Khuthbuzzaman English Medium Higher Secondary School.... - TopicsExpress



          

Khuthbuzzaman English Medium Higher Secondary School.... Remembering my GOOD OLD days.Starting from Anarkali mams lovely UKG till Laila Mams awesome 6th Grade, 7 years i spent there... NB:Posting on a wonderful HARTHAL Day in the place.... Credits : Bismil Mohammed... വർഷങ്ങൾക്കു ശേഷം ഞാൻ ഇന്നലെ വീണ്ടും സ്കൂളിൽ പൊയിരുന്നു.. ഒരു ഭാർഘവീ നിലയം പോലെ അത് എന്നെ നോക്കി ഇളിച്ചു കാട്ടി...ഗധി കിട്ടാതെ ഒരുപാട് ഓർമകളുടെ ആത്മാകൾ അവിടെ അലയുന്നുണ്ട്...ചിണുങ്ങുമ്പോൾ കൊഞ്ഞനം കാട്ടിയ ചിരിക്കുമ്പോൾ കൂടെ ചിരിച്ച കരഞ്ഞപ്പൊൾ തണലായ് മാറിയ ഈ വിദ്യാലയത്തിന്റെ തെളിഞ്ഞ ആകാശത്ത് വീശുന്ന കാറ്റിനും ഒരുപാട് പറയാനുണ്ട്.. എത്രയൊ കാലമായി....മറയാത്ത ഓർമ്മകളും നെഞ്ചിലേറ്റി ഖുത്ബുസ്സമാനിനെ അത് തഴുകുന്നു... നാം കോറിയിട്ട ചുവരുകൾ.... കൈകോർത്തു നിന്ന വരാന്തകൾ.... വിരസതയിൽ താളം പിടിച്ച ഡെസ്ക്കുകൾ.... ബ്രേക്കുകളിൽ വായീ നോട്ടത്തിന്, മറയാക്കി ചാരി നിന്ന തൂണുകൾ... സങ്കടം വരുമ്പോൾ ചെന്നിരുന്ന മാനീപാടത്തെ കൽ പടവുകൾ... Scale തല മൂർച്ച കൂട്ടി ,കോമ്പസിന്റെ മുന കൊണ്ട് ബെഞ്ചുകളിൽ നാം കൊത്തി ഉണ്ടാക്കിയ കരവിരുതുകൾ സ്മാരക ഷിലകൾ എന്നോണം ആ നാലു ചുവരുകൾകുള്ളിൽ വീർപ്പുമുട്ടി ക്കഴിയുന്നു... പെൻസിൽ മുനകൾ കൊണ്ട് വരാന്തയിലെ ചുവരുകളിൽ നാം കോറിയിട്ട പേരുകൾ, പെയ്ന്റുക്കാരന്റെ ക്രൂരമയ ബ്രഷിന് അടിയിൽ പെട്ട് ചതഞ്ഞു പോയിരിക്കുന്നു...വൈറ്റ് വാഷിനടിയിൽ പുറം ലോകം കാണാതെ എത്ര കാലം എന്ന് വെച്ചിട്ടാണ്?... . ട്ടീച്ചർ കാണാതെ കടത്തിക്കൊണ്ട് വന്ന കളർ ചോക്ക് കുറ്റികളെ കൊണ്ട് ട്ടോയിലെറ്റ് ചുവരുകളിൽ നാം കുറിച്ചിട്ട കവിതകളും പരധൂഷണങ്ങലും കുട്ടിക്കഥകളും എല്ലം തേച്ചുമായ്ച്ചിരിക്കുന്നു...