തർക്ക മന്ദിരം ചില - TopicsExpress



          

തർക്ക മന്ദിരം ചില ഓർമ്മപ്പെടുത്തലുകൾ ********************************************************************* എൺപതുകളുടെ അവസാനത്തിൽ അയോദ്ധ്യയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള് എന്ത് കൊണ്ടാണ് ശക്തി പ്രാപിച്ചത്..ബി.ജെ.പി.യേപ്പോലെ ഒരു രാഷ്ട്രീയപ്രസ്ഥാനം അയോദ്ധ്യപ്രക്ഷോഭത്തിൽ ഇടപെടാൻ തീരുമാനിച്ചത്എന്തുകൊണ്ട്..?? ഇതേപ്പറ്റിയുള്ള കഥയൊക്കെ പലരും മറന്നുംതുടങ്ങിയിട്ടുണ്ട്.ഒരുപക്ഷേ, ഇതൊരു ഓർമ്മപ്പെടുത്തലായേക്കും... _____________________________________________ അയോദ്ധ്യാവിഷയത്തിൽ പ്രത്യക്ഷ മതേതരത്വം പ്രസംഗിക്കുന്ന ഏതൊരു പേനയുന്തിയും ഇതുവരെ അനുവര്ത്തിച്ച രീതി എല്ലാം തന്നെ അയോദ്ധ്യ സംഗതി സംഘപരിവാറിന്റെ മാത്രം എന്തോ സ്വകാര്യസംഗതിയാണെന്ന മട്ടിലുള്ള ഒരു സമീപനമാണ്..മനപൂർവ്വം എടുത്തതായാലും ശരി.. അല്ലെങ്കിലും ശരി.. അതു തികച്ചും തെറ്റായ നിരീക്ഷണമാണ്. സത്യത്തിൽ, സംഘകുടുംബം (പരിവാർ) പോയിട്ട് – സംഘം തന്നെ ഉണ്ടാകുന്നതിനും വളരെ വർഷങ്ങൾക്കു മുമ്പേ ഉള്ള ഒരു വിഷയമാണത്..ഒരു വശത്ത് മുസ്ലീങ്ങളെ കാണുമ്പോള് മറുവശത്ത് ഹിന്ദുക്കളെ കാണാതെ സംഘ പരിവാറിനെ കണ്ടു രാഷ്ട്രീയ വൈര്യം ഹിന്ദുക്കളുടെ മുകളില് തീര്ക്കുകയാണ് ചെയ്തത് പലരും.. മുഗൾ ഭരണകാലത്തോ പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തോ ഒരു യുദ്ധത്തിലൂടെപ്പോലും വീണ്ടെടുക്കാൻ കഴിയുമായിരുന്നില്ലാതിരുന്നിട്ടുകൂടി വിവിധ കാലഘട്ടങ്ങളിലായി അത്തരം ശ്രമങ്ങൾ നടന്നിട്ടുള്ള ഒരു പ്രദേശമാണു രാമജന്മഭൂമി. ആ പ്രദേശം വീണ്ടെടുക്കാനായി തദ്ദേശീയരായ ഹിന്ദുക്കൾ നടത്തിവന്ന ശ്രമങ്ങൾക്ക് പ്രകടമായ നൈരന്തര്യവുമുണ്ട്. അത്തരമൊരു പ്രദേശത്തിന്റെ കാര്യത്തിൽ, സ്വാതന്ത്ര്യാനന്തരം ജനാധിപത്യമെത്തിയപ്പോൾ കൂടുതൽ ശക്തമായി ജനകീയസമരങ്ങളുടെ രൂപത്തിൽ ആവശ്യമുയരുമെന്നത് തികച്ചും സ്വാഭാവികമാണ്. വിദേശാധിപത്യം അവസാനിച്ചുവെന്നും – ഇനിയിപ്പോൾ തദ്ദേശീയരായ ജനങ്ങളുടെ ഭരണകൂടമാണെന്നും - അതിനാൽ ഇനിയിപ്പോൾ തങ്ങൾക്കു നീതിലഭിച്ചേക്കുമെന്നും ജനങ്ങൾ പ്രതീക്ഷിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യവർഷങ്ങളിൽത്തന്നെ ആ ആവശ്യം ശക്തമായി ഉന്നയിക്കപ്പെടുകയും ചെയ്തു. വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്നുവെന്നു കണ്ടപ്പോൾ ആവശ്യം ശക്തമാക്കിയതും വിഗ്രഹങ്ങൾ ബലമായി പ്രതിഷ്ഠിക്കപ്പെടുകയുമൊക്കെ ചെയ്തതും അക്കാലത്തു തന്നെയാണ്. 1949-ൽ. അന്നു മുതൽക്കു തന്നെ ഹിന്ദുക്കൾ ദൂരെനിന്നെങ്കിലും ആരാധന നടത്തുന്ന സാഹചര്യവുമുണ്ട്. വിദേശിഭരണം അവസാനിക്കുകയും സ്വദേശിഭരണം ആരംഭിക്കുകയും ചെയ്ത ആ കാലഘട്ടവും അന്നത്തെ ഉണർവുമാണ് ആധുനിക കാലത്തെ അയോദ്ധ്യാപ്രക്ഷോഭത്തിലെ ആദ്യവഴിത്തിരിവെന്നു വേണം വിലയിരുത്താൻ. അല്ലാതെ, എൺപതുകളിലെയോ തൊണ്ണൂറുകളിലെയോ ഒന്നും ഒരു സൃഷ്ടിയല്ല അയോദ്ധ്യപ്രക്ഷോഭം. എൺപതുകളുടെ അവസാനം ജനകീയപ്രക്ഷോഭങ്ങൾ പൂർവ്വാധികം ശക്തിപ്രാപിച്ചു എന്നതു മാത്രമാണു ശരി. അതിനാകട്ടെ, വ്യക്തമായ കാരണവുമുണ്ട്. രാമജന്മഭൂമി തിരിച്ചു പിടിക്കാന് ഉള്ള ഹൈന്ദവ മുന്നേറ്റത്തിനു ശക്തി കൂട്ടാന് പലവിധ കാരണങ്ങള് ഉണ്ടായിട്ടുണ്ട്.. .അതിലൊന്നാണ് സുപ്രസിദ്ധിയും പിന്നീടു കുപ്രസിദ്ധിയുമാർജ്ജിച്ച ‘ഷാഹ്ബാനു കേ’സിൽ കോൺഗ്രസ് ഗവണ്മെന്റ് ആത്മഹത്യാപരമായ നിലപാടെടുത്ത് തീവ്രനിലപാടുകാരായ ചില മുസ്ലീങ്ങൾക്കു വഴങ്ങിയത്... ഇപ്പോളും അയോദ്ധ്യ എന്നൊക്കെപ്പറഞ്ഞ് ആക്രോശിച്ചുകാണാറുള്ള പലർക്കും ആ ചരിത്രമൊന്നും അറിയുക പോലുമില്ല... 1985-ൽ നടന്ന ഷാഹ്ബാനു കേസിലെ സുപ്രീം കോടതി വിധി വിവാഹമുക്തയ്ക്കനുകൂലമായിരുന്നു. ഇഷ്ടാനുസരണം മൊഴിചൊല്ലുകയും ജീവനാംശപ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയുംചെയ്തിരുന്നഭർത്താക്കന്മാർക്കുപ്രതികൂലവുമായിരുന്നു. എന്നാൽ, മുസ്ലിം വ്യക്തി നിയമം ‘ദൈവിക’ മാണെന്നും അതിൽ തൊട്ടുകൂടാ എന്നും പ്രഖ്യാപിച്ചുകൊണ്ട് ചിലർ ദേശീയതലത്തിൽ വലിയ പ്രക്ഷോഭമഴിച്ചുവിട്ടു... കഷ്ടകാലത്തിന് ജഡ്ജി ഒരു ഹിന്ദുവായിപ്പോയത് പ്രക്ഷോഭങ്ങൾക്ക് വല്ലാത്ത ഒരു വർഗ്ഗീയമാനവും നൽകി. ഭയന്നു പോയ കോൺഗ്രസ് സുപ്രീം കോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണം നടത്തി!!! ആ സംഭവമാണ്യഥാർത്ഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെ രണ്ടായി മുറിച്ചത്. അല്ലാതെ, ഏഴുവർഷങ്ങൾക്കു ശേഷം തർക്കമന്ദിരം തകർക്കപ്പെട്ട സംഭവമല്ല. ഷാഹ്ബാനു കേസിൽ, തികച്ചും വർഗ്ഗീയവും പിന്തിരിപ്പനുമായ ഒരു ആവശ്യമുന്നയിച്ചുകൊണ്ട് ഭീഷണിയുടെ ശബ്ദത്തിൽ സമരം ചെയ്തുകൊണ്ട് രാജ്യത്തെ ഭരണകൂടത്തെത്തന്നെ അടിയറവു പറയിപ്പിക്കാൻ സാധിച്ചതിന്റെ പേരിൽ,മുസ്ലീങ്ങളിൽത്തന്നെ യാഥാസ്ഥിതികരും തീവ്രനിലപാടുകാരുമായ ഒരു വിഭാഗം ആളുകൾ അങ്ങേയറ്റം ആവേശഭരിതരായി. പണ്ട് ഇതേ മട്ടിലുള്ള വാദങ്ങൾ ഉന്നയിച്ച് രാഷ്ട്രത്തെത്തന്നെ പകുത്തു നൽകുന്ന സാഹചര്യം ഉണ്ടാക്കുവാനും സാധിച്ചിട്ടുണ്ട് എന്ന ചരിത്രപാഠങ്ങളും അവർക്ക് പ്രചോദനമായിരുന്നിരിക്കണം. ഷാഹ്ബാനു കേസിൽ സുപ്രീംകോടതിയേപ്പോലും മറികടക്കാൻ സാധിക്കുന്ന മട്ടിൽ ഭരണകൂടത്തെ കയ്യിലെടുത്ത് അമ്മാനമാടിയ തങ്ങളുടെ ആ നേട്ടത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് അവർ പിന്നീടു ‘ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി‘ രൂപവൽക്കരണവും മറ്റും നടത്തി. ശരിയത്തെന്നു മാത്രമല്ല - മതപരമായ അംശം കലർന്ന എന്തിനേയും ഒന്നു തൊടാൻ പോലും അനുവദിക്കില്ല എന്ന അവസ്ഥ സൃഷ്ടിക്കാവുന്ന ഒരു അനുകൂലസാഹചര്യമായിരുന്നു അത്. അയോദ്ധ്യയിൽ ഹിന്ദുക്കൾ തങ്ങളുടെ ആവശ്യം തുടർന്നു കൊണ്ടേയിരിക്കുകയും പടിപടിയായി വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിന് അറുതിവരുത്തുക - ബാബറി മന്ദിരത്തിൽ സ്പർശിച്ചുകൊണ്ടുള്ള എന്തെങ്കിലും പ്രശ്നപരിഹാരം സാദ്ധ്യമല്ല എന്ന തീവ്രനിലപാട് എന്നെന്നേയ്ക്കുമായി അംഗീകരിപ്പിച്ചെടുക്കുക - ഇതൊക്കെയായിരുന്നു അടുത്ത ലക്ഷ്യം. 