പശ്ചിമഘട്ടത്തിന്റെ - TopicsExpress



          

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ റിപ്പോർട്ടോ കണ്ണിൽ പൊടിയിടാനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടോ പോലും ചർച്ചക്ക് വരുമ്പോൾ ചിലർ ഉന്നയിക്കുന്ന ചോദ്യമാണ്: എല്ലാവർക്കും വേണ്ടിയെങ്കിൽ എന്തിന് കുറച്ച് പേർ സഹിക്കുന്നു എന്ന്. നേരെ ചോദിക്കേണ്ട ചോദ്യം, ഈ ഭൂമിയും ആവാസവ്യവസ്ഥയുമൊക്കെ ഈ കുറഞ്ഞ നിങ്ങൾടെയൊക്കെ പിതാശ്രീകൾക്ക് കിട്ടിയ സ്രീധനബാക്കിയാർന്നോ മക്കളെ എന്നാണ്. വിടാം. ദേശീയപാത വികസിപ്പിക്കാനോ റെയിൽപാത വരാനോ അതിവേഗപാതക്കായോ വിമാനത്താവളത്തിനായോ സ്മാർട്ട്‌ സിറ്റി പോലെ റിയൽ എസ്റ്റേറ്റ് വിസിനസിനോ എന്തിന് റിയൽ എസ്റ്റേറ്റ് മാഫിയകൾ പോലും പട്ടിണിപ്പാവങ്ങളുടെ കിടപ്പാടം ഒഴിപ്പിച്ചെടുത്ത് പുറമ്പോക്കിൽ തള്ളുമ്പോൾ പോലും ആരും ഈ ചോദ്യം ഉതിർക്കാറില്ലെന്നതോ, ഇതേ പ്രബുദ്ധർ ചിലപ്പോൾ വികസനത്തിന് വേണ്ടി ചിലർ സഹിക്കേണ്ട ത്യാഗത്തെക്കുറിച്ച് ഉപന്ന്യാസം എഴുതുമെന്നതോ ഒരു വശത്തിരിക്കട്ടെ. അർഹമായൊ അനർഹമായൊ അധീനപ്പെടുത്തിയോ കയ്യേറിയോ വെച്ചിരിക്കുന്ന ഭൂമിയിൽ നിന്ന് ആരെയും ഇറക്കിവിടൽ അല്ല ഗാഡ്ഗിലും കസ്തൂരിരംഗനും ശുപാർശ ചെയ്തത് എന്നും വന്കിട റിസോർട്ട്, മണ്ണിടിച്ചിൽ, പാറപൊട്ടിക്കൽ പോലെയുള്ളവ തടയണം എന്നും, കൃഷിയുടെ പേരിൽ മണ്ണിനെയും ജലത്തിനെയും വായുവിനെയും വിഷയമാക്കുന്നത് തടയണം എന്നുമാണ്. ജീവിച്ചിരിക്കുന്നവർ മാത്രമല്ല, വരാനിരിക്കുന്നവർ കൂടിയായ കോടിക്കണക്കിന് മനുഷ്യർക്ക്, അവരുടെ കുടിവെള്ളത്തിന്, കോടാനുകോടി ഇതരജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്ക്, പ്രകൃതിക്ക് വേണ്ടിയാണ് അതിക്രമം പ്രവർത്തിക്കുന്നത് തടയണം എന്ന ആവശ്യം. പറ്റില്ല എന്ന് പറയുന്ന മുഷ്ക്കിനെ കയ്യൂക്ക് കൊണ്ട് നേരിടുകയാണ് വേണ്ടത്. എന്നാൽ, എല്ലാ കയ്യൂക്കന്മാരും അതിക്രമികളുടെ പക്ഷത്താണല്ലോ! നിസ്സഹായരുടെ പക്ഷം ദീര്ഘനിശ്വാസങ്ങൾ മാത്രം!!
Posted on: Sat, 16 Nov 2013 14:44:38 +0000

Trending Topics




© 2015