a post about Alappuzha in Trip Adviser : Foreign tourist attacked - TopicsExpress



          

a post about Alappuzha in Trip Adviser : Foreign tourist attacked in Alleppey beach yesterday, 12:36 A shameful event occurred here in Alleppey yesterday when a group of foreign tourist were attacked in Alleppey beach . The incident occurred when the tourists prevented the local youngsters from harassing female tourists more news here: manoramaonline/news/kerala/foreign-tour… കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ പ്രശസ്തി വീണ്ടും ലോകം മുഴുവന്‍ അറിയപ്പെടുന്നു...ഒരു ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം...!! സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നതല്ല...ഈ സംഭവിച്ചത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു മാത്രം അല്ല.....അതിഥി ദേവോ ഭവ: എന്ന ഭാരതീയ ദര്‍ശനത്തില്‍ വിശ്വസിക്കുകയും,ജീവിക്കുകയും ചെയുന്ന ഏതൊരു ഭാരതീയനും നാണക്കേട്‌ തന്നെ... നമ്മുടെ നാടിന്റെ മഹിമകള്‍ കേട്ടറിഞ്ഞു,കയ്യിലിരിക്കുന്ന കാശും മുടക്കി ദൈവത്തിന്റെ സ്വന്തം നാട്(????) കാണുവാന്‍ വന്നു തല്ലു കൊണ്ട് തിരികെ പോകുന്ന സഞ്ചാരികളെ മാപ്പ്.... പ്രകൃതിദത്തമായ സൌന്ദര്യം കൊണ്ട് കോടികള്‍ വരുമാനം നേടിത്തരുന്ന ടൂറിസം മേഖലയെ ഇങ്ങനെ നിരോധനങ്ങളിലൂടെയും,ആക്രമണങ്ങളിലൂടെയും എല്ലാം കുളിപ്പിച്ച് കിടത്തണം.അല്ലെങ്കിലും എല്ലാ വ്യവസായസംരംഭങ്ങളും കെട്ട് കെട്ടിച്ച ചരിത്രം അല്ലെ കൂടുതലും നമുക്ക് ഉള്ളത്...കടല്‍ തീരത്ത് ടൂറിസം പോലിസ് സ്റ്റേഷന്‍ ഉണ്ടായിട്ടും ഇങ്ങനെ എല്ലാം സംഭവിച്ചത് വളരെ ഖേദകരം തന്നെ..!! (ആലപ്പുഴയുടെ വികസനത്തില്‍ ടൂറിസത്തിന് റോള്‍ ഒന്നും ഇല്ല എന്ന് കരുതിയാണോ,അതോ ACF ടൂറിസത്തിന് എതിരായത് കൊണ്ടാണോ എന്നറിയില്ല കക്ഷി-രാഷ്ട്രീയ-മത ഭേധമെന്യേ ആലപ്പുഴക്കാരുടെ ജിഹ്വ ആയി മാറിയ ACF പോലും ഈ വിഷയത്തില്‍ ഒന്നും പ്രതികരിച്ചു കണ്ടില്ല..)
Posted on: Wed, 10 Sep 2014 13:37:33 +0000

Trending Topics



Recently Viewed Topics




© 2015