92.UNDERGROUND(SERBIAN,1995),|Comedy|War|Drama|,Dir:-Emir - TopicsExpress



          

92.UNDERGROUND(SERBIAN,1995),|Comedy|War|Drama|,Dir:-Emir Kusturica,*ing:-Predrag Manojlovic, Lazar Ristovski, Mirjana Jokovic അണ്ടര്‍ഗ്രൌണ്ട് ഒരു യാത്രയാണ്.ദി കിങ്ങ്ഡം ഓഫ് യൂഗോസ്ലാവിയയില്‍ നിന്നും ലോക ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായ ഒരു രാജ്യത്തിന്‍റെ കഥ.വംശീയമായ കലഹങ്ങള്‍ യുദ്ധങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ ലോകത്തിലെ പ്രധാന മാറ്റങ്ങള്‍ക്ക് പങ്കു വഹിച്ച ഒരു ഭൂപ്രദേശം അവസാനം പുസ്തകത്താളുകളില്‍ മാത്രം ആയി ഒതുങ്ങിയ ചരിത്രമാണ്‌ ആ രാജ്യത്തിന്.ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടോ എന്തോ യൂഗോസ്ലാവിയ എന്നും യുദ്ധത്തിന് വേദി ആയിരുന്നു.അത് കൊണ്ടാകാം ഈ ചിത്രത്തിലും നല്ല രീതിയില്‍ ബോംബുകള്‍ വര്‍ഷിക്കുമ്പോഴും ആളുകള്‍ അതിനു അമിത പ്രാധാന്യം കൊടുക്കാതെ അവര്‍ അപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികളും ആയി മുന്നോട്ടു പോകുന്നതായി കാണിക്കുന്നത്.യുദ്ധങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരുന്നു.ഒരു യുദ്ധം യുദ്ധമായി മാറുന്നത് സഹോദരങ്ങള്‍ തമ്മില്‍ കൊല്ലാനുള്ള വൈരാഗ്യം ഉണ്ടാകുമ്പോള്‍ മാത്രം എന്നാണ് അവരുടെ വിശ്വാസം.അതിനാല്‍ തന്നെ അവരുടെ രാജ്യത്തിന് നേരെ വന്ന ആക്രമങ്ങള്‍ അവരെ അപഹരിക്കാന്‍ വന്ന കള്ളന്മാരുടെ പ്രവര്‍ത്തികളായി മാത്രമേ അവര്‍ കരുതിയിരുന്നുള്ളൂ.അതിനാല്‍ തന്നെ യൂഗോസ്ലാവിയ എന്ന രാജ്യം ഭിന്നിച്ചപ്പോള്‍ മാത്രമേ അവര്‍ അതിനെ ഒരു വന്‍ യുദ്ധമായി കണക്കാക്കിയുള്ളു.കാരണം ആ യുദ്ധം സഹോദരങ്ങള്‍ തമ്മിലായിരുന്നു.കുസ്ടുരിക്ക ഈ വിഷയങ്ങളില്‍ തന്‍റെ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത ആളാണ്‌. ഇനി സിനിമയിലേക്ക്.ഈ സിനിമയെ മൂന്നു കാലഘട്ടമായി വിഭജിക്കാം. 1.രണ്ടാം ലോക മഹായുദ്ധം :-ജര്‍മനിയുടെ ആക്രമണത്തില്‍ ഏറെ ബാധിക്കപ്പെട്ട അവര്‍ അതിനെതിരെ പ്രതിരോധിക്കുന്നു.ബ്ലാക്കി എന്നറിയപ്പെടുന്ന പീറ്റര്‍ പെപ്പാരെയും സുഹൃത്ത്‌ മാര്‍ക്കൊയും കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ നേത്രത്വത്തില്‍ ആയുധങ്ങള്‍ മോഷ്ടിക്കുന്നു.അവര്‍ ജര്‍മന്‍ സേനയ്ക്ക് എതിരാണ് .മാതൃരാജ്യത്ത് നിന്നും അവരെ തുരത്താന്‍ ശ്രമിക്കുന്നു.ബ്ലാക്കിയുടെ ഭാര്യ ഗര്‍ഭിണിയാണ്.ബ്ലാക്കിക്ക് എന്നാല്‍ നാടക നടിയായ നതാലിയോട് പ്രണയവും.ജര്‍മനി ബ്ലാക്കിയെ പിടിക്കിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നു.അങ്ങനെ അവര്‍ ഒരു നിലവറയില്‍ ഒലിച്ചു താമസിക്കുന്നു.ആ സമയം ബ്ലാക്കിയുടെ ഭാര്യ വെര ,ഇവാന്‍ എന്ന ആണ്ക്കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം മരിക്കുന്നു.എന്നാല്‍ ആ നിലവറയില്‍ താമസിക്കാന്‍ തുടങ്ങിയ അവരോടു മാര്‍ക്കോ യുദ്ധം തീര്‍ന്നിട്ടും അപ്പോഴും യുദ്ധം നടക്കുന്നു എന്ന് പറയുന്നു.അവര്‍ ആ നിലവറയില്‍ യുദ്ധ സാമഗ്രികള്‍ ഉണ്ടാക്കി മാര്‍കോയ്ക്ക് നല്‍കുന്നു.