ജീവന് വിലയില്ലാത്ത - TopicsExpress



          

ജീവന് വിലയില്ലാത്ത അച്ചേ ദിൻ വ്യാമോഹങ്ങൾ ------------------------------------------------------------------------- ലോകത്തിലെ ഏറ്റവും വലിയ സിവിലിയൻ -വാണിജ്യ യാത്രാവിമാനമാണ് എയർ ബസ്സ് - 380.ഓസ്ട്രൈലിയൻ വിമാന കമ്പനിയായ ക്വാണ്ടാസിന്റെ ഈ ഗണത്തിൽപ്പെടുന്ന ഒരു വിമാനത്തിന്റെ ഒരു എഞ്ചിൻ യാത്രാ 2010 നവമ്പർ നാലിലെ ഒരു യാത്രക്കിടയിൽ വിമാനത്തിൽ നിന്ന് വേർപെട്ട് പോയി,പക്ഷെ വിദഗ്ദ്ധ പൈലറ്റുമാരുടെ കൂട്ടായ ശ്രമഫലമായി ഒരു ജീവൻ പോലും നഷ്ടപ്പെടാതെ വിമാനം ലാൻഡു ചെയ്യിക്കാൻ കഴിന്നു.തുടർന്നുണ്ടായ അന്വേഷണത്തിൽ എഞ്ചിന്റെ ഉൽപ്പാദനത്തിലുള്ള സാങ്കേതിക പിഴവാണ് അപകടത്തിന്റെ മൂല കാരണം എന്ന് കണ്ടെത്തുകയും എഞ്ചിന്റെ നിർമ്മാതാവായ റോൾസ്-റോയ്സ്(Rolls Royce) 100 മില്ല്യണ്‍ അമേരിക്കൻ ഡോളർ കൊടുത്തു കോടതിക്ക് പുറത്തു കേസ് തീർപ്പാക്കുകയും ചെയ്തു. 2008 ഇൽ അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്തു കാട്ടുതീയണയ്ക്കാൻ പോയ അഗ്നിശമന സേനാംഗങ്ങൾ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒൻപതു പേർ മരിച്ചു.ഈ കേസിൽ വിചാരണ നടത്തി കോടതി അപകടത്തിന്റെ ഉത്തരവാദിത്വം ഹെലികോപ്റ്ററിന്റെ എഞ്ചിൻ നിർമ്മാതാവായ ജനറൽ ഇലെക്റ്റ്രിക്കിനാണെന്നു(GE) കണ്ടെത്തി നഷ്ടപരിഹാരമായി വിധിച്ചത് 177 മില്ല്യണ്‍ അമേരിക്കൻ ഡോളറാണ്. ഇതേ ജനറൽ ഇലക്ട്രിക്കും റോൾസ് റോയ്സും മറ്റൊരു കമ്പനിയായ വെസ്റ്റിംഗ് ഹൗസുമടങ്ങുന്ന അമേരിക്കൻ കമ്പനികൾ ഇന്ത്യയുമായുള്ള ന്യൂക്ലിയർ വ്യാപാരത്തിനാവശ്യപ്പെടുന്നത്,വലിയ ഒരു ഭൂപ്രദേശത്തെയോ ദശലക്ഷക്കണക്കിന് ജനങ്ങളെ ആകെയോ തന്നെ പല തല മുറകളായി ബാധിക്കാൻ സാധ്യതയുള്ള അപകടങ്ങളുടെ നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ,ഇപ്പോൾ നിലവിലുള്ള, നിയമത്തിൽ വെള്ളം ചേർക്കാനാണ്.ഇന്ത്യൻ പാർലമെന്റു പാസ്സാക്കിയ ആണവ ബാദ്ധ്യതാ നിയമം അനുസരിച്ച് ആണവ അപകടം ഉണ്ടായാൽ,രണ്ടു രീതിയിലുള്ള ബാദ്ധ്യത സപ്ലെയറിനുണ്ടാകും - അപകടകാരണം എന്തായാലും നിർബന്ധമായും കൊടുക്കേണ്ടി വരുന്ന തുകയും(no-fault liability) അപകടത്തിന്റെ മൂലകാരണം ഏതെങ്കിലും തരത്തിൽ സപ്ലെയറിനാണെങ്കിൽ കൊടുക്കേണ്ടി വരുന്ന തുകയും(fault-liability).ഈ രണ്ടിനത്തിലും ഇപ്പൊഴത്തെ നിയമമനുസരിച്ച് സപ്ലെയർ കൊടുക്കേണ്ടി വരുന്ന പരമാവധി തുക ആയിരത്തി അന്നൂറ് കോടി രൂപ - 300 മില്ല്യണ്‍ അമേരിക്കൻ ഡോളർ -മാത്രമാണ്.