Rajith Ramachandran ഷാജി കൈലാസിന്റെ - TopicsExpress



          

Rajith Ramachandran ഷാജി കൈലാസിന്റെ സിനിമയുടെ ക്ലൈമാക്സ്‌ പോലെ ഒരു ലക്ഷം പേര്‍ ആര്‍ത്തട്ടഹസിച്ച് എല്ലാ പ്രതിബന്ധങ്ങളും തകര്‍ത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നു. ഉമ്മന്‍ ചാണ്ടിയെ കൈക്ക് കൈയോടെ പിടിച്ച് രാജിക്കത്തില്‍ ഒപ്പിടുവിക്കുന്നു... വിജയശ്രീലാളിതരായി തിരിച്ചിറങ്ങുന്ന ലക്ഷക്കണക്കിനു ആള്‍ക്കാര്‍ക്ക് നേരെ തുരുതുരെ പട്ടാളം നിറയൊഴിയ്ക്കുന്നു..... നൂറുകണക്കിനു പേര്‍ മരിച്ചു വീഴുന്നു..അവരുടെ ശവത്തില്‍ ചവിട്ടി നിന്നു പാര്‍ട്ടി സെക്രട്ടറി പറയുന്നു " നമ്മള്‍ വിജയിച്ചിരിയ്ക്കുന്നു "ഹാ ! എത്ര മനോഹരമായ രംഗം ! ഒന്നാന്തരം ഒരു ആക്ഷന്‍ ത്രില്ലര്‍ കണ്ട പ്രതീതി ! അപ്പോള്‍ നിഷ്പക്ഷര്‍ എഴുത്ത് തുടങ്ങും നേതാക്കള്‍ തള്ളി വിട്ടിട് രക്ത സക്ഷിയായവരെ കുറിച്ച്. അക്രമ സമരത്തെ കുറിച്ച്. ജാനാതിപത്യത്തെ കുറിച്ച്. നിഷ്പക്ഷരുടെത് ഏതെടുത്താലും അടിക്കുന്ന ലോട്ടറിയാണ്. സമരം അക്രമത്തിലേക്ക് നീങ്ങിയാല്‍ അക്രമപ്പാര്‍ട്ടി എന്ന് വിളിക്കാം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന് കരുതിയാൽ സമരം തോറ്റു എന്ന് പറയാം. ഇനി സമാധാനമായ് ഉപരോധം തുടര്‍ന്നാല്‍ പറയാം രണ്ടു ദിവസം സെക്രട്ടര്രിയെട്ടു ഉപാരോധിച്ചാല്‍ കേരളാ ജനത പട്ടിണിയും ദുരിതവും അനുഭവിക്കുമെന്നു (ഉമ്മന്‍ സെക്രട്ടര്രിയെട്ടു പൂട്ടി നാട് വിട്ടാല്‍ ആ പ്രശനമില്ല കേട്ടോ ). നിഷ്പക്ഷര്‍ ക്ക് ദേഹം നിറയെ കാലുകളായത് കൊണ്ട് എങ്ങനെ വീണാലും കാലു കുത്തിയേ വീഴൂ.60 ദിവസം ആയി സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപെട്ടു ഇടതുപക്ഷവും ബി ജെ പി യും വിവിധ സമര മുറകള്‍ നടത്തുന്നു . ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സമ്മതിച്ചത് പകുതി വിജയമായി വേണം കണക്കാക്കാം എന്നാണ് എന്റെ പക്ഷം.നമ്മുടെതു ജനാതിപത്യ രാജ്യവും, പ്രഖ്യാപിച്ചത് സഹന സമരവുമാണ്. അതിനാല്‍ ഉമ്മന്‍ ചാണ്ടിയെ ബലപ്രയോഗത്തിലൂടെ രാജി വയ്പിക്കാന്‍ പറ്റില്ല. ഉമ്മ നു എതിരായ ജന രോഷം പ്രകടിപ്പിക്കാന്‍ മാത്രമേ കഴിയുള്ളൂ. അത് വൃത്തിയായി പ്രകടിപിച്ചു ഇന്നലെയും ഇന്നും.അണ്ണ ഹസാരെ കേന്ദ്ര ഗവണ്മെന്റ് നു എതിരെ നടത്തിയ സഹന സമരം പരാജയമാണെന്ന് വിലയിരുത്താന്‍ ആകില്ല. കാരണം ഒരു ജനാതിപത്യ രാജ്യത്തില്‍ അധികാര വര്ഗതിനെതിരെ നടത്തുന്ന സമരങ്ങള്‍ക്ക് ആശയ പ്രചരണം എന്ന ധര്‍മ്മമാണ് പ്രധാനം. അതില്‍ അന്ന ഹസാരെ വിജയിച്ചു. അത് പോലെ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ഉള്പെടുന്ന വിഭാഗം നടത്തിയ തട്ടിപ്പിനെ 90 ശതമാനം മലയാളികളുടെ മുന്നിലും നാഷണല്‍ മാധ്യമങ്ങളിലും പൊളിച്ചു കാണിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വല്യ വിജയം.
Posted on: Fri, 16 Aug 2013 11:35:15 +0000

Trending Topics



Recently Viewed Topics




© 2015