Short story / 2011 / Vijeesh Lazar Yes, I Should - TopicsExpress



          

Short story / 2011 / Vijeesh Lazar Yes, I Should Happy അവനും അവളും ഒരു Airbag എടുത്തുകൊണ്ട് city cab -ഇൽ കയറി യാത്ര തുടങ്ങുകയാണ്. അവൾ cab -ഇൽ കയറുമ്പോഴും I Phone computer -ഇൽ എന്തൊക്കെയോ type ചെയ്തുകൊണ്ടേ ഇരിക്കുന്നു. ഇങ്ങനെയും ഒരു മലയാള സിനിമയോ ? Bollywood, Hollywood, Tollywood ഫിലിം Industry കളുമായി ആണല്ലോ, നമ്മുടെ ഈ കൊച്ചു മലയാള സിനിമയുടെ മത്സരം. അതുമാത്രമല്ല, ഇന്നു കേരളത്തിൽ ഉള്ളതിനേക്കാൾ മലയാളികൾ ഒരുപക്ഷേ കേരളത്തിനു പുറത്തുണ്ടല്ലോ; അതിൻറെ പ്രതിബിംഭങ്ങൾ എവിടെയാണേലും കാണപ്പെടാവുന്നതാണ്. അത്ഭുതപെടാനില്ല, ഇവിടെ അവനും അവളും city cab -ഇൽ പോകുന്നത് Bangalore -ൻറെ വിരിമാറിലൂടെയാണ്. പക്ഷെ, അവരുടെ ലക്ഷ്യം എയർപോർട്ട് അല്ല എന്നു വ്യക്തം. M.G റോഡ് എത്തുന്നതിനു മുൻപായി റെയിൽവേ സ്റ്റേഷൻ എന്നുപറയുന്നത് വ്യതമായി കേൾക്കാമായിരുന്നു. യാത്ര വീണ്ടും തുടരുകയാണ്. ബാംഗ്ലൂരിലെ ആഢംബര പ്രൗടമായ ജീവിതത്തെ വരച്ചുകാണിക്കുന്നതിൽ ഫിലിം ഡയറക്ടർ വളരെ അധികം വിജയിച്ചിരിക്കുന്നു. കാർ പോകുമ്പോൾ റോഡിൻറെ ഇരുവശങ്ങളും camera man -ൻറെ കൈകളിൽ സുരക്ഷിതമായിരിക്കുന്നു എന്ന് വ്യക്തമാകുന്നു. 35 വയസ്സിനു മുകളിൽ പ്രായമുള്ളവർ വളരെ വിരളം. എല്ലാം 15 നും 25 നും മധ്യേ പ്രായമുള്ള യുവാക്കൾ. ആണിനേയും പെണ്ണിനേയും തിരിച്ചറിയുവാൻ പോലും പ്രയാസം. എല്ലാവരെയും ഒരേ രീതിയിൽ തോന്നിപ്പിക്കുംവിധം വേഷവിതാനം. pub കളും, smocking zone കളും, Restaurant കളും, Road കളും എല്ലാം നമ്മുടെ യുവതീ യുവാക്കളാൽ നിറഞ്ഞിരിക്കുന്നു. ഇതിനിടയിൽ മലയാള പ്രേക്ഷകരെ ആവേശഭരിതരാക്കാൻ പോന്ന ആ ഒരു shot ഡയറക്ടർ തുന്നിച്ചേർക്കുവാൻ മറന്നിട്ടില്ല. കാർ ട്രാഫിക് സിഗ്നലിനായി നിൽക്കുകയാണ്. പുറത്തുനിന്നും ഉയരുന്ന സ്വരങ്ങൾ മലയാളത്തിൻറെ 56 അക്ഷരങ്ങളിൽ ചിലതൊക്കെ കോർത്തിണക്കിക്കൊണ്ടുള്ള ശബ്ദകോലാഹലങ്ങളോ അതോ ഒരു റിയാലിറ്റിഷോയുടെ പ്രതീതി ഉണർത്തും വിധമോ ആയി മാറിയിരിക്കുന്നു. ഒരുപക്ഷേ, പ്രേക്ഷകരെ അംബരപ്പിച്ചുകൊണ്ട്, ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ മനസ്സിലാക്കാൻ കഴിയാത്തവിധം മലയാളി ഇന്നു വളർന്നിരിക്കുന്നു എന്ന സത്യം ഫിലിം ഡയറക്ടർ ഇതിലൂടെ ചൂണ്ടികാണിക്കുകയാകാം. Metro Rail പാലങ്ങളും, over bridge -കളും, ട്രാഫിക് സിഗ്നലുകളും എല്ലാം കഴിഞ്ഞ് അവരിപ്പോൾ റെയിൽവേ സ്റ്റേഷൻ എത്തിയിരിക്കുന്നു. കാബിനു പൈസ കൊടുക്കുമ്പോഴും ക്രെഡിറ്റ് കാർഡ് എടുക്കുമോ എന്ന് ചോദിക്കുവാൻ മറക്കുന്നില്ല നമ്മുടെ കഥാനായകൻ. റെയിൽവേ സ്റ്റേഷൻ ഷോട്ട് ചെയ്യുവാൻ പ്രയാസമുള്ളതുകൊണ്ടോ അതോ കഥയിൽ അതിന് പ്രാധാന്യം ഇല്ലാത്തതുകൊണ്ടോ, എന്തോ ആ ഭാഗങ്ങൾ വളരെ വിരളം. പണ്ടു നമ്മുടെ നാട്ടിൽ വിദേശികൾ ട്രെയിൻ യാത്ര ചെയ്യുന്നതുപോലെ, കുറെ ഭാണ്ടകെട്ടുകളും പുറത്ത് ഞാത്തിയിട്ട് കൈയ്യിൽ Aquafina -യുടെ ഒരു കുപ്പി വെള്ളവുമായി അവനും അവളും ട്രെയിനിൽ കയറുകയാണ്. കൂട്ടിനു പല മലയാളി Banglooriance -ഉം അതുപോലെത്തന്നെ യാത്രയാകുന്നുണ്ട്. ട്രൈനിനുള്ളിലും ബാംഗ്ലൂർ ജീവിതത്തിൻറെ സ്വാധീനം പ്രകടമാകുംവിധം വളരെ മനോഹരമായിത്തന്നെ ചിത്ത്രീകരിച്ചിരിക്കുന്നു. മലയാളവും ഇംഗ്ലീഷും ഹിന്ദിയും എല്ലാം കൂടിക്കലർന്ന ഒരുതരം ഭാഷയാണ് എവിടെയും ഉയർന്നുവരുന്നത്. പൊങ്ങച്ചത്തിൻറെ കാര്യത്തിൽ നമ്മുടെ നായകനും നായികയും ഒട്ടും പിന്നിലാകുന്നില്ല. ഹണിമൂണ് യൂറോപ്പിൽ പോകുന്നതും, ഓണസധ്യ കഴിക്കാൻ 7 സ്റ്റാർ ഹോട്ടലിൽ പോയതുമൊക്കെയാണ് അവരുടെ സംസാരവിഷയങ്ങൾ. ക്രെഡിറ്റ് കാർഡിനു പൈസ തിരിച്ചടക്കുവാൻ പറഞ്ഞു വരുന്ന ഫോണ് കോളുകൾക്ക് കഥാനായകൻ ഒഴിവുകൾ പറയുമ്പോഴും, കഥാനായിക പുതിയതു വാങ്ങിക്കാൻ പോകുന്ന കാറിനെ കുറിച്ച് ആരോടോ പറഞ്ഞുകൊണ്ടേ ഇരിക്കുന്ന ദൃശ്യം; വളരെ മനോഹരമായിത്തന്നെ ഡയറക്ടർ അവതരിപ്പിച്ചിരിക്കുന്നു. ഇതാണോ നമ്മുടെ ഈ പുതിയ തലമുറയുടെ ശാപം. അവരുടെ ചിന്തകൾക്കും ആശയങ്ങൾക്കും വേഗത കൂടിയിരിക്കുന്നു. ഒരു പക്ഷേ, അതുകൊണ്ടുതന്നെ ആയിരിക്കാം പലപ്പോഴും ലക്ഷ്യം വെതിചലിച്ച് നിൽക്കാനാകാതെ, എവിടെയെങ്കിലും ഒക്കെ ആ ജീവിതങ്ങൾ ഇടിച്ചു തകർന്നു പോകുന്നത്. ഇപ്പോൾ ക്യാമറ ട്രെയിനിൻറെ ഒരു കോണിലേക്കു തിരിയുന്നു. അവിടെ വേറിട്ട കാഴ്ച്ചകളിലെന്നപോലെ ഒരു വായോവൃദ്ധ ഇരിക്കുന്നതായി കാണാം. അവർക്കു ചുറ്റും അന്യഗൃഹ ജീവികൾ എന്നു തോന്നിക്കുംവിധം വേഷവിധാനങ്ങളും, വളരെ വിചിത്രമായ സംസാര