ക്ലോക്കില്‍ നടത്തിയ തിരിമറിയലില്‍ അവര്‍ പുറം ലോകം കാണാതെ ഇരുപതു വര്‍ഷം അവിടെ ജീവിക്കുന്നു.പക്ഷെ അവരുടെ കണക്കില്‍ പതിനഞ്ചു വര്‍ഷം മാത്രം .നതാലി മാര്‍ക്കോയുടെ ഭാര്യ ആകുന്നു. 2.ശീതയുദ്ധം :-അധികാര സ്ഥാനത്ത് മുഖ്യ പങ്കുള്ള മാര്‍ക്കോ വലിയ ആയുധ കച്ചവടക്കാരന്‍ ആയി മാറുന്നു.ടിറ്റോയുടെ അടുത്ത അനുചരന്‍ ആകുന്നു. .കൂട്ടിന് നതാലിയും.അപ്പോഴും ബ്ലാക്കിയും കൂട്ടരും നിലവറയില്‍ തന്നെ.ലോകത്തോട്‌ യുദ്ധ സമയത്ത് നടന്ന സംഭവങ്ങള്‍ തന്നെ ഒരു വീര പുരുഷനായി അവതരിപ്പിച്ച് മാര്‍ക്കോ കഥ മെനയുന്നു.ആ കഥയില്‍ ബ്ലാക്കി കൊല്ലപ്പെട്ടു എന്നും. 3.യൂഗോസ്ലോവിയ യുദ്ധം:-ഇവിടെ എല്ലാം തിരിഞ്ഞ് മറിയുന്നു.രഹസ്യങ്ങള്‍ കൂടുതലാണ്.മാര്‍ക്കോയുടെ ചതി ബാധിച്ചത് കുറച്ചധികം ആളുകളെ ആണ്.വര്‍ഷങ്ങളോളം പുറം ലോകം അറിയാതെ ജീവിച്ചവര്‍ തങ്ങള്‍ക്കു സംഭവിച്ചതെന്ത് എന്ന് പോലും അറിയാതെ ജീവിക്കുന്നു. ഇത് കഥയുടെ ചുരുക്കം മാത്രം.ഇത് മുഴുവന്‍ കഥയല്ല.ഈ സിനിമയില്‍ ഓരോ കഥാപാത്രവും അത്ര മാത്രം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.ചിത്രത്തില്‍ പശ്ചാത്തലത്തില്‍ പലപ്പോഴും കാണുന്ന ബാന്‍ഡ് മേളക്കാര്‍ ഉള്‍പ്പടെ സോണി എന്ന കുരങ്ങനും മാര്‍ക്കോയുടെ അനുജനും എല്ലാം.കഥയെക്കാള്‍ ഉപരി സംഭവങ്ങള്‍ക്ക് ആണ് ഇവിടെ പ്രാധാന്യം.വീര ചരിതങ്ങളും രക്തസാക്ഷികളേയും നിര്‍മ്മിക്കുന്ന പാര്‍ട്ടിയുടെ വീര കഥകള്‍ ആണ് സാധാരണക്കാരില്‍ എത്തുന്നത്‌.എന്നാല്‍ അവയുടെ പിന്നില്‍ ഉള്ള കഥകളെ ഹാസ്യാത്മകമായി കുസ്ടൂരിക്ക ഇതില്‍ വിമര്‍ശിച്ചിട്ടുണ്ട് .സിനിമയുടെ അവസാനം സര്‍റിയല്‍ കോണ്‍സെപ്റ്റ് ഉപയോഗിച്ചിരിക്കുന്നതായി കാണാം.അഞ്ചര മണിക്കൂറോളം ഉള്ള സിനിമ രണ്ടര മണിക്കൂര്‍ ആക്കി മാറ്റുകയായിരുന്നു എന്ന് സംവിധായകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.സിനിമയില്‍ വളരെ മനോഹരമായി സംഗീതം ഉപയോഗിച്ചിട്ടുണ്ട്.എല്ലാ രംഗങ്ങള്‍ക്കും സാക്ഷി സംഗീതം ആണ്.മരണത്തിലും ജനനത്തിലും എല്ലാം സംഗീതം മുഖ്യ പങ്കു വഹിക്കുന്നു.ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍,ബ്ലാക്കിയും മാര്‍ക്കോയും രണ്ടു തരം കമ്മ്യുനിസ്ട്ടുകളെ പ്രതിനിധികരിക്കുന്നു.ബ്ലാക്കി പൂര്‍ണമായും ഒരു കമ്മ്യുണിസ്റ്റ് ആണ്.എന്നാല്‍ മാര്‍ക്കോ കമ്മ്യുനിസത്തില്‍ നിന്ന് കൊണ്ട് കാശ് സംബാധിക്കാന്‍ നോക്കുന്ന ആളും.അങ്ങനെ വൈരുദ്ധ്യാത്മകമായ ധാരാളം സംഭവങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.മനുഷ്യന്‍റെ സ്വഭാവങ്ങളെ കുറിച്ചുള്ള അപഗ്രഥനം കൂടി ആണ് ഈ ചിത്രം.ഈ ചിത്രം കാന്‍സില്‍ കുസ്ടൂരിക്കയ്ക്ക് തന്‍റെ രണ്ടാം പാമേ ഡി ഓര്‍ നേടിക്കൊടുത്തു.അങ്ങനെ രണ്ടാം വട്ടവും ഈ പുരസ്ക്കാരം നേടിയ ഏഴു സംവിധായകരുടെ ഇടയില്‍ സ്ഥാനവും.യുദ്ധ-ചരിത്ര സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവം ആണ് ഈ ചിത്രം .ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്‌ 8.5/10.. More reviews @ movieholicviews.blogspot
Posted on: Tue, 04 Feb 2014 04:41:41 +0000

Trending Topics



Recently Viewed Topics




© 2015