താഴെ കൊടുക്കുന്നു - TopicsExpress



          

താഴെ കൊടുക്കുന്നു മൂന്നു quotations-ൽ ആദ്യത്തെതു രണ്ടും ഗാന്ധി ജയന്തിയിലെ പ്രോട്ടോക്കോളിന്റെ ലംഘനമാകുമോ എന്നറിയില്ല. മൂന്നാമത്തേതു പോലും ഗാന്ധിയന്മാർക്ക് രസിക്കണമെന്നില്ല. എന്നാലും കിടക്കട്ടെ. 1.ഗാന്ധി, ഹിന്ദ് സ്വരാജ് എന്ന ലഘുപുസ്തകത്തിൽ റെയിൽവേ വ്യവസ്ഥയെക്കുറിച്ച്‌:- "റെയിൽ‌പ്പാതകളും, വക്കീലന്മാരും, ഡോക്ടർമാരും ചേർന്ന് രാജ്യത്തെ എന്തെന്നില്ലാതെ പാപ്പരാക്കിയെന്ന് തിരിച്ചറിയാൻ വൈകിയാൽ നാം നശിക്കും. റെയിൽ‌പ്പാതകളുടെ സഹായമില്ലാതെ ബ്രിട്ടീഷുകാർക്ക് ഭരതത്തിന്റെമേൽ പിടിമുറുക്കാൻ കഴിയുമായിരുന്നില്ല. റെയിൽ‌വേ ബ്യൂബോണിക്ക് പ്ലേഗ് പരത്തുകയും ചെയ്തു. തീവണ്ടികൽ വരുന്നതിന് മുൻപ്, ജനങ്ങൾ അണുക്കളുമായി ദീർഘദൂരം യാത്രചെയ്തിരുന്നില്ല. പ്ലേഗ്-അണുക്കളുടെ സം‌വാഹകരാണ് റെയിൽ‌വേകൾ. നേരത്തേ ജനക്കൂട്ടങ്ങൾക്കിടയിൽ സ്വാഭാവികമായ വേർതിരിവ് (Natural Separation) ഉണ്ടായിരുന്നു. റെയിൽ‌വേകൾ ചരക്കുഗതാഗതത്തിനുള്ള സൗകര്യം വർദ്ധിപ്പിച്ചതിനാൽ ആളുകൾ ധാന്യം ഏറ്റവും വിലകിട്ടുന്ന കമ്പോളങ്ങളിൽ വിറ്റഴിച്ച് പണ്ടത്തേതിനേക്കാൾ കുറഞ്ഞ ഇടവേളകളിൽ ഭക്ഷ്യക്ഷാമവും ഉണ്ടാക്കുന്നു. റെയിൽ‌പ്പാതകൾ മനുഷ്യന്റെ ദുഷ്ടത വർദ്ധിപ്പിച്ചു. ദുഷ്ടന്മാർക്ക് അവരുടെ ദുഷ്ടലാക്കുകൾ ഇപ്പോൾ പെട്ടെന്ന് നടപ്പാക്കാമെന്നായിരിക്കുന്നു. ഭാരതത്തിലെ തീർഥസ്ഥലങ്ങൾ ഇപ്പോൾ അവിശുദ്ധങ്ങളായിരിക്കുന്നു. നേരത്തേ അത്തരം സ്ഥലങ്ങളിൽ പോവുക വലിയ ബുദ്ധിമുട്ടായിരുന്നതുകൊണ്ട്, ശരിയായ ഭക്തന്മാർ മാത്രമേ അതിന് തുനിഞ്ഞിരുന്നുള്ളു. ഇപ്പോൾ തെമ്മാടികൾ തങ്ങളുടെ തെമ്മാടിത്തരം പ്രയോഗിക്കാനായി(rogues...to practice their roguery) തീർഥസ്ഥലങ്ങൾ സന്ദർശിക്കുന്നു." 2. സ്റ്റാലിൻ യുഗത്തിലെ "The Great Soviet Encyclopedia" ഗാന്ധിയെ വിലയിരുത്തുന്നത്:- "വാണിയ ജാതിയിൽ പിറന്ന ഈ പിന്തിരിപ്പൻ ജനങ്ങളെ വഞ്ചിക്കുകയും അവർക്കെതിരെ സാമ്രാജ്യവാദികളെ സഹായിക്കുകയും ചെയ്തു. പുണ്യാത്മാക്കളെ അനുകരിച്ചു. ജനപ്രീണനത്തിനായി ഇൻഡ്യയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവനും ബ്രിട്ടീഷുകാരുടെ ശത്രുവുമായി അഭിനയിക്കുകയും, മതപരമായ അന്ധവിശ്വാസങ്ങളെ വൻ‌തോതിൽ ചൂഷണം ചെയ്യുകയും ചെയ്തു." 3. പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരൻ ജോർജ്ജ് ഓർവെലിന്റെ "Reflections on Gandhi" എന്ന ലേഖനത്തിൽ നിന്ന്‌:- "ഗാന്ധിയെന്നു കേൾക്കുമ്പോൾ സൗന്ദര്യസംബന്ധിയായ ഒരുതരം രുചികേട് (aesthetic distaste) തോന്നുന്നവർ എന്നപ്പോലെ മറ്റുപലരും ഉണ്ടാകാം. അദ്ദേഹത്തെ പുണ്യവാളനായി ചിത്രീകരിക്കുന്ന അവകാശവാദങ്ങൾ പലർക്കും ബോദ്ധ്യമായില്ലെന്നും വരാം. പുണ്യവാളത്തം എന്ന ആശയമേ സ്വീകാര്യമല്ലാത്ത പലരും, ഗാന്ധിയുടെ അടിസ്ഥാനലക്‌ഷ്യങ്ങളെതന്നെ മാനവികതാവിരുദ്ധവും പിന്തിരിപ്പനും ആയി കണ്ടേക്കാം. എന്നാൽ വെറും ഒരു രാഷ്ട്രീയക്കാരനായി പരിഗണിച്ച് നമ്മുടെ കാലഘട്ടത്തിലെ മറ്റ് മുൻ‌നിര രാഷ്ട്രീയനേതാക്കളുമായി താരതമ്യപ്പെടുത്തിയാൽ, എത്ര ശുദ്ധമായ ഗന്ധമാണ് അദ്ദേഹം അവശേഷിപ്പിച്ച് പോയത് എന്നോർത്ത് അത്ഭുതപ്പെടാതിരിക്കാനാവില്ല."
Posted on: Wed, 02 Oct 2013 07:54:20 +0000

Trending Topics



Recently Viewed Topics




© 2015