ശൈലികളുമൊക്കെയായി നാളെയുടെ ശബ്ദമായ നമ്മുടെ സ്വന്തം വിദ്യാർഥികൾ ഇരിക്കുന്നുണ്ട്. മെയ്ക്കപ്പ്മാൻ വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ടാകണം ! എന്തോ, അവർ തൊട്ടടുത്തു നടക്കുന്ന കാര്യങ്ങൾ പോലും അറിയുന്നില്ല. ഒരുപക്ഷേ, അവർ വിശാലമായ ലോകത്തെ facebook കളിലൂടെയും, SMS കളിലൂടെയും, Internet Blog കളിലൂടെയുമൊക്കെ നോക്കികാണുന്നതുകൊണ്ടാകാം. അതിൻറെതായ ഒരു ചെറിയ സമയവ്യത്യാസം ചിലപ്പോൾ അനുഭവപ്പെട്ടേയ്ക്കാം. ഇപ്പോൾ പാശ്ചാതലത്തിൽ മുഴങ്ങിക്കേൾക്കുന്നത് ഒരു യുവതിയുടെ തേങ്ങലുകളാണ്. ആ തേങ്ങലുകളിൽ പോലും ആംഗലേയ ഭാഷയുടെ സ്വാധീനം വളരെ പ്രസക്തമാണ്. ജീവിതം ഒരു ദയനീയ പരാജയമായിരുന്നുവെന്ന് തോന്നിപ്പിക്കുംവിധം വളരെ സമർത്ഥമായിത്തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.വിശാലമായ നാഗരിഗതയുടെ ഇടനാഴികകളിലൂടെയുള്ള ഒറ്റപെട്ട യാത്രകളിൽ എപ്പോഴോ കാലിടറിപ്പോയിരിക്കാം. നിശബ്ദതയിൽനിന്നും ഒരു വെളിപാടെന്നപോലെ ആ വായോവൃദ്ധയിൽനിന്നും ഒരു സ്വരമുയരുന്നു; “Something is better than nothing, Nothing is impossible. The Combination of these both will make success in your life... Yes, It’s simple You should happy, because something is there with you and there are lot of people without anything. You should try everything because nothing is impossible in the world.” ആ വയോവൃദ്ധയുടെ വാക്കുകളിൽ വെളിച്ചം കണ്ടതുകൊണ്ടോ അതോ തീരാത്ത നാളെകളെകുറിച്ചുള്ള വേവലാതികൊണ്ടോ; അവൾ ട്രെയിനിനു പുറത്തുനിന്നും വരുന്ന പ്രകാശത്തെ നോക്കി നിശബ്ദമായി ഇരിക്കുന്നു. ആ പ്രകാശം കൂടിക്കൂടി വരികയാണ്. പെട്ടന്നാണ് ആരോ ട്രെയിനിൻറെ എമർജൻസി ചെയിൻ വലിക്കുന്നത്. Sorry For The Interruption, A Commercial Break.. ഇതു വാണിജ്യ പരസ്യങ്ങളുടെ കാലം. കണ്ടുമടുത്ത പരസ്യങ്ങൾക്ക് പിടികൊടുക്കാതെ, വെറുതെ TV ചാനലുകൾ മാറ്റി മാറ്റി നോക്കി. പണ്ടെന്നോ കണ്ടു മറഞ്ഞ ഒരു ദൃശ്യം ഏതോ ഒരു ചാനലിൽ പ്രത്യക്ഷപെട്ടു. നമ്മുടെ സർക്കാർ ചാനലിലെ ഡോകുമെന്റ്രിയോ അതോ അവാർഡ് സിനിമയോ എന്ന് തിരിച്ചറിയുവാൻ പ്രയാസം. പക്ഷേ, ഇവിടെയും മുന്നേ കാണാനിടയായ അതേ കഥാനായകനും നായികയും. എന്നാൽ അവർ സഞ്ചരിക്കുന്നത് സിറ്റി ടാക്സിയിലല്ല. സായിപ്പിൻറെ ഇഷ്ട വാഹന മായ കുടു കുടു വണ്ടി. അതായത് നമ്മുടെ സ്വന്തം ഓട്ടോറിക്ഷ. അതെ, ഇതായിരുന്നു ദൈവത്തിൻറെ സ്വന്തം നാട്. എവിടെ നോക്കിയാലും മരങ്ങളും, തെങ്ങുകളും, വയലുകളും, കുളങ്ങളും, പുഴകളും എല്ലാംകൊണ്ടും സമൃദ്ധമായ നമ്മുടെ കൊച്ചുകേരളം. കേരളത്തിൻറെ സൗന്ദര്യത്തെ പരമാവതി വരച്ചുകാണിക്കുവാൻ ഡയറക്ടർ പരിശ്രമിച്ചിരിക്കുന്നു. ഇവിടെ ട്രാഫിക് സിഗ്നലുകൾക്കായല്ല വാഹനങ്ങൾ കാത്തുനിൽക്കുന്നത്. ഏതോ രാജ്യത്തെ, ഏതോ നേതാവിന്, എന്നോ സംഭവിച്ച, ഏതോ അവസ്ഥയ്ക്ക് പ്രതിഷേധം അറിയിച്ചുകൊണ്ട് സമരങ്ങൾ നടക്കുകയാണ്. ജനജീവിതങ്ങൾക്ക് സമാധാനം നൽകുവാനായി കെട്ടിപ്പടുത്ത രാഷ്ട്രീയ പാർട്ടികളുടെയും, സാമൂഹിക സംഘടനകളുടേയും സമരജാഥകൾ. ഒരുപക്ഷേ, അവർക്കുപോലും അറിയില്ലായിരിക്കാം അവർ ഉന്നയിക്കുന്ന അവകാശവാദങ്ങൾ. അരികെ കാണുന്ന തട്ടുകടയിൽനിന്നും ബീഡി വാങ്ങി കടം പറഞ്ഞുകൊണ്ട് വണ്ടി ഓടിക്കുന്ന മദ്ധ്യ വയസ്ക്കനായ ഡ്രൈവർ കഥയിൽ അല്പം നർമം പുരട്ടുന്നു. പണിതീരാത്ത പാലങ്ങളും, വെള്ളമില്ലാത്ത പുഴകളും കടന്ന് യാത്ര തുടരുകയാണ്. ഭൂ മാഫിയയുടെ കടന്നുകയറ്റം പ്രകടമാക്കുവാൻ വേണ്ടിയായിരിക്കാം, വയൽ നികത്തിയുള്ള കെട്ടിട നിർമാണങ്ങളും വീടുപണികളും വളരെ സമർത്ഥമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. സ്വതവേ, മലയാളികൾക്കു പ്രായം കൂടുതൽ തോന്നിക്കുന്നതുകൊണ്ടോ, അതോ ചെറുപ്പക്കാർ എല്ലാം മറ്റു രാജ്യങ്ങളിലേയ്ക്കു ചേക്കേറിയതുകൊണ്ടോ എന്തോ; 30 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന മദ്ധ്യവയസ്കർ ആണ് ദൃശ്യങ്ങളിൽ മുഴുവൻ നിറഞ്ഞുനില്ക്കുന്നത്. ഒരു സുപ്രഭാതത്തിൽ അന്യരാജ്യങ്ങളിലേയ്ക്ക് കൂടുമാറപ്പെട്ടവർ എല്ലാം, ജീവിത ഭാരത്താൽ കേരളത്തിലേക്കു തിരിച്ചുവരുമ്പോൾ, ഈ കൈരളിയിൽ കാൽകുത്തുവാൻ പോലും സ്ഥലമില്ലാതെ; ഒരുപക്ഷെ, അറബികടൽ നികത്തുകയോ, അതുമല്ലെങ്കിൽ നമ്മുടെ സ്വന്തം ഭൂ മാഫിയകൾ അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ഥലം വാങ്ങി കേരളത്തിൻറെ ആകൃതിയെത്തന്നെ മാറ്റിമറയ്ക്കുകയോ ചെയ്തേക്കാം. ഇപ്പോൾ കഥാനായകൻ എന്തോ അവിസ്മരണീയ കാഴ്ച്ചകൾക്ക് സാക്ഷിയായതിൻറെ ചാരിതാർത്ത്യത്തിൽ നായികയെ തട്ടിവിളിക്കുകയാണ്. അതുവരേയും വലതുവശത്തേക്കുമാത്ത്രം നോക്കിയിരിക്കുകയായിരുന്ന അവൾ ഇടതു വശത്തെ ദയനീയ അവസ്ഥകളിലേക്ക് കണ്ണോടിക്കുന്ന ദൃശ്യങ്ങളിലൂടെ, ഒരുപക്ഷേ ഫിലിം ഡയറക്ടർ കേരളത്തിൻറെ മറ്റൊരു മുഖത്തെ വരച്ചുകാണിക്കുകയാവാം. എവിടെ നോക്കിയാലും ഒരുതരം ഇരുണ്ട നിറം വിശപ്പിൻറെ വിളികൾ ചെവിയിൽ ചൂളം വിളിക്കുമ്പോഴും എന്നോ വരുവാൻ പോകുന്ന സൗഭാഗ്യത്തെ ജീവിതാരംഭം മുതൽ ക്ഷമയോടെ കാത്തിരിക്കുന്ന പട്ടിണികോലങ്ങൾ, ഡയറകടറുടെ കൈകളിൽ വളരെ സുരക്ഷിതമായിരുന്നുവെന്ന് വ്യക്തമാകുന്നു. ജിവിതത്തിൽ അവർ ഒരിക്കലെങ്കിലും പുഞ്ജിരിച്ചിട്ടുണ്ടോഎന്നു സംശയം. വിവാഹപ്രായം പണ്ടെന്നോ കഴിഞ്ഞിട്ടും അവിവാഹിതരായ യുവതീയുവാക്കളുടെ നിർവികാരമായ മുഖഭാവങ്ങളാണ് ദൃശ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. Internet ഉം SMS ഉം Facebook ഉം എല്ലാം ഒരുപക്ഷേ അവർക്കിപ്പോഴും ആംഗലേയ ഭാഷയിലെ വാക്കുകൾ മാത്രമായിരിക്കാം. കേരളത്തിൻറെ വികസനങ്ങളെക്കുറിച്ച് രാവും പകലും വക്വാദങ്ങൾ നടത്തുന്നവരും, സഹോദരരുടെ വിഷമങ്ങൾക്ക് സാന്ത്വനമേകുവാൻ പ്രഭാഷണങ്ങൾ നടത്തുന്നവരും, ഒരുപക്ഷേ ശീതീകരിച്ച മുറികളിൽ ഇപ്പോഴും ആർക്കോവേണ്ടി പ്രസംഗിച്ചുകൊണ്ടേ ഇരിക്കുകയാവാം . അപ്പോഴാണ് ഒരു ചൂളംവിളി എന്നപോലെ എന്തോ എൻറെ ചെവിയിൽ തുളച്ചുകയറുന്നത്. ഒരുപക്ഷേ സമൂഹത്തെ നോക്കിക്കൊണ്ട് ആ പഴയ വയോവൃദ്ധയുടെ വാക്കുകളായിരിക്കുമോ ?.. അല്ല. അതു നമ്മുടെ കഥാനായികയാണ്. അതെ അവൾ എൻറെ തോളിൽ തട്ടികൊണ്ട് ബാംഗ്ലൂർ എക്സ്പ്രെസ്സിന്റെ വരവറിയിക്കുകയാണ്. ഉടനെത്തന്നെ ഞാനും അവളും Airbag ഉം IPhone computer ഉം Aquafine യുടെ ഒരു കുപ്പി വെള്ളവുമായി വീണ്ടും യാത്രതുടരുകയാണ്, പുതിയ കഥാപാത്രങ്ങളെത്തേടിയുള്ള അന്ത്യമില്ലാത്ത സന്തോഷപൂർണ്ണമായ യാത്ര.. Yes, I should Happy, because I have something with me and there are lot of people without anything I should try everything because nothing is impossible in the world ------------------------- Vijeesh Lazar Vij.laz@gmail ---------------------------------
Posted on: Sat, 31 Aug 2013 10:25:11 +0000

Trending Topics



Recently Viewed Topics




© 2015