തവനൂരിലെ ഗവ.കോളേജിന് - TopicsExpress



          

തവനൂരിലെ ഗവ.കോളേജിന് MLAതാത്പര്യം എടുക്കുന്നില്ലെന്ന കുപ്രചരണമാണ് ലീഗ് നടത്തുന്നത് . കോളേജിനാവശ്യമായ അഞ്ച് ഏക്കര്‍ സ്ഥലം വിട്ടുകിട്ടുന്നതിനായുള്ള ശ്രങ്ങള്‍ ഈ തീരുമാനം വന്ന അന്ന് മുതല്‍ തുടങ്ങിയതാണ് . യു.ഡി.എഫിന്റെ മണ്ഡലങ്ങളിലെല്ലാം ഉദാരസമീപനം സ്വീകരിച്ച സര്‍ക്കാര്‍ , തവനൂരുനോട് മാത്രം ചിറ്റമ്മ നയം തുടരുകയാണ് . സ്ഥലം വിട്ടുനല്‍കാതിരിക്കാനുള്ള പാര പണിയല്‍ ഒരു ഭാഗത്ത് നടത്തുകയും മറുഭാഗത്ത് ഞാന്‍ കോളേജ് കൊണ്ടുവരുന്നില്ലെന്ന് മുറവിളികൂട്ടുകയുമാണ് ലീഗും ലീഗിന്റെ പോഷകസംഘടനകളും ചെയ്യുന്നത് . എന്നോടുള്ള പക തീര്‍ക്കാനും വികസനകാര്യത്തില്‍ ഞാന്‍ UDF MLAമാരെ പോലെ മുന്നിലല്ലെന്ന് വരുത്തിതീര്‍ക്കാനുമുള്ള വൃഥാശ്രമം മാത്രമാണ് ഈ കോളേജ് നിഷേധത്തിന് പിന്നില്‍ . രണ്ട് കയ്യും കാലും കെട്ടി ഒരാളെ ഒരു കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ക്ക് നീന്തമറിയില്ലെന്ന് ആര്‍ത്തട്ടഹസിച്ച് അലമുറയിടുന്ന സമീപനത്തിന് തുല്ല്യമാണ് ലീഗിന്റേത് . തവനൂര്‍ Assembly നിയോജകമണ്ഡലം ബംഗ്ലാദേശിലോ നേപ്പാളിലോ അല്ലെന്ന് ലീഗ് ഓര്‍ക്കുന്നത് നന്ന് . ലീഗ് പ്രതിനിധാനം ചെയ്യുന്ന പൊന്നാനി പാര്‍ലമന്റ് മണ്ഡലത്തില്‍ പെടുന്ന തവനൂരില്‍ സര്‍ക്കാര്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ MLAക്ക് കഴിയുന്നില്ലെന്നതാണ് വാദമെങ്കില്‍ , എല്ലാത്തിനും കഴിവുള്ള MPക്കും ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിക്കും ഈ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ എന്തുകൊണ്ടാണ് കഴിയാത്തതെന്ന ചോദ്യത്തിന് ലീഗ് ജനങ്ങളോട് മറുപടി പറയേണ്ടി വരും . തവനൂരിന്റെ അവകാശമായ ഗവ.കോളേജ് എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ലീഗിനാവില്ലെന്നവര്‍ ഓര്‍ക്കണം . ഒരുപക്ഷേ അവര്‍ക്ക് ഇത് നീട്ടികൊണ്ടുപോകാന്‍ സാധിച്ചേക്കാം . ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ഒരു നാളുണ്ടാകുമെങ്കില്‍ ആ മന്ത്രിസഭയെടുക്കുന്ന പ്രഥമ തീരുമാനങ്ങളിലൊന്ന് തവനൂരിലെ ഗവ.കോളേജ് യാഥാര്‍ത്ഥ്യമാക്കി കൊണ്ടുള്ളതാകും . തീര്‍ച്ച .
Posted on: Thu, 14 Nov 2013 16:39:57 +0000

Trending Topics



Recently Viewed Topics




© 2015