ഒരു പുസ്തകത്തെ പരിചയ - TopicsExpress



          

ഒരു പുസ്തകത്തെ പരിചയ പെടാം … ഈ അടുത്തകാലത്ത്ഞാന്വായിച്ച നല്ല പുസ്തകങ്ങളില്ഒന്നാണ് ഈ പുസ്തകം.കാരണം പ്രശസ്തമായ അറുപത്തി അഞ്ചോളം പുസ്തകങ്ങള്എഴുതുകയും ഇന്ത്യന്കമ്മ്യുണിസ്റ്റ്പാര്ട്ടിയുടെ സ്ഥാപകരില്പ്രമുഖനും Radical Humanisum സ്ഥാപകന് മായ M N Roy രചിച്ച Historical Role of Islam ആണ് കൃതി. ഗ്രന്ഥകാരനെ കുറിച്ച് അല്പ്പം: 1887 - ബംഗാളില്ബ്രാഹ്മണ കുടുംബത്തില്ജനിച്ചു. ചെറുപ്രായത്തില്തന്നെ രഹസ്യ വിപ്ലവ പ്രസ്ഥാനത്തില്ചേര്ന്ന്. ഇന്ത്യന് കമ്മ്യുണിസ്റ്റ് പാര്ട്ടിക്ക് സംഘടന നേത്രത്വം നല്കിയ ആദ്യ നേതാക്കളില്പ്രമുഖന്. ലെനിന്സുഹുര്തു ആയിരുന്നു. Communist International ഇല്അംഗമായ ആദ്യ ഇന്ത്യക്കാരന്. ചൈന , ജപ്പാന്, അമേരിക്ക , റഷ്യ എന്നിവിടങ്ങളില്രാഷ്ട്രീയ പ്രവര്ത്തനങ്ങള്നടത്തി. 1928 -ഇല്സ്റ്റാലിന്റെ തീവ്ര ഇടതുപക്ഷ നയതോടും ഫാസിസ്റ്റ്പ്രവണതയോടും വിയോജിച്ചു ഇന്ത്യയിലേക്ക് തിരിച്ചു വന്നു . പിന്നീട് കോണ്ഗ്രസില്ചേരുകയും 1940 ഇല്കോണ്ഗ്രസ്പ്രസിഡണ്ട്സ്ഥാനത്തേക്ക് മത്സരിച്ചു മൌലാനാ ആസദിനോട് പരാജയപെട്ടു.തുടര്ന്ന് Radical Humanisum എന്ന ചിന്തധാരക്ക് രൂപം നല്കിയത്.. Beyond Communism, Materialism, The Historical Role of Islam,Science and Philosophy തുടങ്ങിയ പ്രധാന കൃതികളില്ചിലതാണ്. പുസ്തകത്തെ കുറിച്ചു:- ഇസ്ലാം ,ചരിത്രപരമായ പങ്കിനെ കുറിച്ചു വളരെ ആധികാരികമായി തന്നെ ഇവിടെ എഴുത്തുകാരന്വിലയിരുത്തുന്നു.. വളരെ തെറ്റിധരിക്കപെട്ട ഒരു മതത്തെ ആ മതത്തിന്റെ വക്തവല്ലാത്ത ഒരാള്ആധികാരികമായ തെളിവുകളോടെ വിലയിരുത്തുന്നു എന്നത് തന്നെ ഈ പുസ്തകത്തെ വേറിട്ടുനിര്ത്തുന്നു.. 1939 ആണ് എം എന്റോയി ഈ പുസ്തകം രചിക്കുന്നത്. കമ്മ്യൂണിസം വെടിഞ്ഞു കോണ്ഗ്രസില്ചേര്ന്ന് പ്രവര്ത്തിക്കുന്ന കാലം . ഇതേ ജനാതിപത്യ തല്പരതയാകം ഇസ്ലാമിനെ കുറിച്ച് ഏകപക്ഷീയവും , അന്യായവുമായ കുപ്രചാരണങ്ങല്ക്കെതിരെ ശക്തമായ തൂലിക ചലിപ്പിക്കാന്അദ്ധേഹത്തെ പ്രേരിപിച്ചത്. അക്കാലത്തു (ഇപ്പോഴും) ഇസ്ലാം ആയുധത്തിന്റെയും ബാലാല്കാരതിന്റെയും മതമാണന്ന മുന്ധാരണയാണ് ഇന്ത്യയിലെ പൊതുസമൂഹത്തില്പ്രതിഷ്ടിക്കപെടുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നാല്ഇസ്ലാമിന്റെ യഥാര്ത്ഥ സ്രോതസ്സ് വാള്അല്ല മറിച്ച് ഇസ്ലാമിക ദര്ശനത്തില്ഉള്കൊള്ളുന്ന സമാധാന കാംക്ഷയും വിപ്ലവാത്മകതയുമായിരുന്നുവെന്ന് ചരിത്ര വസ്തുക്കളുടെ പിന്ബലത്തോടെ അദ്ദേഹം സമര്തിക്കുന്നു.. അദ്ദേഹം എഴുതുന്നു Islam means to make peace, or the making of peace: to make