ആരെങ്കിലും - TopicsExpress



          

ആരെങ്കിലും ഓർക്കുന്നുണ്ടോ നാളത്തെ ദിവസത്തിന്റെ പ്രത്യേകത ? നാളെ തിരുവിതാംകൂർ സേന, Dutch സേനയെ യുദ്ധം ചെയ്തു തോൽപ്പിച്ചു 272 വർഷങ്ങൾ പിന്നിടുന്നു ... വിഘ്യാതമായ "Battle of Colachel", ഓഗസ്റ്റ്‌ 10, 1741-നാണ് നടന്നത്. വീരമാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും രാമയ്യൻ ദളവയുടെയും നേതൃത്വത്തിൽ"Travancore Nair Brigade" ആണ് യുദ്ധം ചെയ്തു ജന്മ ദേശത്തിന്റെ അതിർത്തി കാത്തത്. ഈ യുദ്ധത്തിൽ ഏറ്റതോൽവിയുടെ ആഘാതത്തിൽ Dutch കമ്പനി "ഇന്ത്യ" എന്ന പേര് പോലും വിസ്മരിക്കേണ്ടിവന്നു . സിലോണിൽ (ശ്രിലങ്ക) നിന്നുംകപ്പൽ മാർഗം കന്യാകുമാരിയിലെകുളച്ചലിൽനങ്കൂരമിട്ട ഡച്ചുകാർ തിരുവിതാംകൂർ കാവൽ ഭടന്മാരെ വധിക്കുകയും കട കമ്പോളങ്ങൾ നശിപ്പിക്കുകയുംനാട്ടുകാരെ പീഡിപ്പിക്കുകയും ചെയ്തു,ആ സമയം രാജ്യത്തിൻറെ വടക്കേയറ്റത്തുണ്ടായിരുന്ന മഹാരാജാവ് തെക്കേയറ്റത്തു നടക്കുന്ന ഈ അതിക്രമം അറിയുകയും ഉടനെ തന്നെ വലിയൊരു സൈന്യവുമായികുതിച്ചെത്തുകയുമായിരുന്നു. പിന്നെ നടന്നത് രണ്ടു മാസം നീണ്ടു നിന്ന അതിഘോരമായ യുദ്ധം തന്നെ. നായർ സേനയിൽ അധികവുംകുതിരപ്പട ആയിരുന്നു,ഇതാണ് ഡച്ച് സേനയ്ക്ക് ഏറ്റ ഭീഷണി. ക്യാപ്റ്റൻ ഡി ലെനായി എന്ന അതി ശക്തനായ സൈന്യാധിപന്റെനേതൃത്വത്തിൽ ആയിരുന്നു ഡച്ച് . പക്ഷെ തിരുവിതാംകൂറിന്റെ ഗർജ്ജനത്തിൽ അവർ നിലംപരിശായി , ഡി ലെനായി ഉൾപടെ ജീവനോടെ ശേഷിച്ച ഇരുപതോളം ഡച്ച് ഓഫീസർമാരെ രാമയ്യൻ ദളവ ബന്ധനസ്തരാക്കി മഹാരാജാവിന്റെ മുന്നിൽ എത്തിച്ചു. ഡി ലെനായിയുടെ യുദ്ധ സാമർത്ഥ്യം നന്നേ ബോധിച്ച മഹാരാജൻ, അദ്ധേഹത്തെ വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും തന്റെ സേനയിൽ തന്നെ commander ആയി നിയമിക്കുകയും ചെയ്തു. ഭാരതത്തിലെ ഒരു രാജാവ്‌ ഒരു യൂറോപ്യൻ ശക്തിയെ മഹായുദ്ധത്തിൽ തോൽപിച്ചു നാട് കടത്തുന്നത് ആദ്യത്തെയും അവസാനത്തെയും സംഭവം ആയിരുന്നു. ഇതേ തിരുവിതാംകൂർ പട തന്നെയാണ്48 വർഷങ്ങൾക്കു ശേഷം 1789 ൽമൈസൂർ വ്യാഘ്രമായ ടിപു സുൽത്താനെ രണ്ടു തവണ യുദ്ധം ചെയ്തു തുരത്തിയതും(The Battle of Nedumkotta). Tipu ആദ്യമായി ഒരു യുദ്ധത്തിൽ തോൽക്കുന്നത് മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ ധര്മ്മരാജ കാര്ത്തിക തിരുനാള് രാമവര്മ്മയുടെസർവ്വ സൈന്യാധിപൻ രാജാ കേശവദാസ പിള്ള നയിച്ച ഈ തിരുവിതാംകൂർ പട്ടാളത്തിന്റെ മുന്നിൽ ആയിരുന്നു. ഇത് പോലെ വീരന്മാർ നയിച്ച നാട്ടു രാജ്യങ്ങൾ എല്ലാം ഒരുമിച്ചു ഒരു ശക്തിയായി നില നിന്നിരുന്നു എങ്കിൽ ഒരുപക്ഷെ ഭാരതം ഒരിക്കലും വിദേശികൾ കീഴടക്കില്ലയിരുന്നു . പെറ്റ നാടിനു വേണ്ടി പട പൊരുതിയ ആ വീര യോദ്ധാക്കളെ നമുക്കൊന്നു നന്ദിയോടെ സ്മരിക്കാം .
Posted on: Sat, 10 Aug 2013 06:10:46 +0000

Trending Topics



Recently Viewed Topics




© 2015