“WE, THE PEOPLE OF INDIA, having solemnly resolved to constitute - TopicsExpress



          

“WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens” ഇന്ത്യന്‍ ഭരണഘടനയുടെ പ്രിയാംബ്ൾ (ആമുഖം) നിർവ്വചിക്കുന്ന, ഒരു ഇന്ത്യൻ പൗരന്റെ മേല്‍ നിഷ്കർശിക്കപ്പട്ടവയിൽ ഉൾപ്പെടുന്നവയാണ് മുകളിലെ വാക്കുകള്‍.ഇന്ത്യ ഒരു പരമാധികാര-സോഷ്യലിസ്റ്റ്-മതേതരത്വ-ജനാധിപത്യ-റിപബ്ലിക് രാഷ്ട്രമാണെന്ന്; ഇന്ന് രാജ്യം അതിന്റെ അറുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ നേടിയെടുത്ത നേട്ടങ്ങളുടെ നേർക്ക് രാജ്യ സ്നേഹത്തിന്റെ സല്യൂട്ട് ചെയ്തു നിൽക്കുമ്പോഴും, ഇന്നും മതേതരത്വത്തിനു കേളി കേട്ട ഭാരതത്തിന്റെ മതമൈത്രിയുടെ കാര്യത്തില്‍ ലജ്ജയോടെ തല കുനിച്ചു നിൽക്കുവാനെ സാധിക്കൂ. സംസ്കാര സമ്പന്നമായ കേരളത്തിലെ മത മൈത്രിയുടെ ഈറ്റില്ലമെന്നു പേരു വിളിച്ച മലബാറിലെ ആനുകാലിക സംഭവവികാസങ്ങൾ (നാദാപുരത്തെ വിശേഷങ്ങള്‍) ഏതൊരു ഭാരതീയനെയും നാണം കെടുത്തുന്നവയാണ്.വേലി തന്നെ വിളവു തിന്നാൻ കരാറെടുത്തിറങ്ങിയാൽ പിന്നെ,ഇതിലൊങ്ങിയാലെ അത്ഭുതപ്പെടേണ്തുള്ളൂ.. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാൽ; ജനാധിപത്യത്തിന്റെ ഒരു വിശുദ്ധ പുസ്തകമാണ് ഇന്ത്യന്‍ ഭരണഘടന,നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ ശക്തി.മതത്തെ സംഘട്ടനങ്ങൾക്കുള്ള കാരണമാക്കരുത്.കാരണം മത സൗഹാർദ്ധം കാത്തു സൂക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്,മതം ഒരുമക്കായുള്ള ശക്തിയാണെന്നാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്. രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് നില നിൽക്കുന്ന വിവാദങ്ങളാണ് ഈ വാക്കുകൾക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഭാരതം അനുദിനം മുന്നോട്ടു തന്നെ.. ഭാരതീയനും മുന്നോട്ടു തന്നെ കുതിക്കട്ടെ. ഭൂത കാലത്തിലേക്കൊരു തിരിച്ചു പോക്കിനി വേണ്ട നമുക്ക്.. മതം ഒരിക്കലും ഭാരത മൈത്രിയുടെ അഘണ്ഡതക്കെതിരെയുള്ള ആയുധമാവാതിരിക്കട്ടെ.. നാമെല്ലാം നാനാമതസ്ഥരായിരിക്കാം.. പക്ഷെ,അതിലുപരി നമ്മളെല്ലാം ഭാരതീയരാണ്..!! HAPPY REPUBLIC DAY PROUD TO BE AN INDIAN
Posted on: Mon, 26 Jan 2015 00:07:03 +0000

Trending Topics



Recently Viewed Topics




© 2015