peace with God by doing homage to his Oneness, repudiating the fraudulent divinity of idols which had usurped His sole claim to the devotion of man; and to make peace on earth through the union of the Arabian tribes. The peace on earth was of immediate importance, and greater consequence. The temporal interest of the Arabian merchants required it; for, trade thrives better under peaceful conditions. Since decayed states and degenerated religions bred the germs of continued wars and perennial revolts, their destruction was a condition for peace. The creed of Mohammad: made peace at home, and the martial valour of the Saracans conferred the same blessing on the peoples inhabiting the vast territories from Samarqand to Spain. ഇസ്ലാം എന്നാല്സമാധാനം ഉണ്ടാക്കല്എന്നര്ത്ഥം. മനുഷ്യനുമായി മാത്രമല്ല, ദൈവവുമായി സമാധാനം സ്ഥാപിക്കുക എന്നത് ഇസ്ലാമിന്റെ പ്രഖ്യാപിത ലക്ഷ്യമാകുന്നു. ....മുഹമ്മദിന്റെ വിശ്വാസ പ്രമാണങ്ങള്അറബ് ലോകത്ത് ശാശ്വത സമാധാനത്തിന്റെ വിത്തുകള്പാകി. സമര്ഖന്ത്മുതല്സ്പെയിന്വരെ വ്യാപിച്ച ഒരു വിസ്തൃത ലോകം ഒന്നടങ്കം ഇസ്ലാമിക ആദര്ശങ്ങളില്നിന്നും ശക്തി സംഭരിച്ച് കൊണ്ട് അതിവേകം ഉയര്ന്നു വന്നു. . അത്ഭുതകരമായ ഈ പ്രതിഭാസം എങ്ങിനെ സംഭവിച്ചു എന്ന ചോദ്യത്തിന് മുന്പില്ചരിത്രകാരന്മാര്പരിഭ്രമിച്ചു നില്കുകയാണ്. ശാന്തതയും സഹിഷ്ണതയും പുലര്ത്തിയിരുന്ന ഈ വിഭാഗങ്ങളെ ഇസ്ലാമിക മതഭ്രാന്തിന്റെ പിന്ബലത്തോടെ ആക്രമിച്ചു കീഴ്പെടുതിയാണ് ഇസ്ലാമിന് മേല്പറഞ്ഞ വിജയം വരിക്കാന്കഴിഞ്ഞത് എന്ന അസംബന്ധ സിന്ധാന്തം അഭ്യസ്ത വിദ്യരായ ലോകം തള്ളികളഞ്ഞതാണ്. ഇസ്ലാമിന്റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തര്ഭവിച്ച വിപ്ലവ സ്വഭാവം കൊണ്ടും ഗ്രീസ്, റോം , പേര്ഷ്യ തുടങ്ങിയ പുരാതന സംസ്ക്രിതികളുടെ മാത്രമല്ല ഇന്ത്യ , ചൈന തുടങ്ങിയ സംസ്കാരങ്ങളുടെ ജീര്ണതകൊണ്ടും സംഭവിച്ചതാണെന്ന് കാണാം. ഇസ്ലാമിന്റെ ആത്മീയതകല്ല , സാമൂഹിക വിമോചന ആശയങ്ങള്കാണ് എം എന്റോയ് അടിവരയിടുന്നത്. . ഇസ്ലാമിന്റെ വിപ്ലവാത്മകതയുടെ അടിവേര് വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ സന്കല്പതിലും ജീവിതത്തെ കുറിച്ചുള്ള സമഗ്ര വീക്ഷണതിലുമാനെന്നു അദ്ദേഹം തിരിച്ചറിയുനുണ്ട്. അദ്ദേഹം എഴുതുന്നു ഏക ദൈവവാദം ചരിത്രത്തിലെ ഒരു വഴിതിരുവായിരുന്നു. അതിന്റെ പ്രവര്ത്തനത്തെ അതിശക്തമായ ഒഴുക്കുള്ള ഒരു ജലാശയതോട് ഉപമിക്കാം. ശാസ്ത്രം ഉയര്ത്തിവിട്ട