തീവ്രവാദബന്ധം - TopicsExpress



          

തീവ്രവാദബന്ധം ആരോപിച്ച് ഒരു പ്രത്യേക വിഭാഗത്തിലെ (ഇസ്ലാം മതത്തിൽ പെട്ടവരെ) നിരപരാധികളെ പിടികൂടി മാധ്യമങ്ങൾക്കു മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിർത്തുമ്പോൾ അണിയിക്കാൻ വേണ്ടി മാത്രം - അവരെ അണിയിക്കാൻ വേണ്ടി മാത്രം - ഇന്ത്യൻ പൊലീസ് കെട്ട് കണക്കിനു വാങ്ങിവെച്ചിരിക്കുന്ന ഒരു ഐറ്റമാണിത്. പലസ്തീനിയൻ റുമാൽ. അന്യവൽക്കരിക്കാൻ ഉപയോഗിക്കുന്ന അതേ ആയുധങ്ങൾ ഐക്യപ്പെടാനും ഉപയോഗിക്കാൻ കഴിയും. ഇത് അതിന്റെ മനുഷ്യത്വരൂപമുള്ള ഒരു പ്രയോഗം. അഭിമാനമുള്ള ഒരു ഗവണ്മെന്റിന്റെ പ്രതിനിധി. യു എന്നിലെ ബൊളീവിയൻ അംബാസഡർ ഇന്ന് ഇങ്ങനെയാണു സെക്യൂരിറ്റി കൗൺസിലിൽ ഹാജരായി സംസാരിച്ചത്. കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും ലോകത്തെല്ലായിടത്തും ഇങ്ങനെയൊക്കെയാണു. മനുഷ്യന്റെ പക്ഷത്തായിരിക്കും അവരെന്നും.
Posted on: Wed, 23 Jul 2014 15:26:44 +0000

Trending Topics



Recently Viewed Topics




© 2015