പക്ഷെ നിലവിലുള്ള മറ്റു നിയമങ്ങൾ വെച്ച് അപകടത്തിനിരയായവർക്കോ സർക്കാരിനോ ഇതിനു പുറത്തുള്ള നിയമ നടപടികൾ സ്വീകരിക്കുന്നത്തിനുള്ള അവസരം ഇപ്പോഴുമുണ്ട്,അതും കൂടെ എടുത്തു കളയാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്- അത്തരം നിയമ മാർഗ്ഗത്തിന്റെ സാധ്യതകൾ തന്നെ എന്ത് ദുർബലമാണെന്നു ഭോപ്പാൽ ദുരന്തം തെളിയിച്ചതാണ്. 300 മില്ല്യണ്‍ അമേരിക്കൻ ഡോളർ നിസ്സാര തുകയാണോ എന്നതായിരിക്കാം വികസന വാദികളുടെ അടുത്ത ചോദ്യം!ന്യൂക്ലിയർ അപകടങ്ങളുടെ നശീകരണ ശേഷി കണക്കാക്കുമ്പോൾ അത് ഒരു തുകയേയല്ല,അത് ബാധിക്കുക വലിയ ഒരു ഭൂപ്രദേശത്തെത്തന്നയോ ദശലക്ഷക്കണക്കിന് ജനങ്ങളയോ ആകാം.ചെർണോബിൽ ആണവ ദുരന്തം വൻ ശക്തിയായ സോവിയറ്റ് യൂണിയനെ പാപ്പരാവുന്നതിലേക്ക് തന്നെ നയിച്ച ഒന്നായിരുന്നു.അപകടം കഴിന്നു മുപ്പതു വർഷം ആയിട്ടും ഉക്രയിൻ സർക്കാരിന്റെ ദേശീയ ബജറ്റിന്റെ അഞ്ചു ശതമാനത്തിൽ കൂടുതൽ ഇന്നും ചിലവഴിക്കുന്നത് ചെർണോബിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാണ്.ബെലോറഷ്യയും റഷ്യൻ ഫെഡറേഷനും ഉക്രയിനും കൂടെ ഇത് വരെ ചിലവായ തുക മൂന്ന് ലക്ഷം മില്ല്യണ്‍ അമേരിക്കൻ ഡോളറിൽ കൂടുതലാണ് എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതു - ഇന്ത്യൻ നിയമത്തിൽ ഇപ്പോൾ പറന്നിരിക്കുന്ന തുകയുടെ ആയിരം ഇരട്ടിയോളം വരുമത്.2011 ലെ ഭൂകമ്പത്തിൽ ജപ്പാനിലുണ്ടായ ആണവ ദുരന്തത്തെത്തുടർന്നു അടിയന്തിര ചിലവായിത്തന്നെ ജപ്പാൻ വകയിരുത്തിയത് 8000 മില്ല്യണ്‍ അമേരിക്കൻ ഡോളറോളമാണ്,തുടർച്ചിലവ് പല തലമുറകളോളം നീണ്ടു പോവുകയും ചെയ്യും. ഇവിടെ കാണാൻ കഴിയുന്നത്‌, നിലവിലുള്ള നഷ്ടപരിഹാരത്തുക തന്നെ അപരാപ്തമായിരിക്കെ നിയമഭേദഗതിയിലൂടെ തങ്ങളുടെ ബാധ്യത കുറച്ചു കൊണ്ട് വരാൻ നോക്കുന്ന അമേരിക്കൻ കോർപ്പറേട്ട് താൽപ്പര്യം ഒരു വശത്തും അത്തരം വിട്ടു വീഴ്ചകളിലൂടെയാണെങ്കിലും,ജീവനാശത്തിന്റെ കാര്യത്തിലുള്ള വംശീയ വിവേചനത്തെ അംഗീകരിച്ചു കൊണ്ടായാലും,അവർക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന മോഡി സർക്കാർ മറുവശത്തും നിന്ന് കൈകൊടുത്തു ആലിംഗനം ചെയ്യുന്ന കാഴ്ച്ചയാണ്.ജനസാന്ത്രത ഉൾപ്പെടെയുള്ള ഘടകങ്ങൾ കൊണ്ട് കൂടുതൽ ആണവ ഊർജ്ജ ഉൽപ്പാദനം തന്നെ പ്രായോഗികമാണോ എന്ന് ചർച്ച ഒരു വശത്ത് നടക്കുന്ന ഈ രാജ്യത്ത് ,ഈ ഏർപ്പാടിലൂടെ ആണ് അച്ചേ ദിൻ കൊണ്ട് വരാൻ പോകുന്നത് എങ്കിൽ നമ്മളെ കാത്തിരിക്കുന്നത് ഭോപ്പാലിനെ നിസ്സാരമാക്കുന്ന ദുരന്തങ്ങളായിരിക്കും.. Ctsy : Com Dilip CN N
Posted on: Tue, 27 Jan 2015 07:59:31 +0000

Recently Viewed Topics




© 2015