ഐ.എസ്.ഐ.എസ്.ന്റെയും - TopicsExpress



          

ഐ.എസ്.ഐ.എസ്.ന്റെയും മറ്റും പേരില്‍ നിരപരാധികളായ മുസ്ലീംങ്ങളെ ജയിലിലയടച്ചിടരുതെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ഇ. അഹമ്മദ് ഇന്ന് ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ ശക്തമായി ആവശ്യപ്പെട്ടു. നിരപരാധികളായ ആരുടെയും പേരില്‍ നടപടിയെടുക്കില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ തന്റെ ശ്രദ്ധയില്‍പെടുത്തിയാല്‍ ഉടന്‍ നടപടിയെടുക്കാമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ ഉറപ്പ് നല്‍കി. ഇന്ന് ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ ഐ.എസ്.ഐ.എസ്. തീവ്രവാദത്തിന്റെ പേരില്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ചോദ്യവേളയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ നയം മുസ്‌ലിംലീഗ് നേതാവ് സഭയെ അറിയിച്ചു. ഇ. അഹമ്മദ് ചോദ്യോത്തരവേളയില്‍ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു: വളരെ ആകാംക്ഷയോട് കൂടിയാണ് ഞാനിവിടെ ചോദ്യം ഉന്നയിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഉത്തരവാദപ്പെട്ട സംഘടനകളും പ്രത്യേകിച്ച് എന്റെ സമുദായവും എന്റെ പാര്‍ട്ടിയും ഐ.എസ്.ഐ.എസ്. എന്നു പറയുന്ന തീവ്രവാദ സംഘടനയുടെ ഇസ്ലാമിന്റെ പേരിലുള്ള പ്രവര്‍ത്തനങ്ങളെ ശക്തമായി അധിക്ഷേപിച്ചിരിക്കുന്നു. അവരുമായി ആരും കൂട്ടുചേരുകയില്ല. എന്റെ പാര്‍ട്ടിയുടെ പേരില്‍ ഞാന്‍ ഉറപ്പ് തരുന്നു ഐ.എസ്.ഐ.എസ്.നെ അനുകൂലിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കുകയില്ല എന്നും ഞങ്ങളെന്നും ഇസ്ലാമിക തത്വങ്ങള്‍ക്കെതിരായ അവരുടെ പ്രവര്‍ത്തനങ്ങളെ നഖശികാന്തം എതിര്‍ക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന എല്ലാ ഭാഗങ്ങളില്‍നിന്നും മേശക്കടിച്ച് സ്വാഗതം ചെയ്തു. അഹമ്മദ് തുടര്‍ന്നു. ആഭ്യന്തര മന്ത്രിയോട് എനിക്ക് ആവശ്യപ്പെടാനുള്ളത് ഏതെങ്കിലും നിരപരാധിയായ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ ഐ.എസ്.ഐ.എസ്.ന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലടക്ക പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. പഴയ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഇവിടെയുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ലവണ്ണം അറിയാം. നിരപരാധികളായ ആളുകളെ ഐ.എസ്.ഐ.എസ്.ന്റെ പേരില്‍ ജയിലിലടക്കപ്പെടുന്നുണ്ടോ. എന്റെ പാര്‍ട്ടിയുടെ പേരില്‍ സഭക്ക് ഉറപ്പ് നല്‍കുന്നു ഞങ്ങള്‍ ഒരിക്കലും ഐ.എസ്.ഐ.എസ്.നെ അനുകൂലിക്കുകയില്ല. ഐ.എസ്.ഐ.എസ്.നെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുന്നു. എനിക്ക് ആഭ്യന്തര മന്ത്രിയില്‍ നിന്ന് ഒരു ഉറപ്പ് ലഭിച്ചേ തീരൂ. നിരപരാധിയായ ഒരു മുസ്‌ലിമിനെ പോലും ഐ.എസ്.ഐ.എസ്.ന്റെ പേരില്‍ ബുദ്ധിമുട്ടിക്കുകയോ ദ്രോഹിക്കുകയോ ചെയ്യാന്‍ പാടില്ല. അഹമ്മദിന് ആഭ്യമന്തര മന്ത്രിയുടെ ഉറപ്പ് അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ലോകത്തെ പല വികസിത രാജ്യങ്ങളും പ്രത്യേകിച്ച് ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ. യു.എസ്.എ. പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബം പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ന്യൂനപക്ഷം ഇവിടത്തെ യുവാക്കളെ ഇത്തരം പ്രവര്‍ത്തനങ്ങലേക്ക് പോകാതെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. നിരപരാധികളായ യുവാക്കള്‍ക്കെതിരെയോ വ്യക്തികള്‍ക്കെതിരെയോ നടപടിയെടുക്കില്ലെന്ന് അഹമ്മദ് സാഹിബിന് ഞാന്‍ ഉറപ്പ് നല്‍കുന്നു എന്ന് ആഭ്യന്തര മന്ത്രി സഭയില്‍ പ്രസ്താവിച്ചു. അത്തരം എന്തെങ്കില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ അറിയിക്കണമെന്നും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.In Lok Sabha today during Question Hour, Home Minister Mr. Rajnath Singh assured Mr. E. Ahamed, leader of Indian Union Muslim League, that no innocent person from the Muslim community jailed and put to difficulties in the name of ISIS. Whenever such matter will be brought to the attention, he will take necessary action thereof. When the question of ISIS activities affecting India, Mr. Ahamed categorically said that “no responsible organisations from the minority community especially my party and community condemn the activities of ISIS as they have exhorted community in the name of Islam. Nobody will associate with them. I assure on behalf of my party that we will never allow anybody to support ISIS. We will always oppose it tooth and nail because they are doing everything against the principles of Islam. At the same time, I would request the Hon’ble Home Minister to see to it whether any innocent Muslim has been jailed in the name of ISIS activities.” “I want to inform the Home Minister that innocent people are now being jailed in the name of ISIS. We will never support ISIS. We will support Government’s action to oppose and suppress ISIS. I want an assurance from the Home Minister that he will see that no innocent Muslims will be put to difficulties in the name of ISIS” He said. Mr. Rajnath Singh, while replying to the question raised by Mr. Ahamed, informed the house that Minorities in India do not encourage such activities, though some vested elements in the developed countries do so. Mr. Rajnath Singh has assured Mr. Ahamed in the House that no innocent Muslim youth will be subjected to harassment or impose any action. Home Minister also asked Mr. Ahamed, in case he come across any such incidents he may bring it to his notice, and necessary action will be taken thereof.
Posted on: Tue, 16 Dec 2014 15:23:10 +0000

Trending Topics



Recently Viewed Topics




© 2015