ചെറുക്കാന്‍ - TopicsExpress



          

ചെറുക്കാന്‍ കഴിവുള്ളവനെ ചെറുക്കന്‍ എന്നും ചെറുപ്പക്കാരന്‍ എന്നും വിളിക്കുന്നു, സ്വർണ്ണ കടത്തുകാർക്കും കള്ളക്കടത്തുകാർക്കും വിൽപന നികുതി ഇനത്തിൽ വെട്ടിപ്പ് നടത്തി സർക്കാരിനെയും ജനത്തെയും പറ്റിക്കുന്നവനുമൊക്കെ ഒരു സർവകലാശാലയിലെ സിണ്ടിക്കെറ്റിലും വി സി തെരഞ്ഞെടുക്കുന്നതിലുമൊക്കെ എന്ത് കാര്യം എന്ന്‍ ഉറക്കെ ചോദിച്ച കോണ്‍ഗ്രസ്സിന്റെ ചെറുക്കന്‍ ഹൈബി ഈഡന് നട്ടെല്ലുള്ളവരുടെ ആയിരം അഭിവാദ്യം!!! “കൊച്ചിന്‍ യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സലറുടെ നിയമന സമിതിയുമായി ബന്ധപ്പെട്ടു ഇന്നലെ എറണാകുളം ഗസ്റ്റ്‌ ഹൌസില്‍ വച്ച് നടന്ന വാക്കുതര്‍ക്കം അകാരണമായി ഉണ്ടാക്കിയ പ്രകോപനം മൂലമാണ്. കഴിഞ്ഞ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവാതെ പിന്മാറേണ്ടി വന്ന ശ്രീ. ആലപ്പാട്ട് സണ്ണിയെന്ന വ്യവസായി കുറുക്കുവഴികളിലൂടെ സിന്‍ഡിക്കേറ്റില്‍ കടന്നു കൂടി തന്‍റെ കച്ചവടതാല്‍പ്പര്യത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഞാനെടുത്തിട്ടുള്ള നിലപാടുകളാണ് അദ്ദേഹത്തിന്‍റെ പ്രകോപനത്തിന് കാരണം. ഈ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന് കൊണ്ട് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയിട്ടുള്ള പാരമ്പര്യമുള്ളയാളാണ് ഞാന്‍. യൂണിവേഴ്‌സിറ്റിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപിത താല്പര്യത്തിനും കച്ചവട താല്പ്പര്യത്തിനുമേതിരെയുള്ള നിലപാടുകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇത്തരം കുബുദ്ധികള്‍ക്കാവില്ല. നമ്മുടെ അഭിമാനമായ കൊച്ചിന്‍ യൂണിവേഴ്സിറ്റിയെ സംരക്ഷിക്കുന്നതിനും വിദ്യാര്‍ഥി സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും ഒരു കെ. എസ്. യു. പ്രവര്‍ത്തകന്‍റെ വീറും വാശിയോടും കൂടെ തന്നെ ശക്തമായി മുന്നോട്ടു പോവുക തന്നെ ചെയ്യും.” ഹൈബി ഈഡന്‍. https://youtube/watch?v=bNifZNv-e_Y
Posted on: Tue, 19 Aug 2014 07:36:39 +0000

Trending Topics



Recently Viewed Topics




© 2015