Alummottil Tharavadu [ [ നൂറ്റാണ്ടുകൾ - TopicsExpress



          

Alummottil Tharavadu [ [ നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുംമൂട്ടിൽ തറവാട് ] ആലുംമൂട്ടിൽ കുടുംബം കരുനാഗപള്ളി - പുതിയ കാവിനടുത്ത്‌ കുലശേഖരപുരം ഏന്ന സ്ഥലത്തു നിന്ന് 1700 - ൽ കാർത്തികപള്ളിക്ക് സമീപത്തെ മുട്ടത്തേക്ക് മാറി . ആലുംമൂട്ടിൽ കുടുംബത്തിലെ ഒരു കാരണവരുടെ പേരായിരുന്നു കുലശേഖരൻ . അദ്ദേഹത്തിന്റെ പേരിലാണ് ആ സ്ഥലം അറിയ പെടുന്നത് . അന്നത്തെ ആലുംമൂട്ടിൽ കുടുംബത്തിലെ ഒരു ശാഖ ഇപ്പോഴും പുതിയ കാവിൽ ചിത്രകുടവും സർപ്പ കാവുകളുമയി പ്രൗഡിയോടെ നില നിൽക്കുന്നു . ഇപ്പോൾ ആലുംമൂട്ടിൽ കുടുംബത്തിൽ കാണുന്ന ഈ കെട്ട് 1730 - ൽ വലിയ കുഞ്ഞു ശങ്കരൻ ചാന്നാർ എന്ന കാരണവർ ആണ് . എ ഡി - 1766 - ൽ ജനിച്ച മാതേവൻ ചാന്നാർ [ ഒന്നാമൻ ] കൊല്ല വർഷം 942 [ എ ഡി - 1766 മുതൽ ] കൊല്ല വർഷം 1010 - [ എ ഡി - 1834 ] വരെ ഇവിടുത്തെ കാരണവർ ആയിരുന്നു . ഇദ്ദേഹത്തെ യാണ് ആലുംമൂട്ടിൽ തെക്കെടതുള്ള കുടുംബ ക്ഷേത്രത്തിൽ യോഗിശ്വര നായി പ്രതിഷ്ടി ച്ചിരിക്കുന്നത്‌ .1905 - ൽ തിരുവിതാംകൂർ രാജ കൊട്ടാരത്തിലും തിരുവിതാംകൂർ ദിവാനും മാത്രം കാർ ഉണ്ടായിരുന്ന കാലം . അന്ന് ആലുംമൂട്ടിൽ തറവാട്ടിലെ കാരണവരായ കൊച്ചുകുഞ്ഞുചാന്നാർ [ മൂന്നാമൻ ] വിദേശത്ത് നിന്നും കാർ ഇറക്കുമതി ചെയ്തു . ആ കാറിലാണ് പിന്നെ അദ്ദേഹം യാത്ര ചെയ്തത് . ആലുംമൂട്ടിൽ തറവാട്ടിൽ നിന്നും മുസ്ലിം വിഭാഗത്തിൽ പെട്ടവർക്കയി ഒരു വലിയ പള്ളി മുട്ടത്തു പണിയിച്ചു നൽകിയിരുന്നു .ഇതിനോട് ചേർന്ന് ഒരു കുളവും . അന്ന് മുട്ടത്തുള്ള ക്രിസ്റ്റ്യാനി കൾക്കായി ഒരു പള്ളി പണിഞ്ഞു നല്കാമെന്ന് പറഞ്ഞെങ്കിലും ഒരു പള്ളി നടത്താൻ വേണ്ട വീട്ടുകരില്ലന്ന കാരണം പറഞ്ഞു പറഞ്ഞു ക്രിസ്റ്റ്യാനികൾ പിന്മാറി..Courtasy Anil chettan. PROUD TO BE A CHEKAVAR THE RICHEST TRADITIONAL CLAN OF INDIA <3
Posted on: Sat, 20 Sep 2014 03:35:28 +0000

Recently Viewed Topics




© 2015