എവിടെയും വേട്ട - TopicsExpress



          

എവിടെയും വേട്ട മൃഗങ്ങളുടെ ഇരകള്‍ നിരപരാധികള്‍ മാത്രം ! രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള അവരുടെ വേട്ടകള്‍ സ്ഥലകാലതീതമാണ്. എന്നും അവര്‍ പ്രത്യക്ഷപെട്ടിരിക്കുന്നത് പ്രതിരോധിക്കാനുള്ള ശക്തമായ കവചം കൊണ്ടാണ് . അതിനവര്‍ ഇസ്ലാമാകും ഹിന്ദുവാകും ക്രിസ്ത്യാനിയാകും . പാകിസ്ഥാനിലെ ബോംബ് സ്ഫോടനത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്തം ഇസ്ലാം ആണെന്ന് പറഞ്ഞ് മുതലക്കണ്ണീര്‍ ഒലിപ്പിക്കുന്ന ചിലരുടെ പോസ്റ്റ്കള്‍ കണ്ടപ്പോള്‍ , വേട്ട മൃഗങ്ങള്‍ വീണ്ടും മുഖം മൂടിയണിഞ്ഞു ഇവിടെ അലഞ്ഞുതിരിയുന്നു എന്ന ഭീതി . മുറിവുകളുടെ പുറത്ത് മരുന്ന് വച്ച് കെട്ടിയിട്ട് കാര്യമില്ല. കാലങ്ങളോളം അടങ്ങികിടന്ന ശേഷം അവ പുറത്തുചാടും. പ്രശ്‌നങ്ങളുടെ വേര് കണ്ടെത്തി അവയെ പിഴുത് മാറ്റുകയാണ് വേണ്ടത്. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി സാധാരണക്കാരന്റെ ചോര കുടിക്കുന്ന തല്‍പ്പര കക്ഷികളെ തിരിച്ചറിയാന്‍ നമ്മള്‍ തയ്യാറാകേണ്ടതുണ്ട്. വേട്ട നായ്ക്കളുടെ വായിലെ ചോരയ്ക്ക് പ്രത്യയശാസ്ത്രങ്ങളുടെ നിറം നല്‍കുന്നവര്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ അല്ല എന്ന് തിരിച്ചറിയുന്ന വിവേകമുള്ള ലോകമുണ്ടെന്നു വിസ്മരിക്കരുത്. .
Posted on: Thu, 18 Dec 2014 01:33:14 +0000

Trending Topics



Recently Viewed Topics




© 2015