കരുണാവായ അല്ലാഹു - TopicsExpress



          

കരുണാവായ അല്ലാഹു ഞങ്ങളുടെ നാടിന് സമ്മാനിച്ച് അനുഗ്രഹിച്ച മുത്ത് ... സുഹ്ദിന്റെ പര്യായം ... അറിവിന്റെ നിറ കുടം... വർഷങ്ങളോളം അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് പള്ളിയുടെ രണ്ട് വാതിലുകൾ കൂട്ടി വെച്ച് അതിനിടയിൽ ഇബാദത്തും, ഖുർആൻ പാരായണവും ആയി കഴിഞ്ഞു കൂടിയ സൂഫി വര്യൻ... ,മഹാനായ വെന്മേനാട് വലിയുല്ലാഹി തോപ്പിൽ ഇബ്രാഹീം മുസ്ലിയാർ (റ) വിന്റെ അപാരമായ കറാമത്ത് ഈ മഹാനിലൂടെ ഇന്നും ഞങ്ങളുടെ നാട്ടിൽ നില നിൽക്കുന്നു..ഓരോ സമയത്തും ഏതെങ്കിലും ഒരു മഹാത്മാവിനെ ഞങ്ങളുടെ നാടിന് അല്ലാഹു ഇബ്രാഹീം മുസ്ലിയാർ (റ) വിലൂടെ നൽകിയിരുന്നു...ഇതിന് മുൻപ് മറ്റൊരു മഹാൻ ആയിരുന്നു..അവരുടെ മരണ ശേഷം ആണ് ഇവർ നാട്ടിൽ ദീനി പ്രചാരണവും ആയി ഇറങ്ങിയത്... കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ള പള്ളികളിൽ ജുമുഅ നിസ്കാരത്തിനു ശേഷം നല്ല പ്രഭാഷണം ഉണ്ടായിരിക്കും... സ്വന്തം വണ്ടിയിൽ ഒരു മൈക്കും കെട്ടി കേരളത്തിന്റെ എല്ലാ മുക്ക് മൂലകളിലും ദീനി സേവനത്തിനായി ഈ മഹാത്മാവ് സഞ്ചരിക്കുന്നു... ഞങ്ങളുടെ നാട്ടിൽ കൃസ്ത്യൻ വിഭാഗങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് (ചിറ്റാട്ടുകര) അവരുടെ പള്ളി പെരുന്നാളിന്റെ അന്ന് അവിടെ ചെന്ന് പരിശുദ്ധ ദീനിനെ കുറിച്ച് സുദീർഗ്ഗവും, അർത്ഥവത്തായതുമായ പ്രഭാഷണം നടത്തിയ ആണ്‍ കുട്ടി .... തസവ്വുഫിന്റെയും പൂർണ്ണ ശരീഅത്തിന്റെയും പാതയിലൂടെ ജീവിക്കുന്ന സൂഫി വര്യൻ.. അബ്ദുൽ റസ്സാഖ് മുസ്ലിയാർ (ഖാസിമി) ... അല്ലാഹു മഹാനവര്കൾക്ക്‌ ആഫിയത്തും ആയുസ്സും അവന്റെ കാരുന്ന്യത്താൽ ഏറ്റി ഏറ്റി കൊടുക്കട്ടെ ...ആമീൻ ...
Posted on: Sun, 16 Nov 2014 08:34:24 +0000

Trending Topics



Recently Viewed Topics




© 2015