നമ്മുടെ നാടിനു വേണം - TopicsExpress



          

നമ്മുടെ നാടിനു വേണം കാരുണ്യകേന്ദ്രം ഡയാലിസിസ് സെൻറർ മുസ്ലിം ലീഗ് നേതൃതം കൊടുക്കുന്ന ആശ്വാസ് ട്രസ്റ്റ്‌ പോലെ നടത്തുന്നവരിൽ ഭൂരിഭാഗം ജമാ അതു കാരുള്ള കാരുണ്യകേന്ദ്രം ഡയാലിസിസ് കേന്ദ്രവും നമ്മുടെ അത്താണിക്കലിൽ ഉയർന്നു പൊങ്ങുക തന്നെ വേണം. ഒരുപാട് പ്രശ്നങ്ങൾ ദൗർഭാഗ്യവശാൽ ഉണ്ടായി എന്നത് ശരിതന്നെ. എന്തിന്റെ പേരിലാണെങ്കിലും 6 മാസം അതിന്റെ പ്രവർത്തനങ്ങൾ മുടങ്ങി പോയത് വലിയ തെറ്റായിപ്പോയി. 4500 തവണ സൗജന്യമായി പാവപ്പെട്ട കിഡ്നി രോഗികൾക്ക് ലഭിക്കുമായിരുന്ന ഡയാലിസിസ് ചികിത്സയാണ് മുടങ്ങിയത്. ആ നഷ്ടം നികത്താൻ ആർക്കു പറ്റും. ഇന്നലെ കാരുണ്യകേന്ദ്രം പ്രവർത്തകർ വിശദീകരിച്ചത് പോലെ ഇനിയും വാദങ്ങളും പ്രതിവാദങ്ങളുമായി സമയം നഷ്ട്ടപെടുത്തിയാൽ നാളെ ലോക സ്രഷ്ടാവായ നാഥന്റെ മുമ്പിൽ നാമെല്ലാവരും കണക്കു പറയേണ്ടിവരികതന്നെ ചെയ്യും. പാവപ്പെട്ട നൂറുകണക്കിന് രോഗികൾക്ക് ഉപകാരം കിട്ടുമെങ്കിൽ ഒരു ചർച്ചകൾക്കും കാരുണ്യകേന്ദ്രം എതിരല്ല. ഒരു നല്ല സംരഭത്തെ ഞൊട്ടു ന്യായങ്ങൾ പറഞ്ഞു മുടക്കിയപ്പോൾ അവരെ വിമർശിക്കാൻ തോന്നിയ വികാരം തികച്ചും മനുഷ്യ സഹജമാണ്. അതു തെറ്റായിപോയി എന്ന് തോന്നുന്നുമില്ല. എന്നാൽ ഞാനടക്കം ഉന്നയിച്ച വിമർശനങ്ങളിൽ ആർക്കെങ്കിലും മനോവിഷമം തോന്നിയെങ്കിൽ പാവപ്പെട്ട രോഗികൾക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു. ഇനിയും ഒരു കശപിശ നടത്താൻ ആരും തുനിയരുത് എന്നാണു എനിക്ക് അപേക്ഷിക്കാനുള്ളത്. വിശാല മനസ്കത തന്ന് പടച്ച തമ്പുരാൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ. മരിക്കുന്നതിനു മുമ്പെങ്കിലും ആദർശ വ്യത്യാസങ്ങൾക്കപ്പുറം നമുക്ക് നല്ല കാര്യങ്ങളിൽ എങ്കിലും ഒന്നിക്കാൻ സാധിക്കേണ്ടതുണ്ട്‌.
Posted on: Fri, 21 Jun 2013 05:06:59 +0000

Trending Topics



"margin-left:0px; min-height:30px;"> Amós 6 - 1. AI dos que vivem sossegados em Sião, e dos que
Continuing my presentation of the ABCs of the Golden Decade of

Recently Viewed Topics




© 2015