കോഴിക്കോട്ട് ചുംബന - TopicsExpress



          

കോഴിക്കോട്ട് ചുംബന സമരത്തിൽ പങ്കെടുക്കാനെത്തിയവർക്കു നേരെ മർദ്ദനത്തിന്റെയും ബലപ്രയോഗത്തിന്റെയും തെറിവിളിയുടെയും വസ്ത്രാക്ഷേപത്തിന്റെയും പരിഹാസ്യത കൊണ്ട് സമരത്തെ അതിജീവിക്കാൻ നോക്കുന്നു സർക്കാരും സദാചാര ഗുണ്ടകളും. ഹനുമാൻ സേനയും പോലീസും ഒപ്പം ചേർന്ന് ചുംബന സമരക്കാരെ മർദ്ദിക്കുന്നു. മർദ്ദിച്ചും തെറിവിളിച്ചും തറയിലിട്ട് വലിചിഴച്ചും പെണ്ണുങ്ങളെ കൈയേറ്റം ചെയ്തും പെണ്ണുങ്ങളുടെ വസ്ത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിച്ചും അവർ ഒരുമിച്ച് താണ്ടവമാടി. അങ്ങനെ പുരോഗമന ജനാധിപത്യത്തിന്റെ മുഖത്ത് ചുംബനത്തിന്റെ പുഞ്ചിരി വിടരുന്നത് നിലവിളികളായി മാറ്റാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷെ, കാലം ഇവരെ നിലവിളികളിലേക്ക്‌ തള്ളി നീക്കാൻ പോവുകയാണ്. ഇവരുടെ സദാചാര അട്ടഹാസങ്ങൾ നിൽക്കക്കള്ളി നഷ്ടപ്പെട്ട രോദനങ്ങളുടെ വേഷപ്പകർച്ചയല്ലാതെ മറ്റെന്താണ്? മൂന്നു ഗ്രൂപ്പുകളായി നീങ്ങിയ നമ്മുടെ സമരത്തിന്റെ ആദ്യ ഗ്രൂപ്പിനു നേരെയാണ് അവർ അക്രമം അഴിച്ചു വിട്ടത്. അവരെ വലിച്ചിഴച്ചു കൊണ്ടുപോയി ലോക്കപ്പിലിട്ടു. വലിച്ചിഴച്ചും ചവിട്ടിയും മർദ്ദിച്ചും ചീത്തവിളിച്ചും ഉടുതുണി വലിച്ചുകീറിയും പോലീസ് ഏമാന്മാർ സദാചാര ഗുണ്ടകളുടെ റാൻ മൂളികളായി. നിന്റെ അമ്മയേയും പെങ്ങളേയും കൂടെ കൊണ്ട് വരാമായിരുന്നില്ലേടാ നായിന്റെ മോനേ ചുംബിക്കാൻ എന്നാണ് ഏതാനും ഏമാന്മാർ ചോദിച്ചത്. കമ്മീഷണർ ഓഫീസിലെ രാഹുൽ.P.V (or രാഹുൽ.G.V) എന്ന പോലീസുകാരൻ അടക്കം മൂന്ന് പോലീസുകാർ കൃത്യമായും ഹനുമാൻ സേനയുടെ ആളുകൾ എന്ന നിലയിൽ നിലകൊണ്ടു. സമരത്തിന്റെ മുൻ നിരയിൽ ഉണ്ടായിരുന്ന ഷഫീക്കിനെ മണിക്കൂറോളം വലിച്ചിഴച്ചു മർദ്ദിച്ചു. മർദ്ദനവും ബലപ്രയോഗവും കൊണ്ട് അവശരായ സമരക്കാർക്ക് കുടിക്കാൻ വെള്ളം ചോദിച്ചിട്ട് കൊടുത്തില്ല. അങ്ങനെ സമരത്തിനെതിരേ ക്രൂരമായി നിലയുറപ്പിച്ചവർ സമരത്തെ തല്ലിക്കെടുത്താമെന്ന് വ്യാമോഹിക്കുന്നത് എത്ര പരിഹാസ്യമാണ്. ഒരു ഗ്രൂപ്പിനെ ബലപ്രയോഗത്തിലൂടെയും മാർദ്ടനത്തിലൂടെയും സമരസ്ഥലത്തു നിന്ന് നീക്കിയതിൽ സന്തോഷിക്കുന്നവർ എത്ര പരിഹാസ്യരാണെന്ന് നോക്കൂ... ഇനിയുള്ള രണ്ടുഗ്രൂപ്പുകൾ ചുംബന സമരം തുടരുകയാണ്... ഈ സമരം വിജയത്തിലേക്ക് നീങ്ങുകയാണ്... എല്ലാ അധികാരങ്ങൾക്കും എതിരേ, എല്ലാ അധികാരങ്ങളുടേയും മർദ്ദനങ്ങൾക്കെതിരെ സ്നേഹം മാർച്ച് ചെയ്യുകയാണ്... ചുംബനം കൊടിയുയർത്തുകയാണ്... ഈ സമരത്തിന് വിജയിച്ചേ തീരൂ... എന്തുകൊണ്ടെന്നാൽ ഇത് സമരമാണ് Kiss of Love Press Release
Posted on: Sun, 07 Dec 2014 13:03:22 +0000

Trending Topics



Recently Viewed Topics




© 2015