പകരം new generation ന്റെ NON-VEG തെറികളും കാർട്ടൂണുകളും സ്ഥാനം പിടിച്ചിരിക്കുന്നു.... മാനീപാടത്തെ സായാഹ്ന ക്കാറ്റിന് വയസ്സായിരിക്കുന്നു...ജനലുകൾ പഴയ പോലെ തല്ലി ത്തകർക്കാൻ ഒന്നും അതിന് ആവതില്ല..പണ്ട് നമ്മൽ എറിഞ്ഞ എത്ര കടലാസു പ്രാവുകളെയാണ് ആ കാറ്റ് എടുത്ത് കൊണ്ടുപോയിരുന്നത്.... ബോർ അടിച്ചപ്പോൾ റ്റീച്ചർ കാണതെ നാം ചവച്ചു തുപ്പിയ Chewingum ങ്ങൾ ഡെസ്ക്കുകൾക്കടിയിൽ ഇന്നും ഉണങ്ങി പ്പറ്റിക്കിടപ്പുണ്ട്...നാം എഴുതിയ പ്രണയ ലേഖനങ്ങൾ ഇന്നും ഗദി കിട്ടാതെ സദർ ഉസ്താദിന്റെ ഷെൽഫിൽ പൊടിപിടിച്ച് കിടപ്പുണ്ട്....പറയാൻ പറ്റാതെ പോയ പ്രണയങ്ങളുടെ വിങ്ങലോടെ...... പിടിച്ചെടുത്ത കുമിഞ്ഞു കൂടിയ CDകൾകും Pendriveകൾക്കും ഒപ്പം...ഗധി കിട്ടാാതെ.......... പ്രധിഷേധം അറിയിച്ച് വരാന്തയിൽ നമ്മൾ പധിച്ച കാർട്ടൂൺ പോസ്റ്റർ കഴിഞ്ഞ ആഴ്ച വരെ പ്രിൻസിപ്പലിന്റെ നിഘൂടതകളുടെ അലമാരയിൽ ഉണ്ടായിരുന്നു അത്രെ....മിനിഞ്ഞാന്ന് താത്ത അലമാര ക്ലീൻ ചെയ്തപ്പൊ അതെടുത്തിരുന്നു...പിന്നെ കാന്റീനിൽ ചായക്ക് അടുപ്പ് കൂട്ടിയപ്പൊ അത് ചാരം ആയി പോലും..അല്ലെങ്കിലും നമ്മുടെ ഷബ്ദ്ങ്ങൾക്ക് ചാരത്തിന്റെ വിലയെ ഒള്ളൂ... പ്രിൻസിപ്പലിന്റെ മുറി എന്നു കേൾകൂംബോൾ ഇന്നും ഉള്ളിൽ ഒരു കാളിച്ചയാണ്...എത്രയൊ യാസീനുകൾ നാം ആ മുറിക്കുള്ളിൽ നിന്ന് നേർച്ചയാകിയിട്ടുണ്ട്...എത്രയൊ സ്വലാത്തുകൾ നാം അവിടെ വെച്ച് ഓതി തീർത്തിട്ടുണ്ട്....ആ മുറിയിലെ എറ്റവും ഭീഗര വസ്തുവായ ആ ടെലഫോൺ ഇപ്പോഴുമുണ്ട്..ആ പണ്ടാരം തല്ലിപ്പൊട്ടിക്കാൻ എത്ര തവണ മോഹിചിട്ടുണ്ടെന്നൊ... വിറക്കുന്ന കൈകളോടെ റിസീവർ എടുത്ത് വീട്ടിലെ നമ്പർ ഞെക്കി , തേങ്ങുന്ന ഷബ്ധത്തിൽ ‘ഹലോ’ പറഞ്ഞ് , പ്രിൻസിന് റിസീവർ കൈമാറി ,വീട്ടുകാരെ വരുത്തിച്ച്, എത്രയൊ തവണ കഴിവ് തെളിയിച്ചിരിക്കുന്നു നമ്മൽ.. ആ പണ്ടാരം പിടിച ഫോൺ ഇന്നും അവിടെ ഉച്ചത്തിൽ അലറുന്നുണ്ട്.... സ്റ്റാഫ് റൂമിലെ ഷെൽഫുകളിൽ പഴയ പോലെ ചൂരൽ വടികളില്ല....