An useful public information - Affordable MRI scans at General - TopicsExpress



          

An useful public information - Affordable MRI scans at General Hospital Kochi, ഇത് ഒരുപക്ഷെ പല സുഹൃത്തുക്കൾക്കും അറിയാവുന്ന കാര്യം ആവും...എങ്കിലും ഇത് അറിയില്ലാത്ത പാവപ്പെട്ട പലരുമുണ്ട്. അങ്ങനെ ആരെങ്കിലും ഉണ്ടങ്കിൽ അവർക്ക് ഉപകാരപ്പെടട്ടെ... ആന്തരിക അവയവങ്ങളുടെ പ്രവർത്തനം അതി സുഷ്മമായി വ്യക്തമാകുന്ന MRI സ്കാനിങ്ങിനു സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 4000 മുതൽ 10000 വരെ ആണ്.ഏറ്റവും അത്യാധുനിക സ്കാനിംഗ്‌ ഉപകരണം ഉപയോഗിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ ഇതിനു വെറും 1800 മുതൽ 3300 വരെ മാത്രം.ഇനി സീ റ്റി സ്കാനിങ്ങിൻറെ കാര്യം ആണെങ്കിൽ ഇവുടത്തെ നിരക്ക് 900 മുതൽ 1500 വരെ ആണ്. പുറത്തുള്ള ആശുപത്രിയിൽ ആണെങ്കിൽ ഇതിനു 2000 മുതൽ 8000 രൂപ വരെ ആണ്. പുറത്തുള്ള ഏതൊരു ആശുപത്രിയിൽ ഉള്ള രോഗിക്കും ഡോക്ടറുടെ കുറുപ്പുമായി വന്നാൽ ഇവിടെ MRI സ്കാനിംഗ്‌ നടത്താവുന്നതാണ്. അതിനു ഒരു 450 രൂപ കൂടി അധികം അടക്കേണ്ടി വരും. ഇത്ര കുറഞ്ഞ ചാർജ് ആയിട്ടും പുറത്തു നിന്നും കുറച്ചു രോഗികളെ ഇവിടെ സ്കാനിങ്ങിനു വരുന്നുള്ളൂ.... എറണാകുളം ആശുപത്രിയിലെ MRI സ്കാനിംഗ്‌ നിരക്കുകൾ.... **************************** തല,സ്പൈനൽകൊട് -1800 രൂപ വയർ - 2400 കാൽ - 2200 നട്ടെല്ല് - 1400 മാത്രം. വലിയ ഓഫറുകൾ പ്രഖ്യാപിക്കുന്ന സ്വകാര്യ ലാബുകൾ പോലും 4000 രൂപയിൽ കുറവുള്ള ഒരു സ്കാനിങ്ങും ഇല്ല.എന്നിട്ടും വളരെ കുറവ് രോഗികൾ മാത്രം. ഇതിൻറെ കാരണം ചില പാവപ്പെട്ട രോഗികളുടെ അറിവില്ലായ്മയും അത് മുതലെടുത്ത്‌ സ്വകാര്യ ലാബുകളെ കൊള്ള ലാഭം കൊയ്യാൻ അനുവദിക്കുന്ന ഡോക്ടർമാരും. നമ്മുടെ ഇടയിൽ ഉള്ള സുഹൃത്തുക്കളുടെ പരിചയത്തിൽ ഇതുപോലെ സ്കാനിങ്ങിനായി ബുദ്ധിമുട്ടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആശുപത്രിയും ആയി ബന്ധപെടുക ബന്ധപ്പെടേണ്ട നമ്പർ : 04842361251 04842367252 അറിയാത്തവരെ കൂടി അറിയിക്കുക ഉപകാര പ്രദമാവട്ടെ..................... കടപ്പാട് :മനാഫ് കല്ലേല്‍ കൊച്ചി (https://facebook/MANAFKALLELILKOCHI9895414772)
Posted on: Sat, 30 Aug 2014 16:20:33 +0000

Trending Topics



Recently Viewed Topics




© 2015