ഇസ്ലാമിന്റെ പേരില്‍ - TopicsExpress



          

ഇസ്ലാമിന്റെ പേരില്‍ ... ********************* ഒരു മതവും ചോര കൊണ്ട്‌ മതം പ്രചരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ല ഹിന്ദു മതമാകട്ടെ,ക്രിസ്തു മതമാകട്ടെ ബുദ്ധമതമാകട്ടെ ഞാൻ വിശ്വസിക്കുന്ന ഇസ്ലാം മതമാകട്ടെ എല്ലാ മതങ്ങളും സമാധാനമാണ് പ്രചരിപ്പിച്ചുട്ടുളളത്‌ ...അപ്പോൾ മതമാണൊ മനുഷ്യനാണൊ ഇവിടെ ചോര പൊടിക്കുന്നത്‌ മ്യഗ തുല്യരായ മനുഷ്യരാണ് നാഗസാകിയിലും ഹിരോഷിമയിലും അണു ബോംബ്‌ വർഷിച്ചത്‌ അല്ലാതെ മതമായിരുന്നില്ല, പലസ്തീൻ മക്കളെ കൂട്ട കൊല ചെയ്തതും ഗുജറാത്തിൽ കൂട്ട കൊല ചെയ്തതും ശ്രീലങ്കയിൽ തമിഴ്‌ ഹിന്ദുക്കളെ കൊന്നൊടുക്കിയതും ഒരു മതമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല പകരം ചില മനുഷ്യ ജന്മം പൂകിയ മ്യഗങ്ങള് മാത്രം മുഹമ്മദ്‌ റസൂല്(സ്വ) കുട്ടികള്‍ എന്ന് പറഞ്ഞാൽ ജീവനായിരുന്നു അങ്ങനെ കുഞ്ഞു മക്കളെ സ്നേഹിക്കണമെന്ന് പഠിപ്പിക്കുകയും യാത്രാ സൗകര്യമില്ലാതിരുന്ന ആ കാലഘട്ടത്തിൽ ചൈനയിൽ പോയാലാണ് വിദ്യ ലഭിക്കുമെങ്കിൽ അവിടെ ചെന്നാണെങ്കിലും വിദ്യ അഭ്യസിക്കണമെന്നുമാണ് അരുള് ചെയ്തത്‌ ഇസ്ലാമീക രാഷ്ട്രമായ സൗദി അറേബ്യയിലെ നൂറാ കോളേജ്‌ ഇസ്ലാം പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിനും എത്രമാത്രം പ്രാധാന്യം നൽകുന്നുണ്ടുന്നതിന് തെളിവായി നില നില്ക്കുന്നു ഇസ്ലാമിന്റെ നല്ല വശങ്ങൾ കാണാതെ അഫ്ഗാനിലേയും പാക്കിസ്താനിലേയും വിവരമില്ലാത്തതും മനുഷ്യത്വമില്ലാത്തതുമായ നരഭോജികൾ ചെയ്തു കൂട്ടിയ മ്യഗീയതയെ ഇസ്ലാമിന്റെ പേരിൽ പറഞ്ഞു പരത്തരുത്‌ നമുക്കിടയിലും ഇത്‌ പോലുളള നരഭോജികൾ ഒളിഞ്ഞിരിപ്പുണ്ടാകും അവരെ കണ്ടെത്തി ഉന്മൂലനം ചെയ്യേണ്ടത്‌ ഓരൊ മത വിശ്വാസിയുടേയും ഉത്തരവാധിത്തമായി ഏറ്റെടുക്കണം അതിൽ മുസ്ലിം,ഹിന്ദു,ക്രിസ്ത്യൻ വേർ തിരിവ്‌ പാടില്ല കാരണം ഇന്നലെ നമ്മൾ കണ്ട നര നായാട്ട്‌ ഇനി ഒരിക്കലും ആവർത്തിക്കരുത്‌
Posted on: Thu, 18 Dec 2014 04:35:42 +0000

Trending Topics



Recently Viewed Topics




© 2015