ഇഷ്ട്ടപെട്ടവര്‍ ഈ പേജ് - TopicsExpress



          

ഇഷ്ട്ടപെട്ടവര്‍ ഈ പേജ് ലൈക്‌ ചെയ്യാന്‍ മറക്കല്ലേ.....!! Today we will make Egg chatney....with dosa or appam.. അപ്പവും മുട്ട കറിയും, അപ്പവും കടലകറിയും അപ്പവും ഉരുളന്‍ കിഴങ്ങു കറിയും ഒക്കെ സാധാരണ എല്ലായിടത്തും ഉള്ളതാ. അല്‍പ്പം വേറിട്ട്‌ നമ്മുക്ക് അപ്പവും മുട്ട ചമന്തിയും ആയാലോ.....മുട്ട ചമ്മന്തി വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം... മുട്ട ചമന്തി (egg chadney). മുട്ട(egg) :2 തേങ്ങചിരകിയത് (coconut) : 1/2 മുറിയുടെ പകുതി ഓയില്‍ (oil) :2 ടി.സ്പൂണ്‍ (tsp) സവാള(കൊത്തി അരിഞ്ഞത്)chopped onion :1 പച്ചമുളക്(green chilly) :1 വറ്റല്‍ മുളക്‌(red chilly dry) :4 ഇഞ്ചി (ginger) : ഒരു ചെറിയ കഷ്ണം(a small piece) കറിവേപ്പില (curry leaves) :2 കതിര്‍ (leaves) മുളക്‌പൊടി (chilly powder) :1/2 ടി.സ്പൂണ്‍ (tsp) കടുക് (mustard) :1/4 ടി.സ്പൂണ്‍ (tsp) ഉപ്പ് salt:ആവശ്യത്തിന് (for taste) തയ്യാറാക്കുന്ന വിധം തേങ്ങ ചിരകിയതും ഇഞ്ചിയും 2 വറ്റല്‍മുളകും കൂടെ നന്നായി മിക്സിയില്‍ അടിച്ചെടുക്കുക.ഇനി ഒരു പാന്‍ വച്ച് 1 ടി. സ്പൂണ്‍ ഓയില്‍ ചൂടാക്കുക.കടുക്പൊട്ടിയതിനു ശേഷം,ബാക്കിയുള്ള വാറ്റല്‍ മുളകും(ചെറുതായി മുറിക്കുക)കറി വേപ്പിലയും ഇട്ട് വഴറ്റുക.അത് അരച്ച് വച്ചിരിക്കുന്ന തേങ്ങയിലേക്ക് ഇടുക നന്നായി ഇളക്കുക.ശേഷം അതെ പാനില്‍ ബാക്കിയുള്ള 1 ടി.സ്പൂണ്‍ ഓയില്‍ ഒഴിച്ച് ചൂടായതിനു ശേഷം,സവാളയും പച്ചമുളകും നന്നായി വഴറ്റുക.അതിലേക്കു മുളക് പൊടി ഇട്ട് വഴറ്റുക. മൂത്തുകഴിയുമ്പോള്‍ 1 ചെറിയകപ്പ്‌ വെള്ളം ഒഴിക്കുക. അത് തിളക്കുബോള്‍ അതിലേക്കു മുട്ട പൊട്ടിച്ചു ഇടുക.തീ കുറച്ചു വച്ച് മൂടി വച്ച് അത് വേവിക്കാം .മുട്ട പൊട്ടിച്ചു ഇട്ട് 3 മിനിറ്റ് കഴിമ്പോള്‍ ഉടച്ചുകൊടുക്കുക. വെള്ളം നന്നായി വറ്റി കഴിമ്പോള്‍ മാറ്റി വച്ചിരുന്ന തേങ്ങാ മിക്സ്‌ എടുത്ത് അതിലേക്കു ഒഴിച്ച് ഇളക്കി ചേര്‍ക്കുക.ഒന്ന് ചൂടായാല്‍ മതി.ആവശ്യത്തിനു ഉപ്പ് ഇടുക. Preparations: 1. Grind coconut , ginger and 2 red chili and keep in a bowl.(add salt for taste) 2. Heat pan with 1 tsp of oil and sputter mustard seeds, add curry leaves and remaining red chilies (cut it small pieces) then, pour it in to a bowl ,which contains coconut mix. 3. In the same pan heat 1 tsp of oil, add onion and green chili, fry it well 4. Add chili powder, fry it again 5. Pour 1 cup of water(small cup)and boil it well 6. Break the eggs on it(crush the egg yolk after 3 min of boiling) and mix it very well 7. Once it cooked ,add coconut mix and mix it very well, just heat for 2 min and keep for rest.
Posted on: Fri, 21 Nov 2014 06:33:43 +0000

Trending Topics




© 2015