നിങ്ങള്‍ക്ക് - TopicsExpress



          

നിങ്ങള്‍ക്ക് പറയാമോ? വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം ഭാരതം മുഴുവന്‍ ശ്രദ്ധിക്കപെടാന്‍ സാധ്യത ഉണ്ട് . കേരളത്തില്‍ ഇത് വരെ അക്കൌന്റ് തുടങ്ങാന്‍ സാധിക്കാത്ത ബി.ജെ.പി അവരുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി ആയി ഉയര്‍ത്തികാട്ടിയ നരേന്ദ്ര മോഡിയെ തിരുവനന്തപുരത്ത് നിര്‍ത്താന്‍ ആലോചിക്കുന്നു എന്ന് കേള്‍ക്കുന്നു എല്‍. ഡി.എഫ് ആകട്ടെ സിനിമാ നടനും, ഇടതുപക്ഷ സഹയാത്രികനുമായ മമ്മൂട്ടിയെ നിര്‍ത്താന്‍ ഒരു പ്ലാന്‍ ഇടുന്നു എന്നും കേള്‍ക്കുന്നു . കാലാകാലങ്ങള്‍ ആയി സി.പി. ഐ യുടെ സീറ്റ് ആയ തിരുവനന്തപുരം മണ്ഡലം ഇത്തവണ അവരില്‍ നിന്ന് തിരിച്ചെടുക്കും എന്നാണ് കേള്‍ക്കുന്നത്. തിരുവനന്തപുരം ഡി.സി.സിക്ക് അനഭിമതന്‍ ആണെങ്കിലും സോണിയയുടെയും രാഹുലന്റെയും ഗുഡ് ബുക്കില്‍ ഇടം ഉള്ള ശശി തരൂര്‍ തന്നെ ആകും ഇത്തവണയും യൂ.ഡി.എഫ് സ്ഥാനാര്‍ഥി എന്നാണ് അറിയുന്നത്. മോഡി തിരുവനന്തപുരത്തിലൂടെ ബി.ജെ.പി യുടെ അക്കൌന്റ് കേരളത്തില്‍ തുടങ്ങുമോ? സിനിമാ നടന്മാരെ പിന്തുണയ്ക്കാത്ത കേരള ജനതയുടെ ചരിത്രത്തെ തിരുത്തി കുറിക്കാന്‍ മമ്മൂട്ടിക്ക് കഴിയുമോ? കഴിഞ്ഞ തവണത്തെ അനുകൂല പരിവേഷം ഇത്തവണ ഇല്ലെങ്കിലും ശശി തരൂര്‍ നാല് കാലില്‍ തന്നെ വീഴുമോ ? നിങ്ങള്‍ എന്ത് പറയുന്നു ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് വന്നാലുള്ള അവസ്ഥയെ കുറിച്ച് ...വരുമോ എന്നറിയില്ല ..അഥവാ വന്നാല്‍ :)
Posted on: Thu, 26 Sep 2013 14:46:02 +0000

Trending Topics



Recently Viewed Topics




© 2015