ഡാ നീയാടാ ആണ്‍കുട്ടി - TopicsExpress



          

ഡാ നീയാടാ ആണ്‍കുട്ടി എന്ന് ഒരു ആണ്‍കുട്ടിയോട് പറഞ്ഞാല്‍ , നീയാടീ പെണ്ണ് എന്ന് ഒരു പെണ്‍കുട്ടിയോട് പറഞ്ഞാല്‍ അവയെല്ലാം ആണ്കൊയ്മയോ പെണ്കൊയ്മയോ ആയി വായിക്കുക എന്നതിനെ അത്ര മഹത്തായി ഞാന്‍ കാണുന്നില്ല !!! അത് മാര്‍ക്സ്‌ ഒരു പുരുഷനായ്തിനാല്‍ ഞങ്ങള്‍ക്ക് ഒരു സ്ത്രീ എഴുതിയ മൂലധനം വേണം അപ്പോഴേ അതിന്റെ സ്ത്രീ വായന ശരിയാകൂ എന്ന് പറയുന്ന പോലെ അസംബന്ധം ആയിരിക്കും !!! ഒരാളെ ശാരീരികമായി അധിക്ഷേപിക്കുമ്പോള്‍ ആണ് ശരീരികമായ്‌ ചലന്ജ്കളെ കുറിക്കുന്ന വാക്കുകള്‍ ആക്ഷേപം ആവുകയുള്ളൂ എന്ന് ഞാന്‍ കരുതുന്നു അല്ലതെ മന്മോഹന്‍ സിംഗിനെ ഊമ എന്ന് വിളിക്കുന്നത്‌ ഊമകളെ അധിക്ഷേപിക്കാന്‍ ആവുന്നു എന്ന് തോന്നുന്നതില്‍ എന്തോ കുഴപ്പം ഉണ്ട് !!! കാരണം അവിടെ ശാരീരികമായ ആക്ഷേപം അല്ല മരിച്ചു ആ മനുഷ്യന്റെ പ്രവൃത്തിയെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത് !!! ഒരു കാര്യം ലളിതമാണ് എന്ന് തോന്നുന്നു ആക്ഷേപം ഇല്ല എങ്കില്‍ ഏതു വാക്കും ഒരു വാക്ക് മാത്രം ആണ് ..അത് ആക്ഷേപം ആവുന്നത് തീര്‍ച്ചയായും അതിന്റെ സാഹചര്യത്തില്‍ മാത്രം ... അതുകൊണ്ടാണ് ഞാന്‍ ഒരു പുലയന്‍ ആണ് എന്ന് ഒരു പുലയന്‍ പറഞ്ഞാല്‍ അത് അഭിമാനവും .. നീ ഒരു പുലയന്‍ ആണെന്ന് സവര്‍ണ്ണന്‍ തഴ്ത്തികെട്ടാന്‍ പറഞ്ഞാല്‍ അത് അധിക്ഷേപവും ആവുന്നത് !!! ഇത്രയും പറഞ്ഞത് ഇന്നലെ മദുരോയേ ചില പ്രവൃത്തികള്‍ കൊണ്ട് ആണ്‍കുട്ടി എന്ന് വിളിച്ചത് ചോദ്യം ചെയ്ത പ്രിയ സുഹൃത്തുക്കളുടെ ആത്മാര്‍ഥമായ വിശദീകരണങ്ങള്‍ അത്ര മന്സ്സിലവാഞ്ഞിട്ടാണ് ..... വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമാണ് അത് ചീത്തയാകുന്നതും നല്ലതാവുന്നതും മനുഷ്യരോട് ഒപ്പം മാത്രം അവന്‍ വളരുന്നതിനനുസരിച്ച് അതിന്റെ രൂപം മാറും അതുകൊണ്ടാണ് ഇ എം എസ് "നമ്പൂതിരിപ്പാട് " എന്ന് എഴുതുമ്പോള്‍ അകന്നു നില്‍ക്കാന്‍ നമുക്ക് തോന്നാത്തതും !! ശുഭ ദിനം സുഹൃത്തുക്കളെ :)
Posted on: Sun, 06 Oct 2013 05:40:51 +0000

Recently Viewed Topics




© 2015