125 കോടി ജനങ്ങളുടെ സമാധാന - TopicsExpress



          

125 കോടി ജനങ്ങളുടെ സമാധാന ജീവിതത്തിനുവേണ്ടി 2 ദിവസത്തിനുള്ളിൽരാജ്യത്തിന് നഷ്ടപ്പെട്ടത് 25 ഓളം സൈനികരെയാണ്...14 പേരെ നക്സലുകലും 11 പേരെ കാശ്മീർ തീവ്രവാദികളും വെടിവച്ചു കൊന്നു, ഭാരതത്തിന്റെ പല നാടുകളിൽ നിന്നും നല്ല അന്തസ്സും സംസ്കാരവും അച്ചടക്കവും ഉള്ള പൗരന്മാരായി , കുടുംബത്തിന്റെ അഭിമാനമായി ചെറുപ്രായത്തിൽ തന്നെ പട്ടാളത്തിൽ ചേർന്ന് , നാട്ടുകാര്ക്ക് വേണ്ടി അതിര്ത്തി കാക്കുമ്പോഴും അങ്ങ് ദൂരെ പ്രായമായ മാതാപിതാക്കളെയും , സഹോദരങ്ങളെയും ,ഭാര്യയേയും , സ്വന്തം കുഞ്ഞുങ്ങളെയും,പണിതീരാത്ത വീടിനെയും സ്വപ്നത്തിൽപോലും താലോലിച്ചു ഒരണ പോലും ദുർവ്യയം ചെയ്യാതെ സ്വരുക്കൂട്ടിവച്ചു അടുത്ത അവധിക്കു നാട്ടിലെത്താനായി വെമ്പുന്ന 25 ഹൃദയത്തിലേക്ക് ആണ് നെഞ്ഞുംകൂട് തകര്ത് കൊണ്ട് .. പിശാചുക്കൾ വെടി ഉതിര്തത് ..ചോര തെറിച്ചു ഒരിറ്റു വെള്ളം കൊടുക്കാൻ പോലും ആരുമില്ലാതെ അവർ പിടഞ്ഞു പിടഞ്ഞു മരിക്കുമ്പോൾ ..എന്താണ് നമ്മുടെ ഉള്ളു കിടുങ്ങാത്തത് ..വെറും ഔപചാരികമായ ആകാശതെക്കുള്ള 4 വെടിയിൽ ഈ രാജ്യത്തിന് അവരോടുള്ള ..അവരുടെ കുടുംബത്തോടുള്ളകടപ്പാട് തീര്ന്നോ !!!?..അവര്ക്ക് ഐക്യദാർഡിയം പ്രഖ്യാപിച്ചു രാജ്യം മുഴുവൻ സടകുടഞ്ഞെഴുന്നെൽക്കണ്ടേ ? നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്നുപോലും കാഷ്മീരിലെക്കും, ഇരാക്കിലെക്കും പാവപ്പെട്ട യുവാക്കളെ വഴിതെറ്റിച്ചു രാജ്യദ്രോഹതിനായി റിക്രൂട്ട് ചെയ്യാൻ എജന്ടു മാര് വിഹരിക്കുമ്പോൾ,നമുക്ക് ബാർകോഴയും, സരിതയും ,പര്ധയും ,തുടങ്ങിയ പോരോട്ടുനാടകങ്ങളും കണ്ടു ആനന്ദിക്കാം !!..എങ്കിലും നമുക്ക് സമാധാനത്തോടെ ജീവിക്കാൻ നെഞ്ഞുംകൂട് തകര്ന്നു ചോരവാര്ന്നു മരിക്കുന്ന പട്ടാളക്കാർക്ക്. അവരുടെ കുടുംബാങ്ങങ്ങൾക്ക് ഒരു ചെറിയ ബഹുമാനമെങ്കിലുംകൊടുത്തുകൂടെ? ബസ്സിൽ ഒരു സീറ്റ് , കാറിൽ ഒരു ലിഫ്റ്റ് , വിശേഷ ചടങ്ങുകളിൽ ഒരു ക്ഷണം , ആശുപത്രികളിൽ ഒരു കൈ സഹായം ...ഇതൊക്കെ കിട്ടുമ്പോൾ അവര്ക്ക് അവരോടു സ്വയം തോന്നുന്ന ബഹുമാനം ...സന്തോഷത്താൽ അവരുടെ രണ്ടു ഉറ്റു കണ്ണുനീരിനാൽ ഈ ഭൂമി നനയുംബോഴാണ് ഈ മണ്ണിൽ നമുക്കുവേണ്ടി കത്തിയമർന്ന ധീര ജവാന്മാരുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കുന്നത് .. അത് മാത്രമാണ് ..ആയിരക്കണക്കിന് വീര സൈനികര്ക്ക് നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ ആദരാഞ്ജലി.... .പ്രൊഫൈല്പിക്ചര്മാറ്റുവാനും ഇസ്രേയലിനും പലസ്തീനിനും ജയ്വിളിക്കുന്നവര് ആരെയും ഫേസ്ബൂകിലും വാര്ത്താ മാധ്യമങ്ങളിലും കാണാനില്ല......നമ്മുടെ മാതൃരാജ്യത്തിന്റെ അതിര്ത്തിയില്അതിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനായി തീവ്രവാദികളോട്ഏറ്റുമുട്ടി നമ്മുടെ 5ധീരസൈനികര് വീരമൃത്യു വരിച്ചു. കണ്ടില്ലഫേസ്ബുക്കില് ഒരു പോസ്റ്റ് പോലും അവര്ക്ക്ശ്രദ്ധാജ്ഞലി അര്പ്പിച്ചു കൊണ്ട്. കണ്ടില്ലഒരുമാധ്യമങ്ങളിലും അവരെക്കുറിച്ച് രണ്ട്കോളം വാര്ത്ത.ലജ്ജിക്കുന്നു നമ്മുടെ മാധ്യമസംസ്കാരത്തെ ഓര്ത്ത്.പക്ഷെ പ്രിയപ്പെട്ട ധീരസൈനികരെ, ഒരുദേശസ്നേഹിക്കും നിങ്ങളുടെ ഈജീവത്യാഗത്തെ അവഗണിക്കാനാകില്ല ഭാരതത്തിനുവേണ്ടി ജീവൻ കൊടുത്ത ധീരജവാന്മാർക്ക്‌ എൻ പ്രണാമം.. ഭാരതം ഇന്ന് ശക്തമാണു...തിരിച്ചടി നൽകും... ഇതാണു ഒരോ ഭാരതീയതിന്റെയും വാക്കുകൾ.
Posted on: Thu, 11 Dec 2014 01:28:36 +0000

Trending Topics



Recently Viewed Topics




© 2015