The Way Back ഇന്നലത്തെ ദിവസം - TopicsExpress



          

The Way Back ഇന്നലത്തെ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല കാരണം ഇന്നലെ കണ്ട രണ്ടു സിനിമകള്‍ അത്രക്കും ജീവിതത്തെ സ്പര്‍ശിച്ചിട്ടുണ്ട്. shawshank Redemption, The Way Back. Morgan Freeman ജയില്‍ മോചിതനായി ഒരു ഷോപ്പില്‍ ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാനും ബാത്രൂമില്‍ പോകാനും ഷോപ്പ് ഉടമയോട് അനുവാദം ചോതിക്കുന്നതും ഓരോവട്ടവും തന്നോട അനുവാദം ചോദിക്കണ്ട എന്ന് ഷോപ്പ് ഉടമ പറയുന്നതും കഴിഞ്ഞ നാല്പതു വര്‍ഷമായ് ദിനവും ഞാന്‍ മൂത്രം ഒഴിക്കാന്‍ പോകുന്നത് പോലും അനുവാദം ചോദിചിട്ടാണ് എന്നുള്ള മോര്‍ഗന്റെ ആത്മഗതവും ഈ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. The Way Back ഒരുപാട് ഇഷ്ടപ്പെട്ട ഒരു ചിത്രമാണ്‌ . ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി സ്വാതന്ത്ര്യത്തിനു വേണ്ടി കുറച്ചു ആളുകള്‍ നടത്തുന്ന ദീര്‍ഘമായ യാത്രയാണ് ഈ ചിത്രം അനാവരണം ചെയ്യുന്നത്. Boris Polevoy-ന്‍റെ ഒരു യഥാര്‍ത്ഥ മനുഷ്യന്റെ കഥ എന്ന നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഈ ചിത്രം ഒരു അനുഭൂതി തന്നെ നല്‍കും. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ചാരപ്രവര്തി ചെയ്തെന്ന കുറ്റത്തിന് പോളണ്ട് സൈനികനായ Janusz Wieszczek നെ USSR ഭരണകൂടം ജയില്‍ ശിക്ഷ വിധിക്കുന്നു. ജയില്‍ എത്തിയ Janusz Wieszczek അവിടെയുള്ള സുഹൃത്തുക്കളും ചേര്‍ന്ന് ജയില്‍ ചാടി USSR ന്‍റെ പരിധിയില്‍ നിന്നും പുറത്തു കടക്കാന്‍ വേണ്ടി നടത്തുന്ന യാത്രയാണ് ഈ ചിത്രം. പ്രേക്ഷകരെ ത്രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും, നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒരു ചിത്രം. പോളണ്ട്, ചൈന, ടിബറ്റ്‌ എന്നിവയെല്ലാം കടന്നു ഹിമാലയം വഴി ഇന്ത്യയില്‍ എത്തുന്ന ഇവരുടെ യാത്രയില്‍ നമ്മളും അറിയാതെ പങ്കാളികള്‍ ആയിപോവും. വഴിയില്‍ തളര്‍ന്നു വീഴുന്നത് നമ്മളാണ് എന്ന ഒരു ഫീലിംഗ് നമുക്ക് താരാന്‍ ഈ ചിത്രത്തിന് കഴിയും. മരുഭുഉമിയില്‍ വെള്ളം കിട്ടാതെ അവര്‍ അലയുമ്പോള്‍ കൂടെ നമുക്കും ദാഹിക്കും അത്രക്കും റിയലസ്റ്റിക് ആയിട്ടാണ് Peter Weir ഈ ചിത്രം രൂപപ്പെടുത്തി എടുത്തിട്ടുള്ളത്. ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേല്‍ക്കുന്ന ഒരു യാത്രികന്‍ പറയുന്ന വാചകം ഉണ്ട് ഞാന്‍ ഉപ്പിനെ സ്വപ്നം കാണുക ആയിരുന്നു. അതിന്റെ രുചി വായില്‍ അനുഭവിച്ചു തുടങ്ങിയപ്പോഴാണ് ഉറക്കത്തില്‍ നിന്നും വിളിച്ച് എഴുന്നെല്പ്പിച്ചത് എന്ന് വല്ലാത്ത ഒരു ഫീല്‍ ആണ് ഈ വാചകം കാഴ്ചക്കാര്‍ക്ക് നല്‍കുക. Ed Harris, Jim Sturgess എല്ലാം ഈ ചിത്രത്തില്‍ ജീവിക്കുകയാണ് ചെയ്തത്. കമ്മുനിസ്റ്റ്‌ വിരുദ്ധ ആശയങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടെന്‍കിലും ചിത്രത്തിന്‍റെ സാഹചര്യം അത് ആവശ്യപ്പെടുന്നു എന്നുള്ളതുകൊണ്ട് ജയിംസ് ബോണ്ട്‌ ചിത്രങ്ങള്‍ പോലെയോ ടാര്‍സന്‍ നോവലുകള്‍ പോലെയോ അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചാരണ ചിത്രം ആയി ഈ ചിത്രത്തെ കാണാന്‍ കഴിയില്ല. 7.3 IMDb rating ഉള്ളുവെങ്കിലും എല്ലാവരും ഒരുവട്ടം കണ്ടിരിക്കേണ്ട ഒരു ചിത്രം ആണെന്ന് ഞാന്‍ പറയും.
Posted on: Wed, 28 May 2014 09:10:24 +0000

Trending Topics



Recently Viewed Topics




© 2015