ഗുണം അന്ന് ശക്തിയാര്‍ജ്ജിച്ച organised crime Syndicate പിന്നീട് തങ്ങളുടെ പ്രവര്‍ത്തന മേഘല മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചു , അത് ഇന്നും തുടരുന്നു .
Posted on: Sat, 23 Aug 2014 05:09:40 +0000

Trending Topics



Recently Viewed Topics




© 2015