Kalikala Varthakal June 5th. Brought to you by CITY EXCHANGE DOHA - TopicsExpress



          

Kalikala Varthakal June 5th. Brought to you by CITY EXCHANGE DOHA QATAR and Powered by Ace College of Engineering Trivandrum Call 0471 711 77 77 ഫേസ് ബുക്കില്‍ പേരുവരാനായി ഖ്യാതിക്കായി പലരും പലതും കാട്ടാറുണ്ട്.അടുത്തിടെ നടന്ന രണ്ടു സംഭവങ്ങള്‍ വളരെ വേദനയുണ്ടാക്കി. ആത്മഹത്യ ചിത്രീകരിച്ചു ഫേസ് ബുക്കിലിടാനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍ യുവാവ് ഫാനില്‍ തൂങ്ങി മരിച്ചു. ട്രെയിനിനു മുന്നില്‍ നിന്നു ചാടി രക്ഷപ്പെടുന്ന ചിത്രമെടുക്കവേ എഡ്വിനെന്ന കുട്ടി ട്രെയിനിടിച്ചു മരിച്ചു. ഫേസ് ബുക്കും പോസ്റ്റുകളും ഫോട്ടോകളും ലൈക്കും ഷെയറും ഒന്നും ജീവിതത്തില്‍ നമുക്കൊന്നും നേടിത്തരുന്നില്ല. അതെല്ലാം ക്ഷണികമായ ആയുസ്സില്ലാത്ത നേരമ്പോക്കുകള്‍ മാത്രമാണ് അതിലേറെ അതിന്‍റെ പതിന്മടങ്ങ് പ്രാധാന്യമുള്ളതും മഴവില്ലിന്‍റെ ചാരുതയുള്ളതും മോഹങ്ങളുടെ നനവുള്ളതുമാണ് മനുഷ്യജന്മം . അത് വെറുതെ ഇങ്ങനെ പാഴാക്കുന്നവരോട് അതീവ ദുഖമുണ്ട്. നിങ്ങളുടെ കൂട്ടുകാരോട് ബന്ധുക്കളോട് , അമിതമായ ആവേശം ഇത്തരം ബാലിശമായ കാര്യങ്ങളില്‍ കാട്ടാതെ ജീവിത വിജയം നേടാനായി ശ്രമിക്കാന്‍ ഉപദേശിക്കുക. അഭ്യര്‍ത്ഥനയാണ്...
Posted on: Thu, 05 Jun 2014 08:12:17 +0000

Trending Topics



Recently Viewed Topics




© 2015