പണ്ടെങ്ങൊ ആരൊ വലിച്ചെറിഞ്ഞ തലയിൽ ഉണ്ടയുള്ള, ചൊറി പിടിച്ച ഒരു ധ്രവിച ചൂരൽ ,റിട്ടയർ ആയി കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന വയസ്സന്റെ ലാഘവത്തൊടെ ഒരു മൂലയിൽ ഒടിഞ്ഞ് ചാരിയിരിക്കുന്നത് കാണാം...CE ബൂകിന്റെയും ആൻസർ പേപറുകളുടെയും മാർക്ക്ഷീറ്റുകളുടെയും ഒക്കെ സ്ഥിരം ബഹളങ്ങളാണ് അവിടെ.... കോണിക്കടിയിലെ റൂമിലെ മൈക്കിനു വയസ്സായിട്ടുണ്ട്...എത്രയൊ കൊല്ലമായി പാവം പലരുടേയും Torture സഹിചു കഴിയുന്നു.... ലൈബ്രറിയിൽ പതിവ് പൊലെ തിരക്ക് തന്നെ...ആൺകുട്ടികളും പെൺകുട്ടികളും കൂടി നില്ക്കുന്നു...ചൈന വന്മതിലുകൾക്കിടയിൽ അവർക്ക് പരസ്പരം കാണാനുള്ള അപൂർവ്വ ചാൻസ് ആണെ...!!.........ഷൈക്സ്പിയറിന്റെ റോമിയൊ ജൂലിയെറ്റിലും ,ബഷീറിന്റെ പ്രേമലേഘനത്തിന്റെയും ഭാല്യകാലസഘിയുടെയും ഒക്കെ ഉള്ളിൽ അവർ സ്വന്തം പ്രണയലേഖനങ്ങൾ ഒളിപ്പിച്ച് പരസ്പരം കൈമാറുന്നു...സാഹിത്യങ്ങൾ എന്നും പ്രണയിക്കുന്നവരുടെ കൂടെ ആയിരുന്നില്ലെ..പ്രണയിക്കുന്നവർക്ക് വേണ്ടിയല്ലെ Yeats ഉം കുമാരനാഷാനും ഒക്കെ വാതോരതെ എഴുതിയുരുന്നത്... ചോറ്റുപാത്രം തുറക്കുമ്പോൾ അടുത്തിരിക്കുന്നവന്റേത് കൈയ്യിട്ട് വാരിയും.....Complete ആയ CEബുക്കിന് വേണ്ടി തല്ല് ഉണ്ടാക്കിയും....ആ Yearലെ എറ്റവും മോഷം ക്ലാസ്സുകാർ എന്ന് ഒന്നടങ്കം റ്റീച്ചർ മാരെ കൊണ്ട് പേര് കേൾപിച്ചതും,ആൻസർ ഷീറ്റിലും പ്രോഗ്രസ്സ് കാർഡിലും കള്ള ഒപ്പിട്ട്, കള്ള ഒപ്പിട്ട് , ഒപ്പ് വിദ്വാന്മാർ ആയതും, ‘BINGO’ കളിച്ചു Masterate നേടിയും, റ്റീചെർമാരെ കുറെ കുരങ്ങ് കളിപ്പിച്ചും....ഒടുവിൽ CEമാർക്കിന് വെണ്ടി അവരുടെ കാലിൽ വീണതും...അങ്ങനെ അങ്ങനെ എന്തെല്ലം........................ sad endings….picture abhi baakee he bhaai… സ്വപ്നം കാണാനും കടല ചൊറിക്കാനും നമ്മളെ ശീലിപ്പിച്ച ഹിന്ദി ക്ലാസ്, Letterഉം ഡയറിയും എഴുതാൻ പതിനായിരം വട്ടം ക്ഷമയോടെ പറഞ്ഞു തന്നു, ഓരൊ പാഠവും 10-12 പ്രാവഷ്യം റിവിഷൻ ചെയ്തും ഹിന്ദിയുടെ വാധായനം വാൽസല്യത്തൊടെ നമുക്ക് തുറന്ന് തന്ന നമ്മുടെ പാവം ശ്രീരഞ്ജിനി റ്റീച്ചർ ഇപ്പോഴും അവിടെ അതെ കസേരയിൽ.....