ദേവസ്വം വരവ് - TopicsExpress



          

ദേവസ്വം വരവ് അഹിന്ദുക്കള്‍ക്കോ ? നുണമരം കടപറിഞ്ഞ് വീഴുമ്പോള്‍ ! 7 August 2012 at 21:36 "ഹൈന്ദവ" ആരാധനാലയങ്ങളുടെ സ്വത്തും ഭണ്ഡാര വരവും മൂടോടെ സര്‍ക്കാരിന്റെ പൊതുഖജാനയില്‍ ചെന്ന് ചേരുന്നെന്നും, അങ്ങനെ "ഹിന്ദു" ഭക്തിപുരസരം കൊണ്ട് പണ്ടാറമടക്കുന്ന തുട്ട് മൊത്തം "മേത്തനും മാപ്ലയും" വീതം വയ്ക്കുന്നുവെന്നും, എന്നാല്‍ ക്രൈസ്തവ/മുസ്ലിം പള്ളികളില്‍ നിന്നൊന്നും സര്‍ക്കാര്‍ ഇങ്ങനെ പണം "പിടിച്ചെടുക്കുന്നില്ല" എന്നുമുള്ള സംഘികളുടെ പ്രചാരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാക്കയാണോ കാവിയാണോ എന്ന് നോക്കാതെ നെഞ്ച് കൊണ്ട് ഐക്യപ്പെട്ടും, ജാതിയും കൂതിയും നോക്കാതെ സുഹൃത്തുക്കളായും ഇരുന്ന നമ്മള്‍ സ്കൂള്‍ പിള്ളേര് വളര്‍ന്ന് ഓരോ കമ്പനികളിലോട്ട് ചേക്കേറിയ കൂട്ടത്തില്‍ ഈ വിഷം ഇമെയില്‍ ഫോര്‍‌വേഡുകളായും ശശികലടീച്ചര്‍ക്ക് വാവടുക്കുമ്പോള്‍ ഉറഞ്ഞ് കേറുന്ന യൂട്യൂബ് പ്രസംഗമായും ഒക്കെ ഷെയര്‍ ചെയ്യാനും തുടങ്ങി. ഗ്‌എബല്‍സ് ജീവിച്ചിരുന്നെങ്കില്‍ ഈ സൈസ് വാദങ്ങളു പടച്ച് വിടുന്നവന്റെ വീട്ടില്‍ പോയി ഫ്രീയായി അരിവച്ചുകൊടുത്തേനെ -- ആ സൈസ് പ്രചാരവേലയാണ്. ഇതിനെ കൗണ്ടര്‍ ചെയ്യാനും fact check ചെയ്യാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പുതിയത്, ഒരു ധീരന്‍ നടത്തിയ ശ്രമമാണ് താഴെ. വിവരാവകാശക്കമ്മീഷന്‍ വഴി ദേവസ്വം ബോഡിന്റെ വരുമാനം പൊതുഖജനാവിലേക്കല്ല മുതല്‍ക്കൂട്ടുന്നത് എന്ന് കൃത്യമായ മറുപടി വാങ്ങിച്ചെടുത്തിരിക്കുന്നു, കെ.സി ഉദയകുമാര്‍ എന്ന മനുഷ്യന്‍. ഇത് ഗൂഗിള്‍ പ്ലസ്സില്‍ ഇട്ട അച്യുത് ബാലകൃഷ്ണനും ഒരു കൈയ്യടി അര്‍ഹിക്കുന്നു.ഈ വിവരാവകാശ രേഖ ഫ്രീ തിങ്കേഴ്സ് ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ഇട്ടത് ശ്രീ മുരളീധരൻ ആണ്. അദ്ദേഹത്തിനും നന്ദി. ചോദ്യോത്തരങ്ങളുടെ ട്രാന്‍സ്ക്രിപ്റ്റിനു ദേവദാസണ്ണനു നന്ദി. പല മുറിവുകളില്‍ നിന്ന് ചോരയൊലിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ തലമുറയ്ക്ക് കിട്ടിയത്.... ആ മുറിവ് കുത്തിപ്പഴുപ്പിച്ച് വിളവിറക്കുന്ന വര്‍ഗീയജന്തുക്കളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ ഒന്നും ബാക്കിയുണ്ടാവില്ല സുഹൃത്തുക്കളേ... ____________________________________________ 1) ചോദ്യം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമല ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ‌ വരുന്നതാണോ? # ഉത്തരം: 1186 ക്ഷേത്രങ്ങൾ. അതെ 2) തിരുവിതാംകൂർ ക്ഷേത്രത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം എല്ലാം ദേവസ്വം ബോർഡിലേക്കാണോ വരുന്നത്? # ഉത്തരം: അതെ 3) തിരുവിതാംകൂർ ക്ഷേത്രത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സർക്കാരിന് നൽകുന്നുണ്ടോ? # ഉത്തരം: ഇല്ല 4) ശബരിമല ക്ഷേത്രത്തിലെ വരുമാനം സർക്കാരിലേക്കാണോ മുതൽക്കൂട്ടുന്നത്? അതോ ദേവസ്വം ബോർഡിലേയ്ക്കോ? # ഉത്തരം: ഇല്ല. ബോർഡിലേയ്ക്ക് 5) സർക്കാരിലേക്കാണെങ്കിൽ ശബരിമല ക്ഷേത്ര വരുമാനത്തിന്റെ എത്ര ശതമാനമാണ്? ചോദ്യത്തിന് പ്രസക്തിയില്ല. 6) ദേവസ്വം ബോർഡിന് സർക്കാരിൽ നിന്നും ധനസഹായം ഉണ്ടോ? ഉണ്ടെങ്കിൽ‌ എത്ര? ഉണ്ട്. പ്രതിവർഷം 80 ലക്ഷം ‌രൂപ.
Posted on: Fri, 19 Jul 2013 10:19:24 +0000

Trending Topics



Recently Viewed Topics




© 2015