Gud nyt frndz.... നാടന്‍ താറാവ് - TopicsExpress



          

Gud nyt frndz.... നാടന്‍ താറാവ് കറി ‍‍ നാടന്‍ രീതിയില്‍ തയ്യാറാക്കാവുന്ന ഒരു കിടിലന്‍ താറാവു കറിയുടെ റെസിപ്പി ഇതാ കേട്ടോളൂ. വേണ്ടത്:- ചെറുതായി കഷ്ണിച്ച താറാവ്- 1 കിലോ, സാമാന്യം വലിയ തേങ്ങ ചിരണ്ടിയത്-1, തേങ്ങ നുറുക്കിയത്- 3 ടീസ്പൂണ്‍, മല്ലിപ്പൊടി- 3 ടീസ്പൂണ്‍, വറ്റല്‍ മുളക്- 5 എണ്ണം/രുചിക്ക്, പച്ചമുളക്- 5 എണ്ണം/രുചിക്ക്, കുരുമുളക്- അര ടീസ്പൂണ്‍/രുചിക്ക്, ഇറച്ചി മസാല- അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍, ചെറിയ ഉള്ളി- അര കിലോ, വെളുത്തുള്ളി- 20 അല്ലി, ഇഞ്ചി- ഒരിഞ്ച് നീളത്തില്‍, കറിവേപ്പില- 2 തണ്ട്, കടുക്- ഒരു ടീസ്പൂണ്‍ കഴുകി വച്ച ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.ചുരണ്ടിയ തേങ്ങയും വറ്റല്‍ മുളകും കട്ടിയുള്ള ഒരു ചട്ടിയില്‍ ചെറു തീയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് വറുത്തു തുടങ്ങുക. നല്ലോണ്ണം ഇളക്കണം. തേങ്ങ സ്വര്‍ണ നിറം വിട്ട് ബോണ്‍വിറ്റ പോലാകും മുമ്പ് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍കണം. ബോണ്‍വിറ്റ നിറമായാല്‍, തീ കെടുത്തുക. മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കണം. ഒന്നു തണുത്തതിനു ശേഷം അധികം വെള്ളമൊഴിക്കാതെ മയത്തില്‍ അരച്ചെടുക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് അത്ര ചെറുത്താക്കാത്ത ഉള്ളിയും പച്ചമുളകും വറുത്ത് സ്വര്‍ണ നിറമാകുമ്പോള്‍ ചട്ടിയുടെ വശത്തേക്കു നീക്കി വച്ച് ഊറി വരുന്ന എണ്ണയില്‍ കടുക് പൊട്ടിക്കുക, ഒരു തണ്ട് കറിവേപ്പിലയും, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും അരച്ചു വച്ചിരിക്കുന്ന തേങ്ങയും, നുറുക്കി വച്ചിരിക്കുന്ന തേങ്ങയും, ആവശ്യത്തിന് ഉപ്പും, ഒരു ഗ്ലാസ്സ് (ആവശ്യത്തിന്) വെള്ളവും ചേര്‍ത്തിളക്കുക. താറാവിന്റെ പ്രായമനുസരിച്ച് വേവ് കൂടും! ചോറിനോ കപ്പയ്‌ക്കോ ഒപ്പം കഴിക്കാനാണെങ്കില്‍ സ്വല്‍പ്പം ചാറോടെ വാങ്ങിവയ്ക്കാം. ‍....
Posted on: Wed, 15 Oct 2014 16:30:29 +0000

Trending Topics



Recently Viewed Topics




© 2015