1986-ൽ ഹിന്ദുക്കൾക്ക് നിയന്ത്രിതമായ തോതിൽത്തന്നെ അല്പം കൂടി അടുത്തുനിന്ന് ആരാധന അനുവദിച്ചുകൊണ്ട് ഗേറ്റു തുറന്നു കൊടുക്കാൻ ഫൈസാബാദ് സെഷൻസ് കോടതി ഉത്തരവിട്ടതിനു ശേഷമാണ് “ആക്ഷൻ കമ്മിറ്റി” ഉണ്ടായത്. അക്കാലത്തു നടന്ന ശരിഅത്ത് പ്രക്ഷോഭത്തിന്റെ വിജയമാണ് യഥാർത്ഥത്തിൽ ആക്ഷൻ കമ്മിറ്റി രൂപവൽക്കരണത്തിനു പിന്നിൽ ഊർജ്ജമായി വർത്തിച്ചതും... എന്തായിരിക്കും കമ്മിറ്റിയുടെ “ ആക്ഷൻ” എന്നൊരു ചിന്തയും, ഷാബാനു കേസില ് സുപ്രീംകോടതി വിധിയെപ്പോലും മറികടക്കാമെങ്കിൽപ്പിന്നെ ഒരു സെഷൻസ് കോടതി എത്ര നിസാരം എന്നൊരു ചിന്ത അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകില്ലേ എന്നൊരു തോന്നലും മറ്റുള്ളവർക്കിടയിൽ ശക്തമായി. വർഷങ്ങളോളം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ ഭാഗികമായെങ്കിലും അനുവദിച്ചുകിട്ടിയ ആരാധനാസ്വാതന്ത്ര്യം അല്പമെങ്കിലുംഅനുഭവവേദ്യമാകുന്നതിനു മുമ്പു തന്നെ അതു വീണ്ടും വെല്ലുവിളിക്കപ്പെട്ടത് ഹിന്ദുക്കളിൽ എന്തെന്നില്ലാത്ത നിരാശ പടർത്തി. കോൺഗ്രസ് മുതലായ പ്രമുഖരാഷ്ട്രീയപ്പാർട്ടികളെല്ലാം മുസ്ലീങ്ങളുടെ എന്താവശ്യങ്ങൾക്കു മുന്നിലും കീഴടങ്ങുവാനും ഹിന്ദുക്കളെ അവഗണിക്കുവാനും മത്സരിക്കുകയായിരു ന്നുവെന്നസാഹചര്യം കൂടിയായപ്പോൾ അവർ സകലപ്രതീക്ഷകളും അസ്തമിച്ച ഒരു അവസ്ഥയിലെത്തിച്ചേർന്നു. അതോടെയാണ് സത്യത്തിൽ അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ഗതി തന്നെ മാറിപ്പോയത്... അതിനുമുമ്പൊക്കെയുള്ള ആദ്യഘട്ടങ്ങളിൽ, ഹിന്ദുക്കളുടെ ആവശ്യങ്ങളോട് അനുഭാവപൂർവ്വം പ്രതികരിക്കാൻ തയ്യാറായിരുന്ന മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളായ ബി.ജെ.പി.യുടെയും മറ്റും പ്രതീക്ഷ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഭരണകൂടത്തിനു കഴിയും എന്നു തന്നെയായിരുന്നു. അതിനായുള്ള പൂർണ്ണസഹകരണം നൽകുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തുവന്നതുമാണ് അവർ. എന്നാൽ ഷാഹ്ബാനുകേസിൽ കോൺഗ്രസ് ഗവണ്മെന്റിന്റെ ചരിത്രപരമായ കീഴടങ്ങലിലൂടെ ആ പ്രതീക്ഷ തികച്ചും അസ്ഥാനത്താണെന്നു വ്യക്തമായി. അതോടെയാണ് ബി.ജെ.പി.യും മറ്റും പ്രശ്നത്തിൽ നേരിട്ട് ഇടപെടാനും രാഷ്ട്രീയമായി നേരിടാനും തീരുമാനിച്ചത്. ആ തീരുമാനം ശരിയുമായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു. രാജീവ് ഗാന്ധിയും നരസിംഹറാവുവും – രണ്ടു പ്രധാനമന്ത്രിമാരും അക്കാലത്തു വഞ്ചനാപരമായ നിലപാട് എടുത്തിട്ടുണ്ട്. ചന്ദ്രശേഖർ ഗവണ്മെന്റിന്റെ കാലത്ത് കോൺഗ്രസ് നടത്തിയ നീക്കങ്ങള് ഇരു വിഭാഗങ്ങള്ക്കും ഏറെക്കുറെ സ്വീകാര്യം ആയിരുന്നു..ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹം ധീരവും യുക്തവുമായ ചില നിലപാടുകളെടുത്ത് പ്രശ്നപരിഹാരത്തിന് തൊട്ടടുത്തെത്തിയതായിരുന്നു. ആക്ഷൻ കമ്മിറ്റിയുടെയോവി.ച്.പി.