ഡയറക്ടർ Laljoseന്റെ - TopicsExpress



          

ഡയറക്ടർ Laljoseന്റെ ‘ഇമ്മാനുവൽ‘ കാണുമ്പോൾ മനസ്സിലേക്ക് ഇടിച്ചു കയറുകയും സിനിമ കണ്ടിറങ്ങുമ്പോൾ കൂടെ പോരുകയും ചെയ്യുന്നൊരു കഥാപാത്രമുണ്ട്. നായകനായ ഇമ്മാനുവലിനു ശമ്പളം കൊടുക്കാതെ ഇമ്മാനുവലിന്റെ ജീവിതം ദുരിതമാക്കുകയും എന്നാൽ അപ്രതീക്ഷിതമായി കടപ്പാടിന്റെ ഇത്തിരി നോട്ടുകെട്ടുകൾ വെച്ചു നീട്ടുകയും കാലങ്ങൾക്ക് ശേഷം വെറുപ്പിന്റെ, അകൽച്ചയുടെ തരിപോലുമില്ലാതെ ഊഷ്മള സ്നേഹത്തിന്റെ ശബ്ദത്തോടെ “ടാ ഇമ്മാനുവലേ...” എന്ന് വിളിച്ച് തിരികെ വരികയും ചെയ്യുന്ന ‘ജോസപ്പേട്ടൻ”. ഒരു പക്ഷെ മലയാള സിനിമയിലെ മറ്റേതൊരു പോപ്പുലർ താരം ചെയ്യേണ്ടിയിരുന്ന പ്രധാനമായൊരു കഥാപാത്രം അത്രകണ്ട് പോപ്പുലറല്ലാത്ത താരതമ്യേന പുതുമുഖമായ Sunil Sukhada (സുനിൽ സുഖദ)യാണത് അവിസ്മരണീയമാക്കിയത്. സുനിലിനു ജോസപ്പേട്ടന്റെ ജീവിതം വെച്ചു നീട്ടിയ ലാൽ ജോസിനു നന്ദി. ലാൽ ജോസിന്റെ തീരുമാനം വളരെ ശരിയെന്നു സുനിൽ തെളിയിച്ചിരിക്കുന്നു. ഉള്ളിൽ നന്മയെ പേറുകയും എന്നാൽ സാഹചര്യങ്ങൾ കൊണ്ട് ചുറ്റുമുള്ളവരാൽ വെറുക്കപ്പെടേണ്ടിവരികയും ചെയ്ത നിരവധി തൃശൂർക്കാരെ ജീവിതത്തിൽ കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട്. അവരിലാരുടെയൊക്കെയോ അവ്യക്ത മുഖത്തെ സുനിൽ സുഖദയുടെ “ജോസപ്പേട്ടൻ” ഓർമ്മിപ്പിച്ചു. സുനിലേട്ടാ... വരും കാലങ്ങളിലെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു പേജ് സുനിലേട്ടനു കൂടി അവകാശപ്പെട്ടതായിരിക്കും. ഉറപ്പായും...........
Posted on: Thu, 13 Jun 2013 02:41:48 +0000

Trending Topics



Recently Viewed Topics




© 2015