IDATHOTTOOO ....... ?!!! - TopicsExpress



          

IDATHOTTOOO ....... ?!!! കോണ്ഗ്രസുമായുള്ള ബന്ധം പുന.പരിശോധിക്കുന്ന കാര്യത്തില് മുസ്ലിംലീഗ് പാര്ട്ടിക്കകത്ത് ചര്ച്ച തുടങ്ങി. കണ്ണൂര് ജില്ലാ കമ്മറ്റി ഒഴികെ എല്ലാ കമ്മറ്റികളും ആവശ്യമെങ്കില് ഇടതുപക്ഷവുമായി ധാരണയിലെത്താമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. മുസ്ലിം ലീഗ് പ്രവര്ത്തകസമിതിയോഗത്തില് പി കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇത് സംബന്ധിച്ച ചര്ച്ച തുടങ്ങിവെച്ചത്. നാളെ തന്നെ മുന്നണി മാറാമെന്ന് ആരും കരുതേണ്ടെന്നും എല്ലാത്തിനും അതിന്റേതായ സമയമെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം മുന്നണി വിടുന്ന കാര്യത്തെ കുറിച്ച് പാര്ട്ടിയില് ഒരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര് പറഞ്ഞു. മുന്നണിയിലെ പ്രശ്നങ്ങള് പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടുപോകാന് കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു മുസ്ലിം ലീഗ് പ്രവര്ത്തകസമിതിയോഗത്തില് പി കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് കോണ്ഗ്രസിന്റെ ലീഗിനോടുള്ള മനോഭാവത്തെക്കുറിച്ച് ചര്ച്ച തുടങ്ങിവെച്ചത്. ഇതോടെയാണ് ആദ്യമായി ലീഗിനകത്ത് മുന്നണി വിടുന്നകാര്യത്തില് തുറന്ന ചര്ച്ച നടന്നത്. സാധാരണഗതിയില് ഇത്തരം ചര്ച്ചകള് തടയാറുള്ള നേതാക്കള് എല്ലാവരെയും കാര്യങ്ങള് പറയാനനുവദിച്ചു. എല് ഡി എഫുമായി ധാരണയുണ്ടാക്കി 15 -5 സീറ്റുകള് പങ്കിട്ട് മല്സരിക്കണമെന്ന് പോലും ഒരു നേതാവ് നിര്ദ്ദേശിച്ചു. സിപിഎമ്മില് കാര്യങ്ങള് പഴയത് പോലെയല്ല. അച്യുതാനന്ദന് ഇപ്പോള് ശക്തനല്ല എന്നും ചര്ച്ചയ്ക്കിടെ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരില് നിന്നുള്ള പ്രമുഖനേതാവ് ഇടതുപക്ഷവുമായി സഹകരിക്കുന്നത് ഗുണം ചെയ്യില്ലാ എന്ന് നിലപാടാണ് സ്വീകരിച്ചത്.എന്നാല് ഖാദര്, പി കെ ബഷീര് തുടങ്ങിയവര് കോണ്ഗ്രസുമായി ബന്ധം തുടരുന്നതില് അര്ത്ഥമില്ലെന്നും മറ്റു വഴികള് തേടണമെന്നും ആവശ്യപ്പെട്ടു. നാളെ തന്നെ മുന്നണി മാറാമെന്ന് ആരും കരുതേണ്ടെന്നും എല്ലാത്തിനും അതിന്റേതായ സമയമെടുക്കുമെന്നും ചര്ച്ചയുടെ ഒടുവില് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനികത്ത് ഇത്തരമൊരു ചര്ച്ച അപ്രതീക്ഷിതമായി നടന്നത് പല നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. കോണ്ഗ്രസിനുമേല് സമ്മര്ദ്ദം ചെലുത്തിയിട്ട് ഇനി കാര്യമില്ല എന്ന തോന്നലാണ് പുതിയ ആലോചനയുടെ പിന്നില്. ലാവ്‌ലിന് വിധിയോടെ പിണറായി പാര്ലമെന്ററി രംഗത്ത് സജീവമാകുമെന്നതാണ് ലീഗിന്റെ മറ്റൊരു പ്രതീക്ഷ.
Posted on: Tue, 19 Nov 2013 01:32:55 +0000

Trending Topics



Recently Viewed Topics




© 2015