യുടെയോ ഒന്നും പ്രക്ഷോഭങ്ങൾ അതിരുകടക്കാൻ അനുവദിക്കാതിരുന്ന അദ്ദേഹം അവരെ തമ്മിൽ ചർച്ച ചെയ്യിക്കുന്നതിൽ വിജയിച്ചു. ഇടയ്ക്ക് ആക്ഷൻ കമ്മിറ്റി ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറുകയൊക്കെ ചെയ്തെങ്കിലും അദ്ദേഹം ശ്രമം തുടർന്നു വന്നു... ഒടുവിൽ, അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഫലം കണ്ടതാണ്. ഇരുപക്ഷവും ചർച്ച ചെയ്ത് പരസ്പരമുള്ള വിട്ടുവീഴ്ചകളും തീരുമാനങ്ങളുമെടുത്തു. തികച്ചും സൌഹാർദ്ദപരമായ സാഹചര്യം ഉണ്ടായി വന്നു. ഇരുപക്ഷത്തേയും നേതാക്കൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും അന്തിമതീരുമാനം എടുക്കുകയും ചെയ്യാമെന്ന ഉറപ്പിൽ, തികച്ചും ശുഭകരമായ ഒരു അവസ്ഥയിൽ ചർച്ച ചെയ്തു പിരിഞ്ഞതാണ്. അങ്ങനെ, രണ്ടു ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാകുമെന്ന അവസ്ഥവന്ന് രാജ്യം മുഴുവൻ ചന്ദ്രശേഖറിന് ആദരവും അഭിനന്ദനവും നന്ദിയും മനസ്സിൽ കരുതിയതാണ്. ബി.ജെ.പി.യൊക്കെ ചന്ദ്രശേഖറിന് സർവ്വപിന്തുണയും നൽകി. അപ്പോളതാ ഒരു അത്ഭുതനീക്കത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട്കോൺഗ്രസ് പാർട്ടി രായ്ക്കുരാമാനം ചന്ദ്രശേഖർ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു കളഞ്ഞു!!!!!!! പിന്തുണ പിൻവലിക്കുന്നതിനുള്ള കാരണമായിപ്പറഞ്ഞ കാര്യമായിരുന്നു ഏറ്റവും കൌതുകകരവും അതേ സമയം തന്നെ ഞെട്ടിപ്പിക്കുന്നതും. രാജീവ്ഗാന്ധിയുടെ വീടിനു സമീപം ഒരു പോലീസ്കാരൻ നിൽക്കുന്നതായി ആരോ കണ്ടുവത്രേ!!!! ആ പോലീസുകാരൻ സർക്കാർചാരനാണത്രേ!! പിന്തുണ ഇതാ പിൻവലിക്കുന്നു!!!! അത്തരമൊരു നിർണ്ണായകഘട്ടത്തിൽ ഒരു തട്ടിക്കൂട്ടുന്യായം അവതരിപ്പിച്ചുകൊണ്ടു സർക്കാറിനെ മറിച്ചിടുവാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചതെന്തുകൊണ്ടാണെന്നു വളരെ വ്യക്തമാണ്. അതിന്റെ പേരിൽ, ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഇനി പിറക്കാൻ പോകുന്ന തലമുറകളോടും മാപ്പു പറയേണ്ടവരാണവർ. അയോദ്ധ്യാപ്രശ്നം രമ്യമായി പരിഹരിക്കപ്പെടാൻ - ഹിന്ദുക്കളും മുസ്ലീങ്ങളും സൌഹൃദത്തിൽ തുടരുന്നതു കാണാൻ - കോൺഗ്രസ് ആഗ്രഹിച്ചിരുന്നില്ല എന്നു വ്യക്തമാണ്. അന്നും ഇന്നും അതു തന്നെയാണ് അവസ്ഥയെന്ന് ഉമ്മൻചാണ്ടിയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഇതൊരു യാഥാർത്ഥ്യമാണ്. പതിറ്റാണ്ടുകൾ രണ്ടാകാൻ പോകുന്നു. പക്ഷേ സത്യം അങ്ങനെ തന്നെ അവശേഷിക്കുന്നു... ശരിഅത്ത് പ്രക്ഷോഭകാലത്ത് ഇർഫാൻ ഹബീബിനേപ്പോലുള്ള തീവ്രമാർക്സിസ്റ്റുകാരൊക്കെമുസ്ലീ ം വ്യക്തി നിയമ ബോർഡിന്റെ നിലപാടുകൾക്കെതിരെ ശക്തമായി വാദിച്ചിരുന്നു. എന്നാൽ, പിന്നീട് മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെയൊക്കെ കാലമൊക്കെയായപ്പൊളേക്കും അവരെല്ലാം മലക്കം മറിഞ്ഞു. എല്ലായ്പോഴുംഇടതു പക്ഷം വരുത്താറുള്ള അതേ പിഴവു തന്നെ അവിടെയും സംഭവിച്ചു. മറുവശത്ത് ഹിന്ദുക്കളെ കാണേണ്ടതിനു പകരം “സംഘപരിവാ”റിനെ കാണുകയും അവരെ എതിർക്കേണ്ടത് പാർട്ടിക്കാരെന്ന നിലയിൽ തങ്ങളുടെ ബാദ്ധ്യതയായിക്കണ്ട് അന്ധമായി മറുപക്ഷം പിടിക്കുകയും ചെയ്തു. എല്ലാവരും ചേർന്ന് തർക്കമന്ദിരം അതേപടി നിലനിർത്തേണ്ടത് ഒരു അഭിമാനപ്രശ്നമാക്കി വളർത്തുകയും അതിവൈകാരികത കലർത്തുകയുമൊക്കെച്ചെയ്തു. അങ്ങനെയൊക്കെ പ്രശ്നത്തെ വളർത്തി വലുതാക്കിയതിൽ ഇടതുപക്ഷത്തിനുള്ള പങ്ക് അനിഷേധ്യമാണ്... അമ്പലം