കേരളത്തില്‍ മറ്റൊരു - TopicsExpress



          

കേരളത്തില്‍ മറ്റൊരു ഹര്‍ത്താല്‍ കൂടി... ഇത്രയും നാള്‍ മതങ്ങളെ തള്ളിപ്പറഞ്ഞിരുന്ന സിപിഎം നും മറ്റും ഇപ്പൊ വല്ലാത്തൊരു മമത... പ്രതിഷേധം എന്തിനും ആകട്ടെ...പൊതുമുതല്‍ നശിപ്പിച്ചുകൊണ്ട് ഇവര്‍ എന്ത് നേടാനാണ്... ഇത്തരം സമരമാര്‍ഗങ്ങള്‍ ക്രൈസ്തവതക്കു ചേര്‍ന്നതാണോ എന്ന് എനിക്കൊരു സംശയം ഉണ്ട്... പണ്ടും ക്രൈസ്തവര്‍ സമരം നടത്തിയിട്ടുണ്ട്... പാര്‍ട്ടികളുടെ പിന്തുണയില്ലാതെ, അക്രമങ്ങള്‍ കൂടാതെ ഒരു ജനകീയ സമരം നടത്താന്‍ ഉള്ള കെല്‍പ്പ് മതനേതാക്കള്‍ക്കോ വിശ്വാസികള്‍ക്കോ ഇല്ലേ ?? ഇടയലേഖനങ്ങളെ സഭയുടെ രാഷ്ട്രീയപത്രിക ആയി തരം താഴ്ത്താന്‍ പാടുള്ളതാണോ... മറിച്ചു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്താണെന്ന് വ്യക്തമായി വിശ്വാസികളെ ബോധവല്കരിക്കാന്‍ ആരെങ്കിലും ഒരു ശ്രമം നടത്തുന്നുമില്ല... സമരം ചെയ്യുന്ന മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തിനും അറിയില്ല അത് എന്താണെന്ന്... അത് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ശ്രമിക്കുന്നില്ല... അതെന്തേ അങ്ങനെ... പണ്ട്...എന്ന് വച്ചാല്‍ അത്ര പണ്ടൊന്നുമല്ല...തൊട്ടു മുന്പ് ഇലക്ഷന്‍ നടന്നപ്പോ ഇവന്മാര് പൊക്കിക്കൊണ്ട് വന്നതാണ് ഒരു മുല്ലപ്പെരിയാര്‍ ... ഇരുന്നും കിടന്നും ഉപരോധിച്ചും ഒക്കെ സമരിച്ചു... ഇന്ന് പൊട്ടും നാളെ പൊട്ടും...പൊട്ടിയാല്‍ മൂന്നു ജില്ലകള്‍ ഒലിച്ചു അറബിക്കടലില്‍ ലയിക്കും... ഡാം പൊട്ടിയാല്‍ ആദ്യം മരിക്കുന്നത് ഇവര്‍ ആണെന്നും പറഞ്ഞു കുറെ പാവങ്ങളുടെ വീഡിയോ കാണിച്ചു മാധ്യമങ്ങളും അര്‍മാദിച്ചു... എന്തൊക്കെ ആയിരുന്നു... ഇലക്ഷന്‍ കഴിഞ്ഞപ്പോ എല്ലാവരും പൊടിയും തട്ടി പോയി... ആരും ചോദിക്കാന്‍ ഇല്ലാത്ത കുറെ പാവങ്ങളെ പറഞ്ഞു പേടിപ്പിച്ചു... അവര്‍ ഇന്നും അവിടെ പേടിച്ചു ജീവിക്കുന്നു...സമരം ഇന്നും തുടരുന്നു... തമിഴ് നാട്ടില്‍ പോയി കഷ്ടപ്പെട്ട് കൃഷി ചെയ്തിരുന്ന കുറെ പേര്‍ കൊള്ളയടിക്കപ്പെട്ടു...കേറി കിടക്കാന്‍ ഒരിടമില്ലാതെ, തിരിച്ചു പോകാന്‍ പേടിച്ചു, അവരില്‍ പലരും ഇന്ന് എന്ത് ചെയ്യണം എന്നറിയാതെ മരിച്ചു ജീവിക്കുന്നു... ഇവരെ ഒന്നും മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ ഇപ്പൊ വേണ്ട... പഴയ ന്യൂസ് വാല്യു ഇല്ലാത്തത് തന്നെ കാരണം... ഈ സമരത്തിനും ഇതൊക്കെ തന്നെ ആയ്രിക്കും അവസ്ഥ... ചൂഷണം... അത് പ്രകൃതിയെ ആയാലും പാവം ജനങ്ങളെ ആയാലും... നമ്മുടെ നാട്ടില്‍ മുറക്ക് നടന്നുകൊണ്ടേയിരിക്കും.... കുറിപ്പ്... (മുന്‍കൂര്‍ ജാമ്യം എന്നും പറയാം..) : എന്റെ വീടും ഈ പറയുന്ന മേഖലയില്‍ പെടുന്നതാണ്...
Posted on: Mon, 18 Nov 2013 11:02:42 +0000

Trending Topics



Recently Viewed Topics




© 2015