എല്ലാ വിശ്വാസ്സങ്ങളും - TopicsExpress



          

എല്ലാ വിശ്വാസ്സങ്ങളും ആരാധനാലയങ്ങളും നിലനില്‍ക്കട്ടെ വിശ്വാസ്സാചാരങ്ങളാല്‍ ആഘോഷങ്ങള്‍ക്ക് ചാരുതയേകുന്നു ദേവാലയങ്ങളും ക്ഷേത്രങ്ങളും അവക്കു ചുറ്റിലും മനശാന്തി തേടുന്നവരും അവയിലെ ആഘോഷങ്ങളും പൂരങ്ങളും നേര്‍ച്ചകളും പള്ളിപെരുന്നാളുകളും ഓണവും ക്രിസ്തുമസും ഈദും എല്ലാം വളേരെ മനോഹരമാണ് ഇതൊക്കെ ഇല്ലാണ്ടായാല്‍ പിന്നെ എന്തുരസം ! നമുക്ക് വേണ്ടാത്തത് വിശ്വാസ്സങ്ങളിലെ ശത്രുതയാണ് ! വിശ്വാസ്സങ്ങളും ആചാരങ്ങളും ചോദ്യം ചെയ്യപ്പെടുന്നത് അതില്‍ ശത്രുതയും വര്‍ഗ്ഗീയതയും ഉള്ളത് കൊണ്ടാണ് ! പള്ളി ഖബറിലെ ആറടിമണ്ണില്‍ അല്ലെങ്കില്‍ പള്ളി സെമിത്തേരിയിലെ ആറടി മണ്ണില്‍ അല്ലെങ്കില്‍ വിറക് കൊള്ളികളുടെ ദഹനശയ്യയില്‍ നാമെല്ലാം നീറിയൊടുങ്ങുംബോള്‍ മാന്ന്യ ദേഹങ്ങള്‍ക്ക് വേണ്ടി പരസ്പരം ഒരു തുള്ളീ കണ്ണുനീര്‍ പൊഴിക്കുന്ന സ്നേഹം നിറഞ്ഞ മനസ്ഥിതിയാണ് നമുക്കുണ്ടാവേണ്ടത് ! അഹ് ലന്‍ യാ ഇസ്തിഖാഹുല്‍ കിറാം മഹസ്സലാമ ♥
Posted on: Sun, 16 Nov 2014 08:45:23 +0000

Trending Topics



Recently Viewed Topics




© 2015