കൊച്ചി: തന്റെ - TopicsExpress



          

കൊച്ചി: തന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സൂപ്പര്‍ലീഗ് ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുറത്തിറക്കി. ടീമിന്റെ തീം സോങും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കലാഭവന്‍ മണിയാണ് തീം സോങ് പാടിയിരിക്കുന്നത്. ദൃഢനിശ്ചയവും വിശ്വാസ്യതയുമാണ് മഞ്ഞ നിറത്തിലുള്ള ടീം ജഴ്‌സി പ്രതിനിധീകരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. മികച്ച കളിക്കാരെയാണ് ടീമിന് ലഭിച്ചിരിക്കുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെങ്കിലും കടുത്ത വെല്ലുവിളികള്‍ ഒന്നിച്ചു നിന്ന് മറികടക്കാന്‍ ടീമിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള താരങ്ങളെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമെന്നും താരം പറഞ്ഞു. ആരാധകരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചാണ് സച്ചിന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഫുട്ബാളിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കും കിടിലന്‍ പോസ്റ്റുകള്‍ക്കും ഈ കിക്ക്ഓഫ് പേജ് ലൈക്‌ https://facebook/pages/Kick-off/728712687150160?ref_type=bookmark —
Posted on: Tue, 30 Sep 2014 02:02:51 +0000

Trending Topics



Recently Viewed Topics




© 2015