അതിതീവ്ര ജല പ്രളയങ്ങള്കൊന്നും , ആ ജലാശയത്തെ ഇല്ലാതാക്കാന്കഴിഞ്ഞില്ല. ഏക ദൈവ വിശ്വാസത്തില്അതിഷ്ടിതമായ യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളില്ഏറ്റവും മഹത്തരമായത് ഇസ്ലാം തന്നെയെന്ന്ചരിത്ര പാഠങ്ങള്സാക്ഷ്യപെടുത്തുന്നു. ക്രിസ്തു മതത്തെ റോയ് വിലയിരുത്തുന്നത് ഇപ്രകാരമാണ്. സീസറിനുള്ളത് സീസറിന് നല്കുക എന്ന നാണംകെട്ട ഒത്തുതീര്പ്പിന് വിധേയനായ ശാന്തനായ ഒരു കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കാന്അവര്ക്ക് ഒരു മടിയും ഉണ്ടായില്ല ..ഇത്തരം ഒരു ഒത്തുതീര്പ്പ് , ക്രിസ്തുമത രൂപവല്കരണത്തിന് പക്ഷാതലമായി വര്ത്തിച്ച യഹൂദ മതത്തിന്റെ വിപ്ലവ പാരമ്പര്യത്തിന്റെ നഗ്നമായ ലഘനമായിരുന്നു. ഇത് വഴി അന്നത്തെ സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങള്പരിഹരിക്കുനതിനു സഹായകമായ ഒരു സാമൂഹിക വ്യവസ്ഥക്ക് അടിത്തറയിടാനുള്ള നീക്കത്തെ തടയുക മാത്രമല്ല അത്തരം സ്വപ്നങ്ങള്സൂക്ഷികുന്നവരെ വന്ജിക്കുക കൂടി ചെയ്തു. ചരിത്രത്തില്ഏറ്റവും വികലമാക്കപെട്ട ഏടുകളില്ഒന്നാണ് ഇന്ത്യയില്ഇസ്ലാമിന്റെ ആഗമനം. മുഹമ്മദ്ഗസ്നിയുടെ വാള്ഒരു ഭീകര പ്രതീകമായി ഇന്ത്യക്കാരന്റെ മനസ്സില്പ്രതിഷ്ടിക്കാനുള്ള നിരന്തര ശ്രമങ്ങള്ഇന്നും തുടരുന്നു. എന്നാല്ഇന്ത്യയിലെ ഇസ്ലാമിന്റെ വ്യാപനത്തിന്റെ യഥാര്ത്ഥ കാരണം തേടേണ്ടത് മുസ്ലിം ഭരണാധികാരികളുടെ ആയുധപുരകളില്അല്ല മരിച്ചു ജാതി വ്യവസ്ഥയും സാമൂഹിക അസമത്വവും ശിതിലമാക്കിയ ഇന്ത്യന്സംസ്കൃതിയുടെ ജീര്ണതകളിലാനെനു ഗ്രന്ഥകാരന്സമര്തികുന്നു. ഇത് അംഗീകരിക്കാത്ത ചരിത്ര നിര്മിതികള്ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ തന്നെയാണ് വെല്ലു വിളിക്കുനത്.. അദ്ദേഹം പറയുന്നു ചരിത്രത്തിന്റെ ഈ യദാര്ത്ഥ വായന ഒരു കാര്യം വെക്തമാക്കുന്നു. മുസ്ലിങ്ങളുടെ മതത്തോടും അവരുടെ സംസ്കാരത്തോടും ഹിന്ദു സമൂഹം പുലര്ത്തുന്ന ഗര്വു നിറഞ്ഞ അവഗണന ശുദ്ധ അസംബന്തമാണ്. ഈ അസംബന്ധം നമ്മുടെ ചരിത്രത്തെ അവഹേളിക്കലാണ് ...നമ്മുടെ രാജ്യത്തിന്റെ ഭാവിയെ മുരിവേല്പിക്കലാണ്. ഈ കാഴ്ചപ്പാടാണ് ഈ ഗ്രന്ഥത്തെ ഇന്നും പ്രസക്തമാക്കുന്നത്. എം എന്റോയിയുടെ പുസ്തകം ഇവിടെ marxists.org/archive/roy/1939/historical-role-islam/ ലഭ്യമാണ് . Historical role of Islam എന്ന M N Roy യുടെ ഈ പുസ്തകം ദയലോഗ് സെന്റെറിനു വേണ്ടി പ്രശസ്ത എഴുത്തുകാരന്കെ സി വര്ഗീസ്മലയാളത്തിലേക്ക് ഇസ്ലാമിന്റെ ചരിത്ര പരമായ പങ്ക് എന്ന പേരില്വിവര്ത്തനം ചെയ്തിടുണ്ട്.
Posted on: Sun, 23 Nov 2014 06:53:56 +0000

Trending Topics



Recently Viewed Topics




© 2015