“One of the penalties of refusing to participate in politics is - TopicsExpress



          

“One of the penalties of refusing to participate in politics is that you end up being governed by your inferiors.” ― Plato എന്തിന് ഇനിയും നാം കൈപ്പത്തിയെ തുണയ്ക്കണം ? സ്വാതന്ത്ര്യം കിട്ടിയ അന്നുമുതല്‍ ഇന്ന് വരെ ഒരു കുടുംബം ഉടുമ്പ് കടിച്ചു തൂങ്ങുന്ന പോലെ ഭരണത്തില്‍ കടിച്ചു തൂങ്ങി കിടക്കുന്നു, ജനത്തിന് എന്ത് നേട്ടം? ഒരു കുടുംബം, അവര്‍ കൊടീശ്വര്‍ ആകുന്നു എന്നല്ലാതെ ? ഭാരത ജനമേ ഒരു ലളിതമായ ചോദ്യം , ഈ കുടുംബത്തില്‍ ആരെങ്കിലും ഇന്ന് വരെ സ്വന്തം പൈസയ്ക്ക് ഗ്യാസ്, ആഹാരം, പെട്രോള്‍ , തുടങ്ങി എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ ? ഇല്ല എന്ന് തന്നെ ആണ് ഉത്തരം . അവര്‍ സ്വാതന്ത്ര്യം കിട്ടിയ അന്നുമുതല്‍ ഇന്ന് വരെ സര്‍ക്കാര്‍ ചിലവില്‍ മാത്രം ആണ് ജീവിക്കുന്നത് . അതുകൊണ്ടുതന്നെ ഇവയുടെ വിലകൂടുന്നതിന്‍റെ പ്രയാസം , അദ്വാനിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിന്‍റെ പ്രയാസം ഒന്നും ഇവര്‍ക്ക് വശം ഇല്ല . ജനം ഇവര്‍ക്ക് വെറും കഴുതകള്‍. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ ജാതി , മത , വര്‍ഗീയ കൂട്ടുകെട്ടുകള്‍ , നീക്കുപോക്കുകള്‍ , ഒക്കെ ഇറക്കി ഇവര്‍ വീണ്ടും ജനത്തെ പറ്റിക്കുന്നു. പ്രാദേശിക വാദം ഭാരതത്തില്‍ ഉയര്‍ത്തിയതും വളര്‍ത്തിയതും ഇവര്‍ തന്നെ, അതിനു അവര്‍ക്ക് ശിക്ഷയും കിട്ടി , നഷ്ട്ടപ്പെട്ടത്‌ 2 കുടുംബാങ്ങങ്ങള്‍, പക്ഷെ ആ നഷ്ട്ടം പോലും ഇവര്‍ അനുകൂല തരംഗം ആക്കി വീണ്ടും അടുത്ത തലമുറയെ അധികാരത്തില്‍ എത്തിക്കാന്‍ ഉപയോഗിച്ചു . പറഞ്ഞാല്‍ പറയാന്‍ ഒരുപാടുണ്ട് , നമ്മെ ചതിച്ച പറ്റിച്ച ധാരാളം കാര്യങ്ങള്‍ , ഇനി എങ്കിലും നമുക്ക് പ്രതികരിക്കാം, ഈ കുടുംബവാഴ്ച അവസാനിപ്പിക്കാം , വെറും രണ്ട് അക്കത്തിനപ്പുറം പോകാതിരിക്കട്ടെ ഇവരുടെ അംഗ സംഖ്യ. ഇനി ഒരു അമുല്‍ ഗാന്ധിയുടെ ഭരണം കൂടി താങ്ങാന്‍ ഭാരത ജനതയ്ക്ക് കെല്‍പ്പില്ല ...
Posted on: Sun, 23 Mar 2014 13:40:28 +0000

Trending Topics



Recently Viewed Topics




© 2015