എന്നും സ്നേഹത്തോടെ ഓർക്കുന്നു.. മാർക്ക് ഇടുന്നതിൽ അറ്റ കൈക്ക് ഉപ്പു തേക്കാത്ത,ചെവിടു പൊട്ടും തരത്തിൽ ചീത്ത പറഞ്ഞു പറഞ്ഞ് ‘വാക്കുകളെ’ കൊണ്ട് നമ്മെ മെരുക്കുന്ന ,ഒടുവിൽ ഒരു ഉമ്മയെ പോലെ സ്നേഹം തന്ന ഫൗസിയ റ്റീച്ചറും അതെ കസേരയിൽ ഇരിക്കുന്നു... പക്ഷെ പിറകോട്ട് നോക്കുമ്പോൾ കുറെ കസേരകൾ അവിടെ ഒഴിഞ്ഞു കിടക്കുന്നതു കാണാം.... Historyയെ ഒരു Fairy Tale പോലെ നമുക്ക് പറഞ്ഞു തന്ന...Geographyലെ നൂലാ മാലകളുടെ കെട്ടുകൾ അഴിചു തന്ന ,വടി കൊണ്ട് നമ്മെ വരച്ച വരയിൽ നിർത്തി ,ഒടുവിൽ ഒരവസരത്തിൽ നമ്മുടെ മുന്നിൽ ചിരിയുടെ മാലപ്പടക്കമായി കെട്ട് അഴിഞ്ഞുവീണ സ്നേഹത്തോടെ മാത്രം ഓർക്കുന്ന ‘ഖാദർ’ സാർ..ഏറ്റവും കൂടുതൽ നമ്മളെ മനസ്സിലാക്കിയ...നമ്മളെ സ്നേഹിച്ച..പ്രൊൽസഹിപ്പിച...സ്വാധീനിച്ച...എനിക്ക് വാക്കുകൾ പതറുന്നു... we miss him a lot… ‘BINGO’ കളിച്ച് Masterate എടുക്കാൻ പരിശ്രമിക്കുന്ന നമ്മെ LOGARITHAM വും ALGEBRA യും ചവച്ചിറക്കാൻ പടിപ്പിച്ച ,ക്ഷമയുടെ നെല്ലിപ്പടി എന്തെന്ന് കാണിച്ചു തന്ന, ധന്യ റ്റീചറും....(Maths പിരീടിൽ ബെഞ്ചിനടിയിൽ താഴ്ന്ന് പൊറാട്ടയും ബീഫും അടിച്ച വിധ്വാന്മാരുടെ ചരിത്രമുണ്ട് നമ്മുടെ ക്ലാസ്സിന്...) BOMBARDIFICATIONനും SULMULTANIOUS സിദ്ധാന്ധവും നമുക്ക് ചൊല്ലി തന്ന...സ്നേഹത്തൊടെ മാത്രം ഒർക്കാൻ ശ്രമിക്കുന്ന സാജുന്നസീർ സാറും.....ഇവരെ ഒന്നും ഒർക്കാതെ വയ്യ.......പറയാതെ വയ്യ..... ഒരു വട്ടം കൂടി പഴയ പോലെ അവിടെ..... അതെ ക്ലാസ്സിൽ..ഓർമ്മകളെ വാരിപ്പുണർന്ന് ...... ഒരിക്കൽ കൂടി REALLY MISSING YOU ALL…
Posted on: Tue, 27 Jan 2015 04:15:45 +0000

Trending Topics



Recently Viewed Topics




© 2015