ഇതാണ് സംഘശക്തി.. (Worlds Largest - TopicsExpress



          

ഇതാണ് സംഘശക്തി.. (Worlds Largest Patriotic Cadre Organization) എന്താണ് ആര്‍ എസ് എസ് ? രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്‍മ്മം ആണ് , ഒരു ദേശീയ വികാരം ആണ്. ലോക സമസ്താ സുഖിനോ ഭവന്തു എന്ന സനാതന ധര്‍മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്‌ഷ്യം. നമ്മുടെ രാഷ്ട്രീയ് പാര്‍ട്ടികള്‍ ചെറിയ ലകഷ്യങ്ങള്‍ ( രാഷ്ട്രീയ ) മാത്രം നോക്കി പ്രവര്‍ത്തിക്കു മ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ സംഘടനത്തിലൂടെ ( മതം അല്ല) സമൂഹ ഉന്നതി ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കു ന്നു. ഓരോ സ്വയം സേവകനും സംഘം ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്‍ത്തിക്കു ന്നത്. വ്യക്തി നിര്‍മ്മാണത്തില ൂടെ സമാജ നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികള്‍ ആയ വ്യക്തികളെ ശാഖകളില്‍ കൂടി വാര്‍ത്തെടുക്കു ന്നു. ലക്‌ഷ്യം:- ഭാരതത്തിന്‍റെ ആത്മീയ, ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്‌ഷ്യം. വസുധൈവ കുടുംബകം അല്ലെങ്കില്‍ ലോകമേതറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്‌ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള് ള ഉച്ചനീചത്വങ്ങള് ‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള് ള ജനങ്ങളെ മുഖ്യധാരയിലേക്ക ് ഉയര്‍ത്തി ക്കൊണ്ടുവരുക എന്നിവയാണ് ആര്‍ എസ് എസ്സിന്‍റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍. എന്താണ് ശാഖ ? ഒരു മണിക്കൂര്‍ നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല്‍ സമ്പന്നമാണ്. ഭാരതാംബയുടെ പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാമം നല്‍കി തുടങ്ങുന്ന ശാഖകള്‍ വ്യക്തി നിര്‍മ്മാണത്തിന ു ആവശ്യമായ കാര്യ പരിപാടികള്‍ക്ക് ശേഷം (വിവിധതരം കളികള്‍,, ദേശ സ്നേഹം ഉണര്‍ത്തുന്ന കഥകള്‍, ഗണഗീതങ്ങള്‍,വ്യ ായാമങ്ങള്‍ തുടങ്ങിയവ..) പോറ്റമ്മആയ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു. എന്താണ് ഹിന്ദു ? ഹിന്ദു എന്നാല്‍ സംഘം കാണുന്നത് ഒരു ധര്‍മ്മം ആയിട്ടാണ്. ഹിമാലയം സമാരഭ്യ യാവദ്-ഇന്ദു-സരോ വരം തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനംപ്രചക്ഷതെ ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെയുള്ള ദേവനിര്‍മ്മിതമാ യ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു. “ആസിന്ധോ: സിന്ധുപര്യന്താ യസ്യ ഭാരതഭൂമികാ പിതൃഭൂ: പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരീതി സ്മൃത: ” കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രങ്ങള്‍, ഉത്തര സിന്ധു നദിയുടെ ഉത്ഭവസ്ഥാനമായ കൈലാസം, എന്നീ നാലതിരുകലോടുകൂട ി,സപ്ത സിന്ധു മുതല്‍സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള ്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത് . ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര്‍ ആണ് സ്വയം സേവകര്‍. സംഘ പ്രാര്‍ത്ഥനയില് ‍ നിന്നും ഇതു മനസിലാക്കാം 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള് ‍ ഒരു കൂട്ടം ആളുകള്‍(കമ്മ്യൂണിസ്റ്റ ു കള്‍) ചൈനയെ അനുകൂലിച്ചു. അപ്പോഴും ഭാരതാംബയുടെ മക്കള്‍ ജീവന്‍പോലും പണയം വെച്ച് അരുണാചല്‍ പ്രദേശ്‌ അതിര്‍ത്തിയില്‍ സൈന്യത്തെ സഹായിക്കാന്‍ സ്വയം മുന്നോട്ടു ചെന്നു. പ്രാദേശികമായ സഹായങ്ങള്‍ക്ക് പുറമേ, വൈദ്യ സഹായം, സാധനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യന്‍ കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന മന്ത്രിക്കു കത്തെഴുതി. ഓര്‍മ വെച്ച നാള്‍ മുതല്‍ RSS നെ എതിര്‍ത്തു കൊണ്ടിരുന്ന നെഹ്റു തന്നെമരണത്തിനു ഒരു വര്‍ഷം മുന്‍പ് ആ ദുഷ് പേര് നീക്കി. ഇതൊരു മാതൃകാ പരമായ നടപടി ആണെന്നും RSS പ്രശംസ അര്‍ഹിക്കുന്നു എന്നും പറഞ്ഞു കൊണ്ട്അദ്ദേഹം ഗുരുജി ഗോള്വല്‍ക്കറേ ഫോണില്‍ വിളിച്ചു അഭിനന്ദനവും, നന്ദിയും അറിയിച്ചു. തുടര്‍ന്ന് 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 3500 സ്വയം സേവകര്‍ക്ക് പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട് നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്തു. .. ഭാരത്‌ മാതാ കി ജയ്.. ജയ് ഹിന്ദ്‌
Posted on: Sat, 22 Nov 2014 04:36:39 +0000

Trending Topics



Recently Viewed Topics




© 2015