U.A.E,ദൈവദശകം രചനാശതാബ്ദി - TopicsExpress



          

U.A.E,ദൈവദശകം രചനാശതാബ്ദി ആഘോഷ പരിപാടികൾ ദൈവ ദശകം ആലാപന മത്സരം--പ്രാഥമിക റൌണ്ട് അബുദാബി,യു.എ. ഇ U.A.E,ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍,ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടുകൂടി ദൈവ ദശകം രചനാശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി യു.എ.ഇയുടെ വിവിധ എമിരേറ്റ്സ്കളിലായി സംഘടിപ്പിക്കുന്ന ദൈവ ദശകം ആലാപന മത്സരത്തിൽ(പ്രാഥമിക റൌണ്ട് ) നിന്നുമുള്ള ചിത്രങ്ങൾ ഇ കഴിഞ്ഞ ഒക്ടോബർ 10 നു അബുദാബി മലയാളം സമാജം ഹാളിൽ വൈകുന്നേരം നാലു മണിക്ക് സംഘടിപ്പിച്ച ദൈവ ദശകം ആലാപന മത്സരത്തിൽ സബ് ജൂനിയർ,ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായി 50 ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. ഡോ.മനോജ്‌ പുഷ്ക (Patron Daivadasakam ),അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ ശ്രീ.ഷിബു വർഗീസ്‌ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ.സുരേഷ് അവർകൾ (ജെനെരൽ സെക്രട്ടറി മലയാളി സമാജം അബുദാബി) ഭദ്ര ദീപം കൊളുത്തി പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ.ഗൌതമൻ , ശ്രീ.സന്ജിത് ജോർജ്,ശ്രീ.വേണു,ശ്രീ ജയ പ്രകാശ്‌ തുടങ്ങിയ പ്രഗല്ഭ വിധികർത്താക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തപ്പെട്ടത്. ശ്രീമതി വനജാ വിമലൻ,ശ്രീമതി.റീന ദേവാനന്ദ്‌ ,ശ്രീമതി.ശ്രീനി മനോഹരാൻ,ശ്രീ.പ്രേമൻ,ശ്രീ.മനോഹരൻ,ശ്രീ.മണി മണക്കൊടി,ശ്രീ.ശശി, ശ്രീ.രാജീവ്‌,ശ്രീ.ഗംഗ,ശ്രീ.വിവേകാനന്ദൻ,ശ്രീ.ചന്ദ്ര ബാബു ,ശ്രീ.ലാൽ മോഹൻ തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നല്കി. ശ്രീ.മുരളീധരൻ (General Convener -ദൈവ ദശകം ആഘോഷ കമ്മിറ്റി)ശ്രീ.അനിൽ സി തുടങ്ങിവർ പരിപാടികളെ ക്കുറിച്ച് വിശദീകരിച്ചു സംസാരിച്ചു.ശ്രീ.ഗോപകുമാർ കൃതഞ്ഞത രേഘപ്പെടുത്തി പരിപാടികൾ 9 മണിക്ക് സമാപിച്ചു.
Posted on: Mon, 13 Oct 2014 09:31:29 +0000

Trending Topics



Recently Viewed Topics




© 2015