ഈയിടെ ഫെയ്സ്ബുക്കിൽ - TopicsExpress



          

ഈയിടെ ഫെയ്സ്ബുക്കിൽ പുതിയ ഒരു പേജ് കണ്ടു. "Cricket is Our Religion & Dhoni is Our God". സംഭവം കൊള്ളാം..ധോണി ഒരു നല്ല ക്രിക്കറ്ററാണ്. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നല്ല വിക്കറ്റ് കീപ്പർ ബാറ്സ്മാന്മാരിൽ ഒരാളാണ്. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല ഇന്ത്യൻ ടീമുകളിൽ ഒന്നിന്റെ ക്യാപ്റ്റനുമാണ്. നാല്പതിനായിരത്തോടടുക്കുന്ന ഇന്റർനാഷണൽ റണ്ണുകളും 100 സെഞ്ചുറിയും 199 വിക്കറ്റുകളും 163 അർദ്ധസെഞ്ചുറികളും മാത്രമല്ല സാധാരണക്കാരനായ ഇന്ത്യക്കാരനെക്കൊണ്ട് സച്ചിനെ ദൈവം എന്നു വിളിപ്പിച്ചത്. ദൈവം എന്നു വിളിക്കപ്പെടണമെങ്കിൽ അതിനു ചില ബേസിക് ക്വാളിഫിക്കേഷനുകൾ ഉണ്ട്. അതിൽ ആദ്യത്തേത് സമയത്തെ അതിജീവിക്കുക എന്നതാണ്. പഴയ ഒരു ടൈം മാഗസിനിലെ വാചകങ്ങൾ ഓർമ്മ വരുന്നു. "ലോകത്തെ ഏറ്റവും മികച്ച ബൗളിങ്ങ് നിരയെ നേരിടാൻ സച്ചിൻ പാക്കിസ്ട്ഥാനിലേക്കു പോകുമ്പോൾ മൈക്കൽ ഷൂമാക്കർ എഫ് വൺ റേസ് ചെയ്തിട്ടില്ല , ലാൻസ് ആംസ്ട്രോങ്ങ് ടൂർ ദ ഫ്രാൻസിൽ പങ്കെടുത്തിട്ടില്ല. 15 ഓവറിൽ 50 റൺസ് എന്നത് ആവശ്യത്തിൽ അധികം റൺസ് ആയി കണക്കാക്കിയിരുന്നു.ഇമ്രാൻ ഖാനെയും കൂട്ടരെയും മെരുക്കി സച്ചിൻ കരിയർ തുടങ്ങിയപ്പോൾ ലോകം റോജർ ഫെഡറർ എന്ന് കേട്ടിട്ടുപോലുമില്ല.ലയണൽ മെസ്സി മുലകുടിമാറാത്ത ഒരു കുട്ടിയായിരുന്നു. ഉസൈൻ ബോൾട്ട് ജമൈക്കൻ പ്രാന്തപ്രദേശങ്ങളിൽ കളിച്ചുനടക്കുന്ന ഒരു കൊച്ചുകുട്ടി മാത്രം.ബെർലിൻ മതിൽ അപ്പോളും ഉണ്ടായിരുന്നു. യു എസ് എസ് ആർ വളരെ വലിയ ഒരു രാജ്യവും. സമയം ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളിലും പ്രവർത്തിച്ചു.പക്ഷേ ഒരു വ്യക്തിയെ അത് ഒഴിവാക്കി. We have had champions, we have had legends, but we have never had another Sachin Tendulkar and we never will....
Posted on: Thu, 13 Jun 2013 09:17:55 +0000

Trending Topics



Recently Viewed Topics




© 2015