നിലനിന്നിരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തെളിവുകൾ സമർപ്പിക്കാൻ ഇരു പക്ഷത്തോടും ആവശ്യപ്പെട്ടപ്പോൾ, മുസ്ലീം ചരിത്രകാരന്മാരുടേതടക്കം ഗ്രന്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് പരമാവധി തെളിവുകൾ അവതരിപ്പിക്കാനാണ് ഹിന്ദുക്കളായ സമരക്കാർ ശ്രമിച്ചത്. എന്നാൽ, അതിനെ ഖണ്ഡിക്കുവാനായി, ഏതൊക്കെയോ ചില ചിത്രകഥകളിൽ നിന്നും മറ്റും ഉദ്ധരണികളെടുത്ത് രാമൻ ജീവിച്ചിരുന്നില്ല എന്ന വിചിത്രമായ മറുവാദം ഉന്നയിച്ചവരുടെയൊപ്പമാണ് ഇടതുപക്ഷം നിലകൊണ്ടത്! എന്തു വന്നാലും മന്ദിരത്തെ തൊടരുത് എന്നൊരു അന്ധമായ നിലപാടല്ലാതെ, എല്ലാവരുടെയും വികാരങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചുകൊണ്ടുള്ള യുക്തിസഹമായ നീക്കങ്ങൾ യാതൊന്നും അവർ നടത്തിക്കണ്ടില്ല. “രാമക്ഷേത്രം നിലനിന്നിരുന്നു” വെന്നതിന്റെ തെളിവുകൾ അവതരിപ്പിക്കപ്പെടുമ്പോൾ അതിനെ ഖണ്ഡിക്കുവാനായി “രാമൻ ജീവിച്ചിരുന്നില്ല” എന്നു വാദിക്കുന്നതിലെ മണ്ടത്തരത്തിന്റെ ആഴം ഇടതുപക്ഷം ഇനിയും മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. എന്തെങ്കിലും ഒരു തർക്കമോ മറ്റു പ്രശ്നങ്ങളോ മറ്റോ ഉണ്ടാകുമ്പോൾ, മുസ്ലീങ്ങൾക്ക് എതിരായേക്കുമെന്നു പൊതുവെ തോന്നിപ്പിക്കുന്ന ഒരു തീരുമാനമെടുക്കാൻ പോയിട്ട് അത്തരമൊരു സൂചന നൽകാൻ പോലും തന്റേടമില്ലാത്തവരാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളുമൊക്കെയടങ്ങുന്ന മതേതര(?) പ്രസ്ഥാനങ്ങൾ. South Asia Analysis Group – ന്റെ അയോദ്ധ്യയേക്കുറിച്ചുള്ള ഒരു പേപ്പറിൽ നിന്നുള്ള ഒരു ഭാഗം ചുവടെ കൊടുത്തിരിക്കുന്നു. In 1990 Prime Minister Chandrashekhar convened a meeting of the leaders of Babari Mosque Action Committee and the VHP. While the VHP leaders turned up for the meetings with documents in support of their claim, the BMAC unilaterally withdrew from the meeting. This gave an impression that BMAC was not confident to substantiate its claim with authentic evidence. Ironically the anti-temple political parties remained silent over this attitude of BMAC leaders, as they did not like to antagonise the Muslims. ഇതിലെ അവസാനഭാഗം ശ്രദ്ധേയമാണ്. മുസ്ലീങ്ങൾ പിണങ്ങിയേക്കും എന്ന അവസ്ഥയുള്ളൊരു തീരുമാനമെടുക്കാൻ - ന്യായമാണെന്ന് എത്രത്തോളം ഉറപ്പുള്ള കാര്യമാണെങ്കിലും ശരി - ഇന്നാട്ടിലെ മുഖ്യധാര പ്രസ്ഥാനങ്ങൾക്കു തരിമ്പും തന്റേടമില്ല. ഈയൊരു കീഴടങ്ങൽ മനോഭാവം അവസാനിക്കാത്തിടത്തോളം കാലം ഇവിടുത്തെ പല പ്രശ്നങ്ങളും അവസാനിക്കുകയുമില്ല. (ഇതിനെ കുറിച്ച് ഡോ.എം.ജി.