തോന്ന്യാക്ഷരം : പ്രദീപ് - TopicsExpress



          

തോന്ന്യാക്ഷരം : പ്രദീപ് പുറവങ്കര ഇപ്പോൾ എത്രയാ റേറ്റ്...? മു­കളി­ലെ­ ചോ­ദ്യമാണ് ഇപ്പോൾ പ്രവാ­സി­കൾ മണി­ക്കൂർ ഇടവി­ട്ട് ചോ­ദി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്നത്. രൂ­പയു­ടെ­ ദു­രവസ്ഥയിൽ ദുഃഖി ­ക്കു­ന്പോ­ഴും കു­റച്ചു­ കൂ­ടി­ പണം നാ­ട്ടി­ലേ­യ്ക്ക് അയക്കാൻ കഴി­യു­ന്നതി­ന്റെ­ സന്തോ­ഷം ആരും മറച്ചു­വെ­ക്കു­ന്നി­ല്ല. ഈ അവസരം ഏറ്റവും അധി­കം മു­തലാ­ക്കു­ന്നത് നാ­ട്ടിൽ നേ­രത്തെ­ ലോൺ എടു­ത്തവരാ­ണ്. കരു­തി­യതി­നെ­ക്കാൾ വേ­ഗതയിൽ ഈ കടബാ­ധ്യതകൾ തീ­ർ­ക്കാൻ ഇപ്പോ­ഴത്തെ­ വി­ല വ്യത്യാ­സം പലരെ­യും സഹാ­യി­ക്കു­ന്നു­. ഇതോ­ടൊ­പ്പം ക്രെ­ഡി­റ്റ് കാ­ർ­ഡി­ലൂ­ടെ­യും, ബാ­ങ്ക് ലോ­ണി­ലൂ­ടെ­യും പണമെ­ടു­ത്ത് നാ­ട്ടി­ലേ­യ്ക്ക് അയക്കു­ന്നവരും ധാ­രാ­ളം. മാ­സവസാ­നമാ­യതോ­ടെ­ ഈ നി­രക്ക് കു­റച്ചു­ ദി­വസം കൂ­ടി­ തു­ടരണമെ­ന്ന് ആഗ്രഹി­ക്കു­ന്നവരാണ് ഭൂ­രി­ഭാ­ഗം പേ­രും. ഇതി­നി­ടയിൽ ഭി­ക്ഷാ­പാ­ത്രവു­മാ­യി­ ലോ­കബാ­ങ്കി­നെ­ സമീ­പി­ക്കാൻ ഒരു­ങ്ങു­ന്ന ഈ നേ­രത്ത് കാ­രു­ണ്യത്തി­ന്റെ­ പൊ­യ്മു­ഖവു­മാ­യി­ നമ്മു­ടെ­ ഗവൺ­മെ­ന്റ് രംഗത്ത് വന്നി­രി­ക്കു­ന്നു­. ഭക്ഷ്യസു­രക്ഷ ബിൽ എന്ന വലി­യൊ­രു­ ആശയം അസമയത്ത് അവതരി­പ്പി­ച്ച് കൊ­ണ്ടാണ് പാ­വം പി­ടി­ച്ച ഇന്ത്യക്കാ­രന്റെ­ കണ്ണിൽ പൊ­ടി­യി­ടാൻ കേ­ന്ദ്ര ഗവൺ­മെ­ന്റ് തയ്യാ­റെ­ടു­ക്കു­ന്നത്. ഭക്ഷണം, വസ്ത്രം, പാ­ർ­പ്പി­ടം, ഒപ്പം നല്ല വാ­യു­, വെ­ള്ളം എന്നീ­ ലളി­തമാ­യ അടി­സ്ഥാ­ന ആവശ്യങ്ങളാണ് ഒരു­ മനു­ഷ്യനു­ള്ളത്. എന്നാൽ അതി­നെ­ സങ്കീ­ർ­ണമാ­ക്കു­ന്നത് പലപ്പോ­ഴും ഒരാ­ളു­ടെ­ ചു­റ്റു­പാ­ടു­കളാ­ണ്. എല്ലാ­വരു­ടേ­യും ആവശ്യത്തി­നു­ള്ളത് ഭൂ­മി­യി­ലു­ണ്ട്. എന്നാൽ ഒരാ­ളു­ടെ­യും അത്യാ­ഗ്രഹത്തി­നു­ള്ളതി­ല്ല എന്നാണ് രാ­ഷ്ട്രപി­താ­വാ­യ മഹാ­ത്മാ­ഗാ­ന്ധി­ നമ്മെ­ പഠി­പ്പി­ച്ചത്. പക്ഷെ­ ഇന്ത്യ പോ­ലു­ള്ള ഒരു­ രാ­ജ്യത്ത് അടി­സ്ഥാ­ന ആവശ്യങ്ങളിൽ ഏറ്റവും പ്രധാ­നമാ­യ ഭക്ഷണം സൗ­ജന്യമാ­യി­ നൽ­കി­യതു­ കൊ­ണ്ട് തീ­രാ­വു­ന്നതാ­ണോ­ നമ്മു­ടെ­ പ്രശ്നങ്ങൾ എന്ന് ഉറക്കെ­ ചി­ന്തി­ക്കേ­ണ്ടതു­ണ്ട്. പഠി­ക്കു­ന്ന കാ­ലത്താ­ണെ­ങ്കിൽ നമ്മളിൽ പലരും സ്കൂ­ളിൽ ഉച്ചകഞ്ഞി­യു­ടെ­ ഗു­ണഭോ­ക്താ­ക്കളാ­യി­രു­ന്നു­. എന്നാൽ മു­തി­ർ­ന്ന് അധ്വാ­നി­ക്കാൻ കഴി­വു­ണ്ടാ­കു­ന്പോ­ഴും ആ ഉച്ചകഞ്ഞി­ സന്പ്രദാ­യം തു­ടർ­ന്നാൽ ഇന്ന് നമ്മു­ടെ­ രാ­ജ്യത്ത് ആരെ­ങ്കി­ലും ജോ­ലി­ ചെ­യ്യും എന്നു­ എനി­ക്ക് തോ­ന്നു­ന്നി­ല്ല. നമ്മു­ടെ­ കൊ­ച്ചു­കേ­രളം ഇതിന് വലി­യൊ­രു­ദാ­ഹരണമാ­ണ്. ഇന്ന് നമ്മു­ടെ­ നാട് പ്രത്യേ­കി­ച്ച് ഒന്നും ഉത്പാ­ദി­പ്പി­ക്കു­ന്നി­ല്ല. അതു­ കൊ­ണ്ട് തന്നെ­ കേ­രളം ഏറ്റവും വലി­യ ഉപഭോ­ക്തസംസ്ഥാ­നമാ­യി­ മാ­റി­. മാ­റി­ മാ­റി­ വന്ന സർ­ക്കാ­റു­കൾ രണ്ട് രൂ­പയ്ക്ക് അരി­ നൽ­കി­, ജോ­ലി­യി­ല്ലെ­ങ്കി­ലും തൊ­ഴി­ലു­റപ്പ് നൽ­കി­, വെ­റു­തെ­ നോ­ക്കി­യി­രു­ന്നാ­ലും നോ­ക്കു­കൂ­ലി­ കൊ­ടു­ത്ത് സമൂ­ഹത്തി­ലെ­ അധ്വാ­നി­ക്കേ­ണ്ട വലി­യൊ­രു­ വി­ഭാ­ഗത്തെ­ സു­ഖി­യൻ­മാ­രും, മടി­യൻ­മാ­രു­മാ­ക്കി­ മാ­റ്റി­. ഇതോ­ടൊ­പ്പം ജനങ്ങളു­ടെ­ കൈ­യ്യി­ലു­ള്ള അധി­കം പണം കൊ­ണ്ട് ആവശ്യത്തി­ലധി­കം മദ്യം കു­ടി­പ്പി­ച്ച്, പു­റത്ത് പറയാൻ കൊ­ള്ളാ­ത്ത വാ­ണി­ഭങ്ങൾ നടത്താ­നു­ള്ള സാ­ഹചര്യങ്ങൾ ഒരു­ക്കി­ കൊ­ടു­ക്കാ­നും രാ­ഷ്ട്രീ­യഭേ­ദമന്യേ­ എല്ലാ­വരും ഉത്സാ­ഹി­ച്ചു­. ഒരു­ സമൂ­ഹത്തിൽ അധ്വാ­നി­ക്കാൻ മനസി­ല്ലാ­ത്ത, വെ­റു­തെ­ ഇരു­ന്നാ­ലും ഭക്ഷണം കി­ട്ടു­മെ­ന്ന് കരു­തു­ന്നവർ വർ­ദ്ധി­ച്ചാൽ അവി­ടെ­ ഉണ്ടാ­കു­ന്നത് സാ­ന്പത്തി­ക അരാ­ജകത്വവും, അനീ­തി­യും, അക്രമവും മാ­ത്രമാ­യി­രി­ക്കു­മെ­ന്ന് മനസി­ലാ­ക്കാൻ സാ­ന്പത്തി­ക വി­ദഗ്ധൻ ആകേ­ണ്ട ആവശ്യമി­ല്ല. അലസമാ­യ മനസ് ചെ­കു­ത്താ­ന്റെ­ കൂ­ടാ­രമാ­ണെ­ന്ന് മു­ന്പു­ള്ളവർ പറഞ്ഞി­രി­ക്കു­ന്നു­. ലോ­കത്തി­ലെ­ തന്നെ­ ഏറ്റവും വലി­യ സാ­ന്പത്തി­ക ശക്തി­യാ­യി­രു­ന്ന സോ­വി­യറ്റ് യൂ­ണി­യൻ നേ­രി­ട്ട പതനത്തെ­ പറ്റി­ ഈ നേ­രത്ത് ഓർ­ക്കു­ന്നത് നന്നാ­യി­രി­ക്കും. ചെ­റു­രാ­ജ്യങ്ങളാ­യി­ വെ­ട്ടി­മു­റി­ക്കപ്പെ­ട്ടപ്പോൾ ഇവി­ടെ­ ജീ­വി­ച്ചി­രു­ന്ന ജനം പാ­പ്പരാ­യി­. ഒരു­ നേ­രത്തെ­ ഭക്ഷണത്തിന് പോ­ലും വകയി­ല്ലാ­തെ­ ദാ­രി­ദ്ര്യം അതി­ന്റെ­ പരകോ­ടി­യി­ലെ­ത്തി­. അപ്പോ­ഴാണ് അവി­ടു­ത്തെ­ സ്ത്രീ­കൾ കു­ടുംബം പോ­റ്റാ­നാ­യി­ ശരീ­രം വി­ൽ­ക്കാൻ തു­ടങ്ങി­യത്. ദു­ബായ് അടക്കമു­ള്ള രാ­ജ്യങ്ങളി­ലേ­യ്ക്ക് ഏറ്റവു­മധി­കം കയറ്റി­ അയക്കപെ­ടു­ന്ന വെ­റും ചരക്കു­കളാ­യി­ റഷ്യൻ സു­ന്ദരി­കൾ മാ­റി­. അപ്പാ­ർ­ട്ട്മെ­ന്റു­കളി­ലും, ഹോ­ട്ടലു­കളി­ലും ഇവർ മു­ജ്റ നൃ­ത്തമാ­ടി­. രാ­ത്രി­ കാ­ലങ്ങളിൽ റോഡ് വക്കിൽ പോ­ലും വ്യഭി­ചാ­രം നടത്തി­ കാ­ശു­ണ്ടാ­ക്കു­ന്ന യന്ത്രങ്ങളാ­യി­ മാ­റേ­ണ്ട ഗതി­കേ­ടും ഇവർക്കുണ്ടാ­യി­. ഏതൊ­രു­ രാ­ജ്യത്തും സാ­ന്പത്തി­ക അരക്ഷി­താ­വസ്ഥ വർ­ദ്ധി­ക്കു­ന്പോൾ അവി­ടെ­ ആദ്യം നടപ്പി­ലാ­കു­ന്ന വ്യവസാ­യം സ്വന്തം ശരീ­രം വി­ൽ­ക്കു­ന്നത് തന്നെ­യാ­ണ്. കാ­രണം ഇതിന് മു­തൽ­മു­ടക്കി­ന്റെ­ ആവശ്യമി­ല്ല. മാ­ത്രമല്ല ഇന്നും ലോ­കത്തെ­ ഏറ്റവും വലി­യ കച്ചവടങ്ങളിൽ പ്രധാ­നപ്പെ­ട്ടതാണ് ഈ വ്യവസാ­യം. ഇന്ത്യൻ രൂ­പ എല്ലാ­വരെ­യും വെ­ല്ലു­വി­ളി­ച്ച് കൊ­ണ്ട് ഇങ്ങി­നെ­ വെ­ച്ചടി­ വെ­ച്ചടി­ കയറി­ പോ­കു­ന്പോൾ നമ്മൾ മു­ൻ­കൂ­ട്ടി­ കാ­ണേ­ണ്ടത് വരും നാ­ളു­കളിൽ ഇന്ത്യയി­ലോ­ മറ്റേ­തെ­ങ്കി­ലും രാ­ജ്യങ്ങളിലോ­ ഉള്ള റോ­ഡു­വക്കിൽ തന്റെ­ ശരീ­രം വി­റ്റി­ട്ടെ­ങ്കി­ലും വീ­ട്ടിൽ വി­ശന്നു­കരയു­ന്ന കു­ഞ്ഞു­ങ്ങൾ­ക്ക് ഒരു­ നേ­രത്തെ­യെ­ങ്കി­ലും ആഹാ­രം നൽ­കാ­നോ­, അടി­ച്ച് കി­ണ്ടി­യാ­യി­രി­ക്കു­ന്ന ഭർ­ത്താ­ക്കൻ­മാ­ർ­ക്ക് വൈ­കു­ന്നേ­രത്തെ­ ഫുൾ ബോ­ട്ടിൽ വാ­ങ്ങി­ കൊ­ടു­ക്കാ­നോ­ വി­ധി­ക്കപ്പെ­ട്ട പാ­വപ്പെ­ട്ട അമ്മ പെ­ങ്ങൻ­മാർ ആയി­രി­ക്കും. അതിൽ ചി­ലപ്പോൾ എന്റെ­യും നി­ങ്ങളു­ടെ­യും മകളും പെ­ട്ടേ­ക്കാം എന്നതാണ് യാ­ത്ഥാ­ർ­ത്ഥ്യം. അപ്പോ­ഴും നമ്മൾ ചോ­ദി­ക്കണം ഇപ്പോൾ റേ­റ്റ് എത്രയാ­ണെ­ന്ന് !
Posted on: Fri, 30 Aug 2013 06:39:36 +0000

Trending Topics



Recently Viewed Topics




© 2015