കാരറ്റ് - TopicsExpress



          

കാരറ്റ് സംസ്കൃതത്തില്‍ ശിഖമൂലം എന്ന പേരിലറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേരാണ് കാരറ്റ് (Carrot). അംബലിഫെറെ (Umbelliferae) സസ്യകുടുംബത്തില്‍ പെട്ടതാണിത്. പോഷകമൂല്യം കൂടാതെ ഔഷധഗുണങ്ങള്‍ അനവധിയുള്ള പച്ചക്കറികളില്‍ ഒന്നാണ് കാരറ്റ്. ചുകപ്പ് നിറത്തിലും മഞ്ഞനിറത്തിലും രണ്ടുതരം കാരറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ചുകപ്പ് നിറത്തിലുള്ള കാരറ്റുകളാണ് അധികം നല്ലത്. കാരറ്റിനെ മഞ്ഞമുള്ളങ്കി എന്നും മലയാളത്തില്‍ പറയാറുണ്ട്. എന്നാല്‍ മുള്ളങ്കിയും കാരറ്റും രണ്ടും രണ്ടായിട്ടാണ് അറിയപ്പെടുന്നത്. വിറ്റാമിന്‍ എ യുടെ രൂപമായ കരോട്ടിന്‍ ധാരാളം അടങ്ങിയ കിഴങ്ങായതുകൊണ്ടാണ് കാരറ്റ് എന്ന് പറയുന്നത്. കാരറ്റ് പച്ചയായി കഴിക്കാന്‍ നല്ലതാണ്. കാരറ്റ് പെട്ടെന്ന് ദഹനത്തെ ഉണ്ടാക്കുന്നതും മധുരമുള്ളതുമാണ്. രക്തം ഉണ്ടാകുവാനും രക്തശുദ്ധിക്കും തൊലിക്ക് മാര്‍ദ്ദവം ഉണ്ടാകാനും മലബന്ധത്തെ ഇല്ലാതാക്കാനും നല്ലതാണ്. ശരീരപുഷ്ടിയും ധാതുശക്തിയും പ്രദാനം ചെയ്യുന്നതും വാതപിത്തങ്ങള്‍ക്ക് നല്ലതുമാണ് കാരറ്റ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകള്‍, ഉദരരോഗം, അഗ്നിമാന്ദ്യം, മെലിച്ചില്‍, ഗ്രഹണി, മൂലക്കുരു, രക്തം ഛര്‍ദ്ദിക്കല്‍, മൂത്രനാളിപ്പഴുപ്പ് എന്നിവയ്ക്ക് നല്ലതാണ് കാരറ്റ്. കാരറ്റുനീരും അതിന്റെ പകുതിഭാഗം ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍തൈരും ചേര്‍ത്ത് കാലത്ത് അപ്രകാരം വൈകുന്നേരവും കഴിച്ചുകൊണ്ടിരുന്നാല്‍ രക്താര്‍ശ്ശസ്സിന് വളരെ ഫലം ചെയ്യും. 3 ഔണ്‍സ് കാരറ്റുനീര് 3 ഔണ്‍സ് ആട്ടിന്‍പാലും ചേര്‍ത്ത് നേരിയ തീനാളത്തില്‍ തിളപ്പിച്ച് പകുതിയാക്കി കുറുക്കി ചൂടോടെ നിത്യവും കഴിച്ചാല്‍ ഗര്‍ഭം അലസിപ്പോകുന്ന സ്ത്രീകള്‍ക്ക് ഗുണം ചെയ്യും. ഒന്നാംമാസം മുതല്‍ എട്ടാംമാസം വരെ കഴിക്കേണ്ടതാണ്. സ്ത്രീകള്‍ക്ക് അമിതമായ രക്തസ്രാവം ഉണ്ടായാല്‍ കാരറ്റിന്റെ നീര് ഓരോ ഔണ്‍സ് വീതം 4 നേരം കഴിച്ചാല്‍ ശമനമുണ്ടാകും. സ്തനവളര്‍ച്ചയ്ക്ക് 3 ഔണ്‍സ് കാരറ്റ് നീരില്‍ 15 ഗ്രാം നാഗബലാസര്‍പ്പിസ് ചേര്‍ത്ത് കഴിച്ചാല്‍ മതി. അര ഗ്ലാസ്സ് കാരറ്റിനീരില്‍ ഒരു ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്ത് രാവിലെ കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിന് നല്ല ഫലം ചെയ്തുകാണാം. ചൂടുള്ള വെണ്ണീറിലോ ചൂടുള്ള മണലിലോ കാരറ്റ് ചുട്ടെടുത്ത് രാത്രി തുറന്ന സ്ഥലത്ത് മഞ്ഞില്‍ വെച്ച് കാലത്ത് കല്‍ക്കണ്ടവും പനിനീരും ചേര്‍ത്ത് അരച്ച് കഴിക്കുകയാണെങ്കില്‍ അമിതമായി ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നല്ലതാണ്. ഹൃദയവാല്‍വിനുണ്ടാകുന്ന വൈകല്യം മാറാന്‍ ഈ പ്രയോഗം ഗുണം ചെയ്യും. കാരറ്റ് ചെറുതായരിഞ്ഞ് ഒരു തുണിയില്‍ കെട്ടി പിഴിഞ്ഞെടുക്കുന്ന നീരില്‍ വെള്ളമോ ചൂടുള്ള പാലോ ചേര്‍ക്കാവുന്നതാണ്. പാലാണ് കൂടുതല്‍ നല്ലത്. ഈ കാരറ്റുനീര് കഴിക്കുന്നത് വൃദ്ധന്മാര്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്ലതാണ്. ഈ നീര് പലരോഗങ്ങള്‍ക്കും നല്ലതാണെങ്കിലും പനിയുള്ളവര്‍ക്ക് നല്ലതല്ല.
Posted on: Wed, 05 Nov 2014 11:25:49 +0000

Trending Topics



Recently Viewed Topics




© 2015