എസ്. നാരായണന് മാതൃഭൂമിയിലെ ചോദ്യോത്തര വേളയില് പറയുന്നുണ്ട്..) ഇത്തരത്തിലുള്ള കീഴടങ്ങലിനേക്കാളും അങ്ങേയറ്റം ആപത്ക്കരമായത്, തീവ്രനിലപാടുകാരായ മുസ്ലീങ്ങളുടെ മതവികാരങ്ങളെ ഉജ്ജ്വലിപ്പിച്ചതിനു ശേഷം അവർക്കൊപ്പം നിൽക്കുന്നതു തങ്ങളാണെന്നു വരുത്തിക്കൊണ്ടു വോട്ടുനേടാനുള്ള മതേതര(?) കക്ഷികളുടെ പരിശ്രമമാണ്. “പള്ളി” പൊളിച്ചു - മുസ്ലീങ്ങൾക്കെതിരായ നീക്കമാണ് – മുസ്ലീങ്ങളെ പുറത്താക്കാനുള്ള(!) നീക്കമാണ് - എന്നൊക്കെയുള്ള മട്ടിൽ വമ്പിച്ച കുപ്രചാരണം നടത്തിയത് കൂടുതലും തീവ്രനിലപാടുകാരായ മുസ്ലീങ്ങളും ഇടതുപക്ഷവുമൊക്കെയാണ്. തികഞ്ഞ അസംബന്ധം മാത്രം കലർന്ന ആ വാദഗതികൾ കേൾക്കുമ്പോൾ, ഹിന്ദുക്കൾക്ക് അതിലെ കഥയില്ലായ്മ എളുപ്പം തിരിച്ചറിഞ്ഞു പൊട്ടിച്ചിരിക്കാൻ കഴിഞ്ഞേക്കും. കാര്യങ്ങളുടെ കിടപ്പു മനസ്സിലാക്കാനുള്ളത്ര തിരിച്ചറിവുള്ള മുസ്ലീങ്ങൾക്കുംഅതിലെ പൊള്ളത്തരം മനസ്സിലാകും. എന്നാൽ, ബാക്കിവരുന്ന മുസ്ലീങ്ങളിൽ കുറച്ചുപേരെങ്കിലും അത്തരം വാദഗതികളാൽ സ്വാധീനിക്കപ്പെട്ടുപോകും. അത് അപകടകരമാണ്. അത്തരം അപകടങ്ങളേക്കുറിച്ചല്ല – തങ്ങളുടെ വോട്ടുകൾ എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനേക്കുറിച്ചാണ് ഇടതു വലതുകള് എല്ലായ്പ്പോഴും ആശങ്കപ്പെട്ടുകാണാറ്... വാസ്തവത്തിൽ, തർക്കമന്ദിരം തകരാൻ ഇടയായതിനു പിന്നിലെ അടിസ്ഥാനവികാരമെന്നതു പള്ളിക്കോ മുസ്ലീങ്ങൾക്കോ എതിരെ പോലുമായിരുന്നില്ലെന്നു മനസ്സിലാക്കാൻ എത്രയോ നിസാരമായ യുക്തിചിന്തയും ലളിതമായ രാഷ്ട്രീയബോധവും മതി. മുസ്ലീങ്ങളുടെ സകല ആവശ്യങ്ങൾക്കും മുന്നിൽ ന്യായാന്യായങ്ങൾ പരിഗണിക്കാതെ എല്ലായ്പ്പോഴും മുട്ടുകുത്തുകയും അതേസമയം തന്നെ ഹിന്ദുവികാരങ്ങൾ ഒന്നൊഴിയാതെ സകലതിനേയും സമ്പൂർണ്ണമായി അവഗണിക്കുകയും ചെയ്തുകൊണ്ടിരുന്ന അധികാരിവർഗ്ഗത്തോടു തന്നെയായിരുന്നു അമർഷമത്രയും. പകൽ പോലെ വ്യക്തമായിരുന്നു ആ വികാരം. അത് അണപൊട്ടുമെന്നു തീർച്ചയായ ഒരു ഘട്ടമെത്തിയിട്ടുപോലും അതു പരിഹരിക്കാൻ കഴിയാതിരുന്ന ഭരണകൂടങ്ങൾ (സംസ്ഥാനഗവണ്മെന്റടക്കം) തീർച്ചയായും പ്രതിക്കൂട്ടിലുമാണ്. വാസ്തവത്തിൽ, നാലുചുറ്റും അമ്പലങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു കിടന്ന – പതിറ്റാണ്ടുകളായി പ്രാർത്ഥനയ്ക്കൊന്നും ഉപയോഗിക്കാതിരുന്ന - ആ കെട്ടിടത്തെ, ആക്രമണകാരിയായ ഒരു വിദേശിയുടെ സ്മാരകമന്ദിരം എന്ന നിലയിലല്ലാതെ ഒരു ആരാധനാലയം എന്ന നിലയിലായിരുന്നില്ല തദ്ദേശവാസികളായ ഹിന്ദുക്കൾ കണ്ടിരുന്നത് എന്നതു വളരെ വ്യക്തമാണ്. എന്നിട്ടുപോലും അതിലെ പള്ളി എന്ന ഘടകത്തിന് ബഹുമാനം കൊടുക്കാനവർ തയ്യാറായി. അതുകൊണ്ടാണവർ അക്കാലത്ത് കാലുപിടിച്ചപേക്ഷിച്ചത് - തങ്ങൾക്ക് ഈ സ്ഥലം മാത്രമേ വിട്ടു തരേണ്ടൂ - കെട്ടിടമല്ല പ്രശ്നം - മറ്റൊരു സ്ഥലത്ത് ഇതിലും മികച്ച ഒരു പള്ളി തങ്ങൾ തന്നെ പണവും അദ്ധ്വാനവും മുടക്കി പണിതു തരാം - എന്ന്. പക്ഷേ കേട്ടില്ല. ഇനിയിപ്പോൾ, മഥുരയുൾപ്പെടെ മറ്റുക്ഷേത്രങ്ങളിലും സമാനമായ ആവശ്യമുന്നയിച്ചേക്കുമോ എന്നു കരുതുകയും വേണ്ട – കൃഷ്ണജന്മസ്ഥാനവും തകർത്ത് പള്ളിയുണ്ടാക്കിയിരുന്നു എന്ന കാര്യമടക്കം മറ്റനേകം ക്ഷേത്രധ്വംസനങ്ങളും എന്നേയ്ക്കുമായി മറക്കാം എന്നെല്ലാം ഉറപ്പു തരാമെന്ന നിർദ്ദേശവും മുന്നോട്ടുവയ്ക്കപ്പെട്ടു. രാമജന്മസ്ഥലമെന്ന തുണ്ടുഭൂമി മാത്രം തിരിച്ചുലഭിക്കാനായി മറ്റെന്തുവിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നു ഹിന്ദുക്കൾ. പക്ഷേ കേട്ടില്ല. മരിച്ചാലും സമ്മതിക്കില്ലെന്ന ബലം പിടുത്തമായിരുന്നു ചിലർക്ക്. ആരെന്തു പറഞ്ഞാലും ശരി - അയോദ്ധ്യയിലെ തർക്കമന്ദിരം അനങ്ങാനേ പാടില്ലെന്ന ബലം പിടുത്തമായിരുന്നു... അത്തരം ബലംപിടുത്തങ്ങൾക്കൊടുവിൽ ആയിരത്തിത്തൊള്ളായിരത്തിത്തൊണൂറ്റിരണ്ടിൽ അയോദ്ധ്യയിൽ തകർന്നു വീണത് ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ ആരാധനാകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു കെട്ടിടമല്ല. ആയിരം വർഷത്തെ അടിമത്തത്തിനു ശേഷം ഒടുവിൽ ജനാധിപത്യമെത്തിയിട്ടുപോലും തുടർച്ചയായി അധികാരിവർഗ്ഗത്തിന്റെ ആട്ടും തുപ്പും മാത്രം കേൾക്കാൻ വിധിക്കപ്പെടുകയും അതേസമയം തന്നെ ഭൂരിപക്ഷം എന്നു വിളിച്ച് ആക്ഷേപിക്കപ്പെടുകയും ചെയ്തിരുന്ന അശരണരായ ഒരു ജനതയുടെ ക്ഷമയുടെ നെല്ലിപ്പലകയാണ് യഥാർത്ഥത്തിൽ അന്നവിടെ തകർന്നുവീണത്. അതും, അവിടെ തടിച്ചുകൂടിയിരുന്ന ആയിരങ്ങളിൽ വളരെച്ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം പ്രവൃത്തി. ഇനിയിപ്പോൾ അഥവാ അതൊരു ആരാധനാകേന്ദ്രമായിരുന്നു എന്നു പറഞ്ഞേതീരൂ എന്നു ശഠിക്കുന്നവരുണ്ടെങ്കിൽ, അവിടുത്തെ ക്ഷേത്രം വീണ്ടുമൊരിക്കൽക്കൂടി തകർക്കപ്പെട്ടുവെന്നാണവർ പറയേണ്ടത്. ഇത്തവണ മതഭ്രാന്തനായ ഒരു ഭരണാധികാരിയല്ല – മതപ്രീണനഭ്രാന്തന്മാർ നയിച്ച ഒരു കൂസിസ്റ്റുഭരണകൂടമാണ് അതിനിടയാക്കിയത് എന്നുകൂടി ചേർത്തു പറയുകയും വേണം. 1934-നു ശേഷം മുസ്ലീങ്ങൾ ആരാധനയ്ക്ക് ഉപയോഗിക്കാതിരുന്നതും 1949-നു ശേഷം ഹിന്ദുക്കൾ ആരാധന നടത്തി വന്നിരുന്നതുമായ ഒരു സ്ഥലമെന്ന നിലയ്ക്ക് അക്ഷരാർത്ഥത്തിൽ അതൊരു ക്ഷേത്രം തന്നെയായി മാറിക്കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വി.പി. സിംഗ് തന്നെ അത്തരത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷമയാണോ ക്ഷേത്രമാണോ തകർന്നതെന്ന് ആളുകൾ യുക്തം പോലെ തീരുമാനിക്കട്ടെ.എന്തായാലും, മുസ്ലീങ്ങളെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ മനപ്പൂർവ്വം പദ്ധതിയിട്ടു ‘പള്ളി’ തകർത്തു എന്നൊക്കെ ആരെങ്കിലും ബോധപൂർവ്വം ഇപ്പോളും വാദിക്കുന്നെങ്കിൽ, അയാൾ ഒന്നെങ്കിൽ എന്തെങ്കിലുമൊരു മാനസികവൈകല്യമുള്ളയാളോ അല്ലെങ്കിൽ ഒരു കപട മതേതരനോ.. അതുമല്ലെങ്കിൽ ഇതു രണ്ടും ചേർന്നയാളോ ആയിരിക്കുമെന്നു തീർച്ച. ഭാരതത്തിൽ മുസ്ലീങ്ങളുടെ ആരാധനാസ്വാതന്ത്ര്യം തടയാനോ പള്ളിപൊളിക്കാനോ ഒന്നും ആരും ശ്രമിക്കുന്നുമില്ല – അതിന്റെയൊന്നും പിന്നാലെ നടക്കാൻ ആർക്കും സമയവുമില്ല. അങ്ങനെയൊക്കെ ഉണ്ടെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും എന്തോ ഗുഢോദ്ദേശത്തോടെയാണ് അതു ചെയ്യുന്നത്. മുസ്ലീങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം ലഭിക്കാത്ത ഏതെങ്കിലും പള്ളി ഉണ്ടെങ്കിൽ അതിന്റെ പിന്നിൽ ശക്തമായ എന്തെങ്കിലും കാരണവുമുണ്ടാകും. കേരളത്തിൽ ആകെ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാവുന്നത് മാറാട്ടെ പള്ളിയാണ്. അവിടെ എന്തുകൊണ്ടാണു കയറാനാവാത്തത് എന്നതിന്റെ ഉത്തരം ഇവിടുത്തെ നിയമവിദഗ്ദ്ധർ പറയട്ടെ. അതല്ലെങ്കിൽ, കൂട്ടക്കൊലയ്ക്കു ശേഷം അവിടുത്തെ തറയിലെ രക്തം മായ്ച്ചു കളയാൻ സഹായിച്ച ജനപ്രതിനിധി പറയട്ടെ. അതല്ല്ലെങ്കിൽഅദ്ദേഹത്തിന്റെ പാർട്ടിയായ മുസ്ലീം ലീഗു പറയട്ടെ – അതുമല്ലെങ്കിൽ, അദ്ദേഹത്തിനു മന്ത്രിസ്ഥാനം കൊടുത്ത കോൺഗ്രസോഅതിനു നാലുകൊല്ലം പിന്തുണ നൽകിയ കമ്മ്യൂണിസ്റ്റുകളോ പറയട്ടെ. തർക്കമന്ദിരം തകർന്നുവീണതു പോലെയുള്ള സംഭവങ്ങളൊക്കെയുണ്ടാകുമ്പോൾ അവയെയെല്ലാം യാഥാർത്ഥ്യബോധത്തോടെ സമീപിച്ച് പക്വതയോടെ നേരിടുന്നതിനു പകരം ആ അവസരം മുതലെടുത്ത് വർഗീയവികാരം വീണ്ടുമിളക്കി രാഷ്ട്രീയമായി പരമാവധി നേട്ടമുണ്ടാക്കാൻ മാത്രമാണ് കമ്മികളുംകൊങ്കികളും തീർച്ചയായും ശ്രമിച്ചത്. മുസ്ലീങ്ങളെ പ്രീണിപ്പിക്കാനായി ഏതറ്റം വരെ പോകാനും മടിക്കാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു അവർ. ‘രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു ’വെന്നൊക്കെയുള്ള ആരോപണങ്ങളൊക്കെ അവർ ഒരുആത്മവിമർശനത്തിനുവേണ്ടിയായിരുന്നു യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടിയിരുന്നത്. മുസ്ലീം വർഗ്ഗീയതയ്ക്കു വളം വയ്ക്കുക – തീവ്രനിലപാടുകാരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക – എന്നിട്ട് തങ്ങൾ വർഗ്ഗീയതയ്ക്കെതിരെ പോരാടുകയാണെന്നു വീമ്പിളക്കുക. ഇത്തരത്തിൽ പരിഹാസ്യവും വഞ്ചനാപരവുമായ നിലപാടുകളായിരുന്നു ഇന്നത്തേതുപോലെ തന്നെ അന്നും ഇവരുടെ നയങ്ങളിൽ പ്രതിഫലിച്ചുകൊണ്ടിരുന്നത്. സ്വീകാര്യമായ മറ്റൊരിടത്ത് ഹിന്ദുക്കൾ തന്നെ ചേർന്ന് പുതിയ പള്ളി പണിതു നൽകാം എന്ന നിർദ്ദേശമൊക്കെ രാജ്യത്ത് അനവധി മുസ്ലീങ്ങൾക്ക് സ്വീകാര്യമായിരുന്നു. ആ നിർദ്ദേശവും, അവയുൾപ്പെടെ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ പലതും അട്ടിമറിച്ചു കൊണ്ട് തർക്കമന്ദിരമെന്നാൽ മുസ്ലീങ്ങളുടെ ജീവവായുവിനു തുല്യമായ എന്തോ ഒന്നാണെന്നും അതിൽ തൊടാനേ പാടില്ല എന്നുമുള്ള ഒരു തരം വികാരം വളർത്തിയെടുത്തവർ ഇന്ത്യൻ മുസ്ലീങ്ങളോടും ഹിന്ദുക്കളോടും ഒരുപോലെ കൊടും ചതിയാണു ചെയ്തത്. ആ ചതിയന്മാരുടെ കൂടെയാണ് അവര് നിലകൊണ്ടത്. ഷാഹ്ബാനുകേസിലും, രാമജന്മഭൂമിപ്രശ്നത്തിലും അമർനാഥ്വിഷയത്തിലുമെല്ലാം – തീവ്രനിലപാടുകാരായ ചിലരുടെ വാദങ്ങൾക്കു കോൺഗ്രസ് ഭരണകൂടങ്ങൾ വളരെപ്പെട്ടെന്നു വഴങ്ങിയത് – എങ്ങനെയും നാലു വോട്ടു സംഘടിപ്പിക്കാനുള്ള തത്രപ്പാടിൽ ഇടതുപക്ഷം അന്ധമായ മുസ്ലീം പക്ഷപാതവും ഹിന്ദുവിരുദ്ധതയും മറയില്ലാതെ തുടരുന്നത് - ഇതൊക്കെയാണോ ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് – അതോ ആരെങ്കിലും മനപ്പൂർവ്വം മുസ്ലീങ്ങളെ ഉപദ്രവിക്കാനായി മാത്രം “സംഘടിപ്പിക്കുന്ന” പ്രശ്നങ്ങളാണോ ഇവിടെക്കാണുന്ന പലതും എന്ന് ആലോചനാശേഷിയുള്ളവർ ചിന്തിച്ചു തീരുമാനിക്കട്ടെ. മനുഷ്യർക്കു ദൈവം ബുദ്ധികൊടുത്തിരിക്കുന്നത് ചിന്തിക്കാനല്ലെങ്കിൽപ്പിന്നെ എന്തിനാണ്??? കടപ്പാട്- കാണാപ്പുറം നകുലൻ
Posted on: Sat, 06 Dec 2014 08:22:17 +0000

Trending Topics



Recently Viewed Topics




© 2015