Part 3 ( Check Previous 2 Posts ) പോലീസ് - TopicsExpress



          

Part 3 ( Check Previous 2 Posts ) പോലീസ് സ്റ്റേഷനിലെ പുലർകാലം. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് എന്നെ പിടിച്ചുകൊണ്ടുവന്ന ഓഫീസർമാരെല്ലാം ഡ്യുട്ടി കഴിഞ്ഞ് പോകാനുള്ള ഒരുക്കത്തിലാണ് . ചില പുതിയ പോലീസ് എമാന്മ്മാർ വന്ന് കാക്കി ധരിക്കുന്നുമുണ്ട് . പകച്ചിരിക്കുന്ന എന്നെ നോക്കി ചിലർ ചിരിക്കുന്നു . ചിലർ കണ്ണുരുട്ടുന്നു . അപ്പോളാണ് അവരിൽ ഒരാൾ എന്നെ വന്ന് വിളിച്ചത് അവിടെയിരിക്കുന്ന എല്ലാ പത്രങ്ങളും സ്റ്റേഷൻ മുഴുവൻ കേക്കുന്ന രീതിയിൽ വായിച്ച് കേൾപ്പിക്കണം എന്ന് ഉത്തരവിറക്കിയശേഷം അയാൾ മാറി നിന്നു. പത്രപാരായണം കഴിഞ്ഞപ്പോൾ വീട്ടിൽ വിളിച്ച് ആരേലും വന്നു കൂട്ടിക്കൊണ്ട് പോകാൻപറ എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ കയ്യിൽ തന്നു . വീട്ടുകാരെ വിളിച്ചുപറഞ്ഞാൽ ഞാൻ ഈ സ്റ്റേഷന്റെ ഉത്തരത്തിൽ തൂങ്ങിചാകുന്നതാകും എന്ന് ഞാനും പ്രഖ്യാപിച്ചു . വിഷയത്തിൽ ഇടപെട്ട എസ് ഐ നാട്ടിൽ നിന്നും ആരെയെങ്കിലും വിളിപ്പിക്കാതെ നിന്നെ പുറത്തുവിടില്ല എന്ന് തീർത്തുപറഞ്ഞു . കൂടാതെ നീ ശരിക്കും പാവമാണോടാ അതോ ഞങ്ങടെ മുന്നിൽ അഭിനയിക്കുകയാണോ എന്നുള്ള ഒരു ചോദ്യംകൂടി ഉന്നയിച്ചു . ഗള്ളൻ മനസ്സിലാക്കി കളഞ്ഞല്ലേ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പുറമേ കൈകൾ കൂപ്പി ഞാൻ ജനിച്ചപ്പോൾ മുതൽ ഈ നിമിഷം വരെ പാവം തന്നെയാണ് സാറെ എന്ന് അയാളെ അറിയിച്ചു . ഞാൻ ഏറ്റവുമധികം സ്നേഹിച്ചിരുന്ന വിശ്വസിച്ചിരുന്ന എന്റെ ഒരു സുഹൃത്തിനെ ആ സമയം ഞാൻ ഫോണിൽ ട്രൈ ചെയ്തു . പതിനൊന്നു മണിക്ക് മാത്രം പ്രഭാതം കാണുന്ന അവൻ രാവിലെ ഏഴുമണിക്ക് ഞാൻ ഏഴുതവണ വിളിച്ചപ്പോളും ഫോണ്‍ എടുത്തില്ല . കിട്ടിയ സമയംകൊണ്ട് പോലീസ് കാണാതെ In Police Station Now . call me Back എന്ന് ഒരു മെസ്സേജ് ഞാൻ അവന് അയച്ചിട്ടു . ആ മെസ്സേജ് ലക്ഷ്യം കണ്ടു മച്ചാനെ അതുചെന്ന് പത്തുമിനിട്ടുകൾക്കകം എന്റെ സുഹൃത്ത് എന്നെ തിരിച്ച് വിളിച്ചു . ഫോണ്‍ അറ്റൻഡ് ചെയ്ത പോലീസുകാരനോട്‌ എന്തിനാ നിങ്ങൾ അവനെ അവിടെ പിടിച്ചിട്ടിരുക്കന്നത് .ഒരു തെറ്റും ചെയ്യാത്ത പാവം പയ്യനാ അവൻ . എനിക്ക് വളരെ വേണ്ടപ്പെട്ട ചെക്കനാ . എന്നൊക്കെ വച്ചുകാച്ചി . കൈകൾ ചുരുട്ടി പല്ല് കടിച്ചുകൊണ്ട് ആ പോലീസുകാരൻ അവനോടു സ്നേഹത്തിൽ പറഞ്ഞു :- പ്രശ്നമൊന്നുമില്ല ഭായ് നിങ്ങൾ ഇങ്ങുവാ അവനെ നിങ്ങടെ കൂടെ അങ്ങ് വിട്ടേക്കാം . അളിയാ വെറുതെയാ നീ ഇങ്ങോട്ട് വരല്ലേ നിനക്ക് പണി കിട്ടുമടാ എന്ന് പറയണം എന്നുണ്ടെങ്കിലും ഒരു ഗതിയില്ലാത്തതിനാൽ നിസ്സഹായനായി ഞാൻ നിന്നു . ഫോണ്‍ കട്ട് ചെയ്തശേഷം ഇവനാരടാ ഈ പൂ ***മോൻ അവനിങ്ങു വരട്ടെ കാണിച്ചുകൊടുക്കാം എന്ന് ആ പോലീസുകാരൻ എന്നോട് പറഞ്ഞു . അങ്ങനെ ആകെ മൊത്തം കലാപം ആയി ഇരിക്കുന്ന സമയത്ത് വെറുതെ ഷോ കാണിക്കാനായി എന്റെ ആ സുഹൃത്ത് വീണ്ടും വിളിക്കുന്നു . ദിവസവും പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ സഞ്ചരിക്കുന്ന അവൻ ഫോണിലൂടെ ആ പോലീസ് ഓഫീസറോട് മാവേലിക്കര പോലീസ് സ്റ്റേഷൻ എവിടെയാണ് ഭായ് എന്നൊരു ചോദ്യം . പല്ല് കടിച്ചുകൊണ്ട് സ്നേഹത്തോടെ അയാൾ അവന് വഴി പറഞ്ഞുകൊടുത്തു . ഏതാണ്ട് അതേസമയം തന്നെ സ്റ്റേഷനിൽ ചായയുമായി ഒരു ബംഗാളി പയ്യൻ വന്നു . എല്ലാവർക്കും ചായകൊടുത്ത അവൻ ഒരു ചായ ലോക്കപ്പിൽ അടച്ചിരിക്കുന്ന വ്യാജചാരായ മാമനും കൊടുത്തു ഒരു ചായ . എനിക്ക് ചായ തരണോ വേണ്ടയോ എന്നുള്ള സംശയത്തിൽ അവൻ എസ് ഐയെ നോക്കിയപ്പോൾ ഒരു ചായ കൊടുക്കടാ എന്ന് എസ്ഐ ആംഗ്യം കാണിച്ചു . ഹും ചൂരലിന് നാല് അടിയും തന്നിട്ട് ചായ തന്ന് സോപ്പിടാൻ നോക്കുന്നോ എന്നുള്ള ഭാവത്തിൽ ഞാൻ അയാളോട് ചായ വേണ്ട എന്ന് പറഞ്ഞു . കേട്ടമാത്രയിൽ എസ്ഐ ഇരുന്ന കസേര പൊക്കി കുടിക്കട മൈരേ ചായ എന്നും പറഞ്ഞ് ഒരു ചാട്ടം . ചായക്ക്‌ ചൂട് കുറച്ച് കൂടിയാൽ അമ്മയോട് ചൂടാകുന്ന ഞാൻ തിളച്ച ചായ ഒറ്റവലിക്ക് അകത്താക്കി ഗ്ലാസ്സും മേശപ്പുറത്ത് വച്ചു . ഒടുവിൽ എല്ലാവരും ഉദ്വേഗത്തോടെ നോക്കിയിരുന്ന എന്റെ സുഹൃത്ത് വന്ന് ചേർന്ന് . അവനെ കണ്ടപ്പോൾ റിലീസ് പടത്തിനു ടിക്കറ്റ്‌ കിട്ടിയ ഫാൻസുകാരന്റെ ആവേശത്തിൽ ഞാൻ അളിയനെ സ്വാഗതം ചെയ്തു . പേരും ഊരും ഉൾപ്പടെയുള്ള ചില ബേസിക് ചോദ്യം ചെയ്യലിനുശേഷം എന്താണ് പഠിക്കുന്നത് എന്ന് എസ്ഐ അവനോട് ചോദിച്ചു . Engineering എന്ന് അവൻ പറയുകയും പുള്ളി ചാടി എണീറ്റ്‌ അതിന്റെ തിളപ്പാനോടാ നീ ഇവിടെ വന്ന് കാണിക്കുന്നത് എന്ന് ഒരു ചോദ്യവും . രണ്ടിനേം പിടിച്ച് ഉള്ളിൽ തള്ള് സാറെ എന്നിട്ട് കെട്ടികിടക്കുന്ന എല്ലാ കേസും എടുത്ത് ചാർത്തിയേരെ എന്ന് ബാക്കി പോലീസുകാരോട് പറയുകയും ചെയ്തു . അതുവരെ എന്റെ യാചന മാത്രം കേട്ട് മടുത്ത് നിന്ന പോലീസുകാർ ഒടുവിൽ രണ്ട് പേരുടെയും യാചനക്ക് മുന്നിൽ മുട്ടുമടക്കി ID കാർഡ്‌ വാങ്ങിനോക്കി വീട്ടിൽ പറഞ്ഞുവിട്ടു . എന്റെ രണ്ട് ഫോണും തിരിച്ച് തന്നു എങ്കിലും ആരോ എടുത്ത എഴുപത് രൂപ ഇപ്പോളും എനിക്ക് തിരിച്ചുകിട്ടിയിട്ടില്ല . :( :(
Posted on: Sat, 16 Aug 2014 08:45:13 +0000

Trending Topics



e="margin-left:0px; min-height:30px;"> THE ORIGIN OF SUNDAY WORSHIP THE TEACHINGS OF BISHOP DAVID
A supa special for today - Sari SIlk Twist - An absolutely
TRUE HEART TOUCHING INCIDENT! This girl in the picture is
Buy Yakima SprocketRocket Top Mount Upright Bike Roof Rack -

Recently Viewed Topics




© 2015