നാട്ടുകാരു മുഴുവന്‍ - TopicsExpress



          

നാട്ടുകാരു മുഴുവന്‍ മദ്യം കുടിച്ചോട്ടെയെന്നോ, മദ്യപാനികള്‍ക്ക് മുഴുവന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയോ അല്ല, ഇക്കഴിഞ്ഞ ഞങ്ങള്‍ക്കും പറയാനുണ്ട് പറഞ്ഞത് . ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍, മണിക്കൂറുകള്‍ കൊണ്ട് തീരുമാനിച്ച മദ്യനിരോധനം പ്രായോഗികമാകുന്നതിന്‍റെ വശങ്ങള്‍ കഴിയുന്നത്ര ലഘുവായി ചര്‍ച്ച ചെയ്യുകയായിരുന്നു, ഹാസ്യസാഹിത്യകാരന്‍ സുകുമാറടക്കമുള്ളവരുടെ അതിഥി പാനല്‍.. മദ്യത്തിന്‍റെ വലിയ സാമൂഹ്യ വിപത്തുകള്‍ ചര്‍ച്ച ചെയ്യാതിരുന്നതും അതുകൊണ്ടാണ്. അതല്ലാതെ, ഈ ഷോയും മദ്യലോബി സ്പോണ്‍സര്‍ ചെയ്തതാണെന്നതടക്കമുള്ള ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കും എനിക്കുള്ള മറുപടി ഇത്രയേയുള്ളൂ. സരസമായി പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ച സന്ദേശം ബോധമുള്ളവരില്‍ എത്തിയെന്ന വിശ്വാസം എനിക്കുണ്ട്.ഒന്നു കൂടി , അല്ലാത്തവരുടെ ഭീഷണികള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ല , ഞങ്ങള്‍ക്കും പറയാനുണ്ട് എന്ത് പറയണമെന്നതും പറയേണ്ട എന്നതും.
Posted on: Tue, 09 Sep 2014 07:37:44 +0000

Trending Topics



Recently Viewed Topics




© 2015