Process of creation, Creator, Creation, and material for creation - TopicsExpress



          

Process of creation, Creator, Creation, and material for creation is identical. തത്ത്വശാസ്ത്രം ഞാൻ പഠിച്ചിട്ടില്ല. അതു പഠിക്കാൻ വേണ്ട ബുദ്ധിശക്തി എനിക്കില്ല. (തത്ത്വശാസ്ത്രം അറിയാം എന്ന് ധരിച്ചുവശായിരിക്കുന്ന പലരേക്കാളും ഭേദമാണ് എന്റെ അവസ്ഥ എന്നുമാത്രം.എന്തെന്നാൽ ഇക്കാര്യത്തിൽ എനിക്ക് എന്റെ പരിമിതി അറിയാമല്ലൊ.)സംസ്കൃതവും പാലിയുമൊന്നും അറിയാത്തതിനാൽ ഭാരതീയ തത്ത്വചിന്തയിലെ മൂല കൃതികൾ വായിച്ചുനോക്കാൻപോലും എനിക്കാവില്ല. ഭാരതീയചിന്തയിൽ ഭൌതികവാദവും അജ്ഞേയതാവാദവും ആത്മീയ വാദവും ഇവയ്ക്കെല്ലാം പലേ പിരിവുകളും ഉണ്ടെന്നു കേട്ടിട്ടുണ്ട്.ഭാരതീയചിന്തയിൽ നെടുനായകത്വം അദ്വൈതവേദാന്തത്തിനാണെന്നും കേട്ടിട്ടുണ്ട്.അദ്വൈതം രണ്ടില്ല എന്നും ‘ശങ്കരന്റെ അദ്വൈതം തന്നെ നമ്മുടെ അദ്വൈതം ’ എന്നും ഗുരു വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്റെയൊന്നും വിശദാംശങ്ങൾ എനിക്ക് ഒരു പിടിയുമില്ല. എന്നെപ്പോലുള്ള പാമരർക്കുവേണ്ടി ഭാരതീയ തത്ത്വചിന്തയുടെ മഹാസാരം ഗുരു ഇങ്ങനെ അരുളിയിരിക്കുന്നു:“ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും.നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.”മലയാളം മനസ്സിലാകാത്ത മലയാളികൾക്കായി ആ അരുളിനെ ഒരിക്കൽ യതി ഇങ്ങനെ വിശദീകരിച്ചു: Process of creation, Creator, Creation, and material for creation is identical. :ബാലചന്ദ്രൻ ചുള്ളിക്കാട്
Posted on: Sun, 14 Sep 2014 18:48:02 +0000

Trending Topics



Recently Viewed Topics




© 2015