കുറച്ചു ഫേസ്‌ബുക്ക് - TopicsExpress



          

കുറച്ചു ഫേസ്‌ബുക്ക് സുഹൃത്തുക്കളെ നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ പറഞ്ഞല്ലൊ ഫേസ്‌ബുക്കിൽ തന്നെയാണു ഇപ്പോൾ എന്റെ ബന്ധങ്ങളെല്ലാം. അത്കൊണ്ട് രണ്ട് മൂന്ന് സ്ഥലത്ത് ഓരോ ഫേസ്‌ബുക്ക് സൗഹൃദസംഗമം സ്വന്തം നിലയിൽ നടത്താനാണു ഉദ്ദേശിക്കുന്നത്. നേരിൽ കാണുക എന്ന പരിമിതമായ ഉദ്ദേശം മാത്രമേയുള്ളൂ. ബാക്കി വിവരങ്ങൾ നമ്മൾ ഇതിലൂടെ എല്ലായ്പ്പോഴും കൈമാറുന്നുണ്ടല്ലൊ. ബാംഗ്ലൂർ , ചെന്നൈ, കണ്ണൂർ ഇങ്ങനെ മൂന്ന് സ്ഥലങ്ങളിൽ വെച്ച് കണ്ടുമുട്ടാം എന്നാണു ഉദ്ദേശിക്കുന്നത്. സ്ഥലവും തിയ്യതിയും ആലോചിച്ച് തീരുമാനിക്കാം. സോഷ്യൽ മീഡിയകളിൽ ആദ്യം തന്നെ എനിക്ക് നിരവധി കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളെയാണു ലഭിച്ചത്. ഞാൻ ഒരു പുരോഗമനാശയക്കാരൻ ആണെന്ന് കരുതിയായിരിക്കണം അവരൊക്കെ എന്നെ സുഹൃത്തുക്കളാക്കിയത്. സത്യത്തിൽ ഞാൻ ഇന്നും പുരോഗമനാശയക്കാരൻ തന്നെയാണു. കമ്മ്യൂണിസ്റ്റുകാരെ ഇങ്ങനെ നിരന്തരം വിമർശിക്കണം എന്ന് ഞാൻ ആദ്യം ഉദ്ദേശിച്ചതല്ല. ചെറിയ രീതിയിൽ വിമർശനം നടത്തിയപ്പോൾ ചില സഖാക്കൾ അതിനെ തെറി കൊണ്ടാണു നേരിട്ടത്. അപ്പോൾ എനിക്ക് വാശിയായി. തെറികൊണ്ടും ഭീഷണി കൊണ്ടും എന്റെ എഴുത്ത് തടയാൻ അസഹിഷ്ണുക്കളായ ചില സഖാക്കളെ അനുവദിക്കാൻ എനിക്ക് നിർവ്വാഹമില്ലായിരുന്നു. ആദ്യമൊക്കെ സദുദ്ദേശത്തോടെയാണു വിമർശിച്ചത്. എന്നാൽ കമ്മ്യൂണിസ്റ്റുകൾക്ക് കാലത്തോടൊപ്പം മാറാൻ കഴിയില്ലായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ രണ്ട് ചിന്താധാരയുണ്ട് എന്നാണു വയ്പ്. സിദ്ധാന്തത്തിൽ വെള്ളം ചേർക്കരുത്, അതായത് സംഘടനയ്ക്കുള്ളിൽ കാറ്റും വെളിച്ചവും തട്ടരുത് എന്ന മട്ടിൽ ഒരു എം.എൻ.വിജയൻ മാഷ് സ്റ്റൈൽ. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനും വി.എസ്സിന്റെ അനുയായികളും ഒക്കെ ആ ഗണത്തിൽ പെടുന്നവരാണെന്ന് കരുതപ്പെടുന്നു. പിണറായിയെ ഒരു ലിബറൽ കമ്മ്യൂണിസ്റ്റ് ആയി കരുതുന്നവരുണ്ട്. എന്നാൽ കമ്മ്യൂണിസ്റ്റുകാർ പരമാവധി ലിബറൽ ആയി പാർലമെന്ററി ജനാധിപത്യവും ബഹുകക്ഷി സമ്പ്രദായവും അംഗീകരിച്ച് , മനുഷ്യർ ഇത:പര്യന്തം ആർജ്ജിച്ച ഉയർന്ന സംസ്ക്കാരത്തിന്റെയും മാനവികമൂല്യങ്ങളുടെയും ഉടമകൾ ആകണമെന്നും എന്താണു ഏതാണു ശരിയെന്നതിനു ഉദാഹരണം കമ്മ്യൂണിസ്റ്റുകാർ ആയിരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹം കടന്ന കൈയാണെന്ന് എല്ലാവരും സമ്മതിക്കും അല്ലേ. എന്തായാലും കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രചാരണം ഞാൻ നിർത്തുകയാണു. കേരളത്തിൽ മാത്രമല്ലേ ഇപ്പോൾ ഉള്ളൂ. ഇനി ഈ പാർട്ടിയെ നന്നാക്കി ഇന്ത്യയിൽ പുനരുജ്ജീവിപ്പിക്കാം എന്ന് പ്രകാശ് കാരാട്ട് പോലും വിചാരിക്കുകയില്ല. അത്കൊണ്ട് പരമാവധി രാഷ്ട്രീയ എഴുത്ത് (മറ്റൊന്നും എഴുതാൻ എനിക്ക് അറിയുകയും ഇല്ല) മതിയാക്കി ഉള്ള സമയം മറ്റെന്തെങ്കിലും എഴുതാനാണു ഉദ്ദേശിക്കുന്നത്. വിഷയങ്ങൾ എഴുതാൻ നമ്മുടെ മുന്നിൽ എത്രയുണ്ട് അല്ലേ. രാഷ്ട്രീയം എഴുതുമ്പോഴും വായിക്കുമ്പോഴും ചൊറിയുമ്പോൾ മാന്തുന്ന അത്രയും നൈമിഷികമായ ഒരു സുഖം മാത്രമേയുള്ളൂ എന്ന് എനിക്ക് അറിയാത്തതല്ല്ല. എന്നാലും ഒരു ദുശ്ശീലം പോലെ എഴുതിവന്നു. അതാണു നിർത്തുന്നത്. എല്ലാ സുഹൃത്തുക്കൾക്കും നന്മകൾ ആശംസിച്ചുകൊണ്ട്,
Posted on: Wed, 13 Nov 2013 10:40:22 +0000

Trending Topics



Recently Viewed Topics




© 2015