സഹ ഹദിദ് (Zaha Hadid), സ്ത്രീ - - TopicsExpress



          

സഹ ഹദിദ് (Zaha Hadid), സ്ത്രീ - ജനനം ഇറാക്കിലെ ബാഗാദില്‍ 1950 ല്‍ . ഉത്തരാധുനിക വാസ്തുകലയില്‍ (Modern Architecture) തന്‍റേതായ ശൈലിയിലൂടെ സ്വന്തമായ ഇരിപ്പടം ഉണ്ടാക്കിയെടുത്ത ലോകപ്രശസ്ത വാസ്തുശില്‍പ്പി. ലോകത്തെ ഇന്നുള്ള വാസ്തുശില്‍പികളില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന വ്യക്തിത്വം. പൊതുവേ സ്ത്രീ പ്രാധിനിത്യം കുറവായ തന്റെകര്‍മ്മമേഖലയില്‍ ആധുനിക വാസ്തുകലയുടെ തന്നെ പിതാക്കന്മാരായ Le Corbousier, Ludwing Mies Rohe തുടങ്ങിയവരുടെ നിരയില്‍ പ്രതിഷ്ടിക്കാവുന്ന തലത്തിലേക്ക്‌ ഉയര്‍ന്ന വ്യക്തി - അതും മുസ്ലിം പശ്ചാത്തലത്തില്‍ നിന്നും വന്നവര്‍ . വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന സ്ത്രീകളില്‍ ഒരാള്‍. ഇറാക്കിലെ ബാഗ്ദാദില്‍ 1950ല്‍ ജനിച്ച് ബെയ്റൂട്ടില്‍ തുടങ്ങി ലണ്ടനില്‍ പൂര്‍ത്തിയാക്കിയ വാസ്തുകലാപഠനത്തിന് ശേഷം എഴുപതുകളുടെ അവസാനത്തോടെ ലണ്ടനില്‍ നിന്ന് തന്നെയാരംഭിച്ച തന്റെ പ്രൊഫഷണല്‍ കരിയറില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അവര്‍ക്ക്‌ കഴിവ് തെളിയിക്കാനായി. പിന്നീട് പല ലോകോത്തര നിര്‍മ്മിതികളുടെയും ആവിഷ്ക്കാരചുമതല അവരെ തേടിയെത്തുകയും ലോകപ്രശസ്തയാകുകയും ചെയ്തു. ഉത്തരാധുനിക വാസ്തുകലയില്‍ തന്നെ ഏറ്റവും നൂതനമായ Neofuturistic ശൈലിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഇവരുടെ പല വര്‍ക്കുകളും Modern Architecture ലെ ലോകോത്തരങ്ങളും ഒറിജിനലും ആയി കണക്കാക്കാപ്പെടുന്നു. Abudhabi Sheikh Zayed Bridge, BMW Central Building, Barcelona Bridge Pavalion, Guangzhou Opera House, തുടങ്ങിയ നിര്‍മ്മിതികള്‍ അവയില്‍ ചിലതാണ്. Dubai Opera House, Tokyo New olympic stadium, New Iraqi Parliament Building, King Abdullah Petroleum Studies and Research Center തുടങ്ങി Upcoming architectural structure കളുടെ ഡിസൈന്‍ തലച്ചോറും സഹയുടെത്‌ തന്നെ. വാസ്തുകലയിലെ നോബല്‍ എന്ന് വിശേഷിപ്പിക്കാവുന്ന Prizker പുരസ്കാരം നേടിയ ഏക സ്ത്രീ എന്ന ബഹുമതിക്ക്‌ പുറമേ പ്രസ്തുത മേഖലയിലെ പ്രമുഖ പുരസ്കാരങ്ങള്‍ മിക്കതും ഇവരെ തേടി എത്തിയിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള Zaha Hadid Architects എന്ന സ്വന്തം സ്ഥാപനം ഇന്ന് ലോകത്തെ ഒന്നാംകിട Architecture കമ്പനിയാണ്. ലോകത്തെ പല വാസ്തുകലാ പ്രസ്ഥാനങ്ങളിലും, അക്കാഡമികളിലും, സംഘടനകളിലും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നതിന് പുറമേ ലോകത്തെ പല പ്രമുഖ സര്‍വകലാശാലകളിലേയും വിസിറ്റിംഗ്‌ പ്രൊഫസറും ആണ് സഹ ഹദിദ് . (ഗ്രൂപ്പിലെ ബോക്കോ-ഹറം ഫാന്‍സിനു സമര്‍പ്പണം)
Posted on: Sun, 01 Jun 2014 15:23:48 +0000

Trending Topics



Recently